പി.സി വിഷ്ണുനാഥ് എം.എല്‍.എയ്ക്ക് നേരെ മര്‍ദ്ദനം

January 8th, 2012

pc-vishnunath-epathram

ആലപ്പുഴ: റോഡ് ഉദ്ഘാടനം ചെയ്യാനെത്തിയ കോണ്ഗ്രസിന്റെ യുവ എം. എല്‍. എയായ പി. സി വിഷ്ണുനാഥിന് മര്‍ദ്ദനമേറ്റു. ആലപ്പുഴ മാന്നാര്‍ കുട്ടംപേരൂരില്‍ വെച്ചാണ് മര്‍ദ്ദനമേറ്റത്. വിഷ്ണുനാഥിന്റെ മണ്ഡലത്തിലെ പ്രദേശമായ മാന്നാറില്‍ സി.പി.ഐ.എം ലോക്കല്‍ കമ്മിറ്റി സെക്രട്ടറി ഉള്‍പ്പെടെയുള്ളവരാണ് തന്നെ മര്‍ദ്ദിച്ചതെന്ന് പി. സി. വിഷ്ണുനാഥ് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. കൂടെയുണ്ടായിരുന്ന കുടുബശ്രീപ്രവര്‍ത്തകര്‍ക്കും പരിക്കേറ്റിട്ടുണ്ട്. വിഷ്ണുനാഥിനെയും പരിക്കേറ്റവരെയും മാവേലിക്കര സര്‍ക്കാര്‍ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു. പരിക്ക് സാരമുള്ളതല്ല.

- ന്യൂസ് ഡെസ്ക്

വായിക്കുക: ,

അഭിപ്രായം എഴുതുക »

വാല്പാറയില്‍ കാട്ടാനയുടെ ആക്രമണത്തില്‍ ഒരാള്‍ മരിച്ചു

January 8th, 2012
elephant-epathram
ചാലക്കുടി: വാല്പാറയില്‍ കാട്ടാനക്കൂട്ടത്തിന്റെ ആക്രമണത്തിനിരയായാള്‍ മരിച്ചു. എസ്റ്റേറ്റ് ജീവനക്കാരന്‍ നടേശന്റെ മകന്‍ രാജേന്ദ്രന്‍ (39) ആണ് മരിച്ചത്. മുടീസ് അര്‍ബന്‍ ബാങ്ക് സെക്യൂരിറ്റി ജീവനക്കാരന്‍ ആയിരുന്നു ഇയാള്‍. രാത്രി ജോലി കഴിഞ്ഞ് മടങ്ങും വഴി എസ്റ്റേറ്റ് റോഡില്‍ വച്ച് പത്തോളം വരുന്ന കാട്ടാനക്കൂട്ടം രാജേന്ദ്രനെ ആക്രമിക്കുകയായിരുന്നു. ബഹളം കേട്ട് ഓടിക്കൂടിയ എസ്റ്റേറ്റ് തൊഴിലാളികള്‍ ആനകളെ തുരത്തി രാജേന്ദ്രനെ വാല്പാറ സര്‍ക്കാര്‍ ആശുപത്രിയില്‍ എത്തിച്ചു. അവിടെ നിന്നും പിന്നീട് കോയമ്പത്തൂരിലെ ആശുപത്രിയിലേക്ക് കൊണ്ടു പോയെങ്കിലും വഴിമധ്യേ രാജേന്ദ്രന്‍ മരിച്ചു. വാല്പാറ മേഘലയില്‍ കാട്ടാനക്കൂട്ടം നാട്ടില്‍ ഇറങ്ങുന്നത് പതിവായിട്ടുണ്ട്. ആനത്താരകള്‍ക്ക് ഭംഗം വന്നതും ഭക്ഷണ ക്ഷാമവുമാണ് ആനകള്‍ നാട്ടിലിറങ്ങുന്നതിന്റെ പ്രധാന കാരണം.

