- ലിജി അരുണ്‍
വായിക്കുക: എതിര്‍പ്പുകള്‍, കേരള രാഷ്ട്രീയ നേതാക്കള്‍, വിവാദം
തിരുവനന്തപുരം : സൌമ്യ വധക്കേസിന്റെ വിചാരണ വേളയില്‍ പ്രതി ഗോവിന്ദച്ചാമിക്ക് അനുകൂലമാകുന്ന രീതിയില്‍ കോടതിയില്‍ മൊഴി നല്‍കിയ തൃശ്ശൂര്‍ മെഡിക്കല്‍ കോളേജിലെ ഡോ. ഉന്മേഷിനെതിരെ നടപടി എടുക്കുമെന്ന് ആരോഗ്യ മന്ത്രി അടൂര്‍ പ്രകാശ് പറഞ്ഞു. വിചാരണ വേളയില്‍ പോസ്റ്റുമോര്‍ട്ടം സംബന്ധിച്ച് തെറ്റിദ്ധാരണാ ജനകമായ മൊഴിയാണ് ഡോ. ഉന്മേഷ് നല്‍കിയത്. സൌമ്യയുടെ പോസ്റ്റുമോര്‍ട്ടം നടത്തിയത് താനാണെന്നും, തന്റെ മേധാവിയായ ഡോ. ഷെര്‍ളി വാസു അല്ലെന്നും തന്റെ റിപ്പോര്‍ട്ട് ഡോ. ഷെര്‍ളി വാസു തിരുത്തിയെന്നും മറ്റുമാണ് ഡോ. ഉന്മേഷ് മൊഴി നല്‍കിയത്. ഡോ. ഉന്മേഷിന്റെ മൊഴി ഏറെ വിവാദം സൃഷ്ടിച്ചിരുന്നു. പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടിന്റെ വിശ്വാസ്യതയെ തന്നെ സംശയത്തിന്റെ നിഴലില്‍ നിര്‍ത്തുവാന്‍ ഈ മൊഴികള്‍ വഴിയൊരുക്കി. എന്നാല്‍ പിന്നീട് താന്‍ തന്നെയാണ് പോസ്റ്റുമോര്‍ട്ടം നടത്തിയതെന്ന് ഡോ. ഷെര്‍ളി മൊഴി നല്‍കുകയായിരുന്നു. ഇതേ തുടര്‍ന്ന് ഡോ. ഉന്മേഷിനെതിരെ നടപടി എടുക്കുവാന്‍ കോടതി നിര്‍ദ്ദേശിച്ചിരുന്നു.
-
വായിക്കുക: അഴിമതി, കുറ്റകൃത്യം, കോടതി, വിവാദം, വൈദ്യശാസ്ത്രം
തിരുവനന്തപുരം : സൌമ്യ വധക്കേസിലെ പ്രതി ഗോവിന്ദച്ചാമിയെ തൂക്കിലേറ്റാന്‍ കോടതി വിധിച്ചു. ഒരു ലക്ഷം രൂപ പിഴയും അടയ്ക്കണം. കേസ് അപൂര്‍വ്വങ്ങളില്‍ അപൂര്‍വ്വമാണെന്ന് നിരീക്ഷിച്ച കോടതി പ്രതി സമൂഹത്തിന് ഭീഷണിയാണെന്നും അതിനാല്‍ ഒരു തരത്തിലുള്ള ഇളവും പ്രതി അര്‍ഹിക്കുന്നില്ല എന്നും വ്യക്തമാക്കി.
തൃശൂര്‍ അതിവേഗ കോടതി ജഡ്ജി രവീന്ദ്ര ബാബുവാണ് ശിക്ഷ വിധിച്ചത്.
ഗോവിന്ദച്ചാമിക്ക് വധശിക്ഷ ലഭിച്ചതില്‍ താന്‍ ഏറെ സന്തോഷിക്കുന്നു എന്ന് കൊല്ലപ്പെട്ട സൌമ്യയുടെ അമ്മ പറഞ്ഞു. താന്‍ ഇപ്പോള്‍ ലോകത്തിലെ ഏറ്റവും അധികം സന്തോഷിക്കുന്ന വ്യക്തിയാണ് എന്നും അവര്‍ അറിയിച്ചു.
- ജെ.എസ്.
വായിക്കുക: കുറ്റകൃത്യം, കോടതി, പീഡനം, സ്ത്രീ
കോഴിക്കോട് : വിദ്യാര്‍ത്ഥികളെ നിരീക്ഷിക്കാനായി സ്ക്കൂള്‍ പ്രിന്‍സിപ്പാള്‍ സ്ക്കൂളില്‍ വീഡിയോ ക്യാമറകള്‍ സ്ഥാപിച്ചതിനെതിരെ വിദ്യാര്‍ത്ഥികള്‍ നടത്തിയ സമരം വിജയിച്ചു. കോഴിക്കോട് വെസ്റ്റ്ഹില്‍ കേന്ദ്രീയ വിദ്യാലയത്തിലാണ് (സെന്‍ട്രല്‍ സ്ക്കൂള്‍) സംഭവം. സ്ക്കൂള്‍ പരിസരമാകെ സൂക്ഷ്മമായി നിരീക്ഷിക്കാന്‍ കഴിയുന്ന വിധം 16 ക്ലോസ്ഡ് സര്‍ക്ക്യൂട്ട് ക്യാമറകളാണ് സ്ക്കൂള്‍ പ്രിന്‍സിപ്പാള്‍ മായാ ജോര്‍ജ്ജിന്റെ നിര്‍ദ്ദേശ പ്രകാരം ഇവിടെ സ്ഥാപിച്ചിരിക്കുന്നത്.
