
മലപ്പുറം: ഇസ്ലാമിക് ബാങ്കിങ്ങിനായുള്ള പ്രവര്‍ത്തനങ്ങള്‍ മരവിപ്പിച്ചാല്‍ അതിനെതിരെ സി. പി. എം. പ്രക്ഷോഭത്തിനൊരുങ്ങും എന്ന് പാര്‍ട്ടി ജിലാ സമ്മേളന പ്രതിനിധികളുടെ പ്രമേയത്തില്‍ വ്യക്തമാക്കി. കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് സംസ്ഥാനത്ത് അല്‍ബറാക് ഇസ്ലാമിക് ബാങ്കിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിച്ചിരുന്നു. എന്നാല്‍ യു. ഡി. എഫ്. സര്‍ക്കാരും ധനകാര്യ മന്ത്രി കെ. എം. മാണിയും അനുകൂല നിലപാട് എടുക്കുന്നില്ലെന്ന് പ്രമേയത്തില്‍ പറയുന്നു. ഇക്കാര്യത്തില്‍ സി. പി. എം. മുസ്ലിം ലീഗിനെയും കുറ്റപ്പെടുത്തുന്നുണ്ട്. മലപ്പുറത്ത് സി. പി. എമ്മിനു സ്വാധീനം കുറയുന്നതിനെതിരെ സമ്മേളനത്തില്‍ വിമര്‍ശനം ഉയര്‍ന്നതായി റിപ്പോര്‍ട്ടുണ്ട്. മുസ്ലിം ന്യൂപക്ഷങ്ങള്‍ക്കിടയില്‍ പ്രത്യേകിച്ച് മലപ്പുറത്ത് സി. പി. എമ്മിന്റെ സ്വാധീനം വര്‍ദ്ധിപ്പിക്കുവാനുള്ള ശ്രമത്തിലാണ് പാര്‍ട്ടി. ഇസ്ലാമിക് ബാങ്കിങ്ങിന്റെ പേരില്‍ യു. ഡി. എഫിനെ പ്രത്യേകിച്ച് ജില്ലയില്‍ നിര്‍ണ്ണായക സ്വാധീനമുള്ള മുസ്ലിം ലീഗിനെ സമ്മര്‍ദ്ദത്തിലാക്കാമെന്ന് പാര്‍ട്ടി കരുതുന്നു. സി. പി. എം. പരസ്യമായി ഇസ്ലാമിക് ബാങ്കിങ്ങിനു വേണ്ടി സമര രംഗത്ത് വന്നാല്‍ ഇസ്ലാമിക് ബാങ്കിങ്ങിനെ അനുകൂലിക്കുന്ന സമുദായാംഗങ്ങളുടെ പിന്തുണ ഉറപ്പാക്കാം എന്നാണ് പാര്‍ട്ടിയില്‍ ഒരു വിഭാഗം വിലയിരുത്തുന്നത്. എന്നാല്‍ പാര്‍ട്ടി പരസ്യമായി ഇസ്ലാമിക് ബാങ്കിങ്ങിന്റെ കാര്യത്തില്‍ സമര രംഗത്തിറങ്ങുന്നത് പാര്‍ട്ടിയുടെ മതേതര നിലപാടിനു യോജിക്കുന്നതല്ലെന്ന് കരുതുന്നവരും ഉണ്ട്. ഇത് അന്യ സമുദായക്കാര്‍ക്കിടയില്‍ പ്രത്യേകിച്ച് സി. പി. എമ്മിനു ഏറെ സ്വാധീനമുള്ള ഭൂരിപക്ഷ സമുദായങ്ങള്‍ക്ക് അസംതൃപ്തിയുണ്ടാക്കും എന്നാണ് ഇവരുടെ നിലപാട്.



വാടാനപ്പള്ളി : വാടാനപ്പള്ളി നടുവില്‍ക്കര പുത്തിലത്ത് ക്ഷേത്രത്തിലെ പാലക്കൊമ്പ് എഴുന്നള്ളി പ്പിനിടെയുണ്ടായ സംഘട്ടന ത്തിനിടയില്‍ ആനയിടഞ്ഞു. ഗുരുവയൂര്‍ ദേവസ്വത്തിന്റെ ‘ശേഷാദ്രി’ കൊമ്പന് സംഘട്ടന ത്തിനിടയില്‍ മടലു കൊണ്ട് അടിയേല്‍ക്കുകയായിരുന്നു. അടി കൊണ്ട് വേദനിച്ച ആന രണ്ടു പേരെ പുറത്തിരുത്തി ഓടി. ഇടഞ്ഞ ആന ചില വീടുകള്‍ക്കും മതിലുകള്‍ക്കും കേടു വരുത്തി. ആനയുടെ അടിയേറ്റ് സത്യന്‍ എന്ന ആള്‍ക്ക് കാലിനു പരിക്കേറ്റു. മേപ്പുറത്ത് അരുണിന്റെ വീട്ടിലെ വളര്‍ത്തു നായയെ ആന തുമ്പി കൊണ്ട് എടുത്ത് നിലത്ത് അടിച്ചു കൊന്നു. അര്‍ദ്ധരാത്രി 12:45 നു ആനയെ തളച്ചു. നാശ നഷ്ടമുണ്ടായവര്‍ ഗുരുവായൂര്‍ ദേവസ്വത്തില്‍ പരാതി നല്‍കുവാന്‍ ആലോചിക്കുന്നുണ്ട്.

