ഒഴിവു വേളയില്‍ ഒരല്‍പ്പം കുസൃതി കാണിച്ചാല്‍ ഇനി പ്രിന്‍സിപ്പാള്‍ അത് നേരിട്ട് കാണും. തങ്ങളെ ഇത്തരത്തില്‍ നിരീക്ഷിക്കാന്‍ ഇത് കുറ്റവാളികളായ കുട്ടികളെ പഠിപ്പിക്കുന്ന ദുര്‍ഗുണ പാഠശാലയാണോ എന്നാണ് ഇവിടത്തെ വിദ്യാര്‍ത്ഥികള്‍ ചോദിക്കുന്നത്. മൂത്രപ്പുരയ്ക്ക് സമീപം പോലും ക്യാമറകള്‍ സ്ഥാപിക്കുന്നതും ഈ ചിത്രങ്ങള്‍ ദുരുപയോഗം ചെയ്യപ്പെടില്ല എന്ന് ഉറപ്പു നല്കാനാവാത്തതും തങ്ങള്‍ക്ക് ഏറെ ആശങ്ക ഉളവാക്കുന്നു എന്ന് പെണ്‍കുട്ടികളും വനിതാ അദ്ധ്യാപകരും പറയുന്നു. സ്വകാര്യതയ്ക്ക് നേരെയുള്ള ഇത്തരം കടന്നു കയറ്റത്തിനെതിരെ സ്ക്കൂളിലെ അദ്ധ്യാപകരും വിദ്യാര്‍ത്ഥികളോടൊപ്പം പ്രതിഷേധത്തില്‍ പങ്കു ചേര്‍ന്നു.
വിദ്യാര്‍ത്ഥികളെ അനുകൂലിച്ച 5 അദ്ധ്യാപകരെ സ്ക്കൂള്‍ അധികൃതര്‍ സസ്പെന്‍ഡ് ചെയ്തതോടെ പ്രശ്നം വഷളായി. വിദ്യാര്‍ത്ഥി സംഘടനകളോ സമരമോ പതിവില്ലാത്ത കേന്ദ്രീയ വിദ്യാലയത്തില്‍ ആദ്യമായി ഒരു വിദ്യാര്‍ത്ഥി സമരം നടന്നത് പൂജാ അവധിക്കു ശേഷം സ്ക്കൂള്‍ തുറന്നതോടെയാണ്. ഓള്‍ ഇന്ത്യ കേന്ദ്രീയ വിദ്യാലയ ടീച്ചേഴ്സ് അസോസിയേഷന്‍ ചെന്നൈ റീജിയന്‍ സെക്രട്ടറി സി. കെ. ബി. കുറുപ്പ് പ്രതിഷേധ സമരത്തിന് നേതൃത്വം നല്‍കി സംസാരിച്ചു. ക്യാമറകള്‍ ഉടന്‍ നീക്കം ചെയ്യണം എന്നും സസ്പെന്‍ഡ് ചെയ്ത അദ്ധ്യാപകരെ പുനസ്ഥാപിക്കണം എന്നും യോഗം ആവശ്യപ്പെട്ടു.
സ്ക്കൂള്‍ ചെയര്‍മാന്‍ കൂടിയായ ജില്ലാ കലക്ടര്‍ പി. ബി. സലിം അവസാനം പ്രശ്നത്തില്‍ ഇടപെട്ടപ്പോഴാണ് പ്രശ്നത്തിന് താല്‍ക്കാലിക പരിഹാരമായത്. ക്യാമറകള്‍ ഉടന്‍ പ്രവര്‍ത്തന രഹിതമാക്കാന്‍ കലക്ടര്‍ ആവശ്യപ്പെട്ടതിനെ തുടര്‍ന്ന് ഇവ നിര്‍ത്തി വെച്ചു. പ്രതിഷേധ സമരത്തില്‍ പങ്കെടുത്ത വിദ്യാര്‍ത്ഥികള്‍ക്ക് എതിരെ ശിക്ഷാ നടപടികള്‍ സ്വീകരിക്കരുത് എന്നും കലക്ടര്‍ സ്ക്കൂള്‍ അധികൃതരോട് നിര്‍ദ്ദേശിച്ചു.
അദ്ധ്യാപകരുടെ സപെന്ഷന്‍ പിന്‍വലിക്കാനുള്ള നടപടികള്‍ ഉന്നത അധികാരികളില്‍ നിന്നും ഉണ്ടാവണം എന്നതിനാല്‍ ഇതില്‍ തനിക്ക് ചെയ്യാനാവുന്നത് ചെയ്യാം എന്നും ജില്ലാ കലക്ടര്‍ ഉറപ്പു നല്‍കി.
- ജെ.എസ്.
വായിക്കുക: എതിര്‍പ്പുകള്‍, കുട്ടികള്‍, മനുഷ്യാവകാശം, വിദ്യാഭ്യാസം
- ലിജി അരുണ്‍