- ലിജി അരുണ്‍

വായിക്കുക: , ,

അഭിപ്രായം എഴുതുക »

പാമോലിന്‍ : ഉമ്മന്‍ചാണ്ടി കുറ്റക്കാരനല്ലെന്ന് വിജിലന്‍സ്‌

January 8th, 2012

oommen-chandy-epathram

തൃശൂര്‍ : പാമോലിന്‍ കേസില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി കുറ്റക്കാരനല്ലെന്ന് സംസ്ഥാന വിജിലന്‍സ്‌ വകുപ്പ്‌ കണ്ടെത്തി. ഇത് സംബന്ധിച്ച് തൃശൂര്‍ വിജിലന്‍സ്‌ കോടതിയില്‍ അന്വേഷണ ഉദ്യോഗസ്ഥനായ വി. എന്‍. ശശിധരന്‍ സമര്‍പ്പിച്ച 90 പേജ് റിപ്പോര്‍ട്ടിലാണ് ഈ കാര്യം വ്യക്തമാക്കിയത്‌.

- ജെ.എസ്.

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »

സമ്മേളന വേദിയില്‍ ശ്രീമതി ടീച്ചറുടെ നൃത്തവും

January 7th, 2012

sreemathi-teacher-dancing-epathram

സി.പി.എം. ജില്ലാ സമ്മേളന വേദിയില്‍ ഗാനമേളക്കിടെ പി. കെ. ശ്രീമതി ടീച്ചര്‍ ചുവടു വെച്ചപ്പോള്‍ കാണികള്‍ക്ക് അത് വേറിട്ടൊരു അനുഭവമായി. ഏങ്ങണ്ടിയൂര്‍ ചന്ദ്രശേഖരന്‍ രചിച്ച നിന്നെ ക്കാണാന്‍ എന്നെക്കാളും ചന്തം തോന്നും കുഞ്ഞിപ്പെണ്ണെ… എന്ന നാടന്‍ പാട്ട് അവതരിപ്പിച്ചത്. പാട്ട് തുടങ്ങിയതോടെ ശ്രീമതി ടീച്ചര്‍ ചുവടു വെയ്ക്കുവാന്‍ തുടങ്ങി. അപ്രതീക്ഷിതമായി ശ്രീമതി ടീച്ചറുടെ നൃത്തം കണ്ട സദസ്സ് ഹര്‍ഷാരവത്തോടെ അവരെ പ്രോത്സാഹിപ്പിച്ചു. ഒപ്പം ചിലര്‍ ഇരിപ്പിടത്തില്‍ നിന്നും എഴുന്നേറ്റ് താളം ചവിട്ടി. ടീച്ചറുടെ പ്രകടനം കണ്ട് വേദിയില്‍ ഉണ്ടായിരുന്ന ചില നേതാക്കളുടെ മുഖം അസംതൃപ്തമായെങ്കിലും പാട്ടിന്റെ അവസാനം അണികള്‍ അവരെ മുദ്രാവാക്യം വിളിച്ച് അഭിനന്ദിക്കുവാന്‍ മറന്നില്ല.

യൂറ്റൂബിലും ടീച്ചറുടെ നൃത്തം കാണുവാന്‍ സന്ദര്‍ശകരുടെ തിരക്കുണ്ട്.

- ന്യൂസ് ഡെസ്ക്

വായിക്കുക: ,

അഭിപ്രായം എഴുതുക »

‘പാത്തുമ്മയുടെ ആടി’ലെ സുഹറ അന്തരിച്ചു

January 5th, 2012

pathummayude-aadu-epathram

കോട്ടയം: വൈക്കം മുഹമ്മദ് ബഷീറിന്‍െറ അനുജന്‍ അബു എന്ന അബൂബക്കറിന്‍െറ ഭാര്യയും ബേപ്പൂര്‍ സുല്‍ത്താന്‍െറ വ്യഖ്യാത നോവല്‍ ‘പാത്തുമ്മയുടെ ആടി’ലെ സുഹറ (73) അന്തരിച്ചു.  ഈ നോവലിലെ മുഖ്യ കഥാപാത്രങ്ങളില്‍ ഒരാളുമായിരുന്നു സുഹറ. ഇവര്‍ക്ക് നാല് മക്കളുണ്ട്.

- ന്യൂസ് ഡെസ്ക്

വായിക്കുക: ,

അഭിപ്രായം എഴുതുക »


« Previous Page« Previous « മാധ്യമ പ്രവര്‍ത്തകരെ അക്രമിച്ച കേസില്‍ 21 ലീഗുകാര്‍ കുറ്റക്കാരെന്നു കോടതി
Next »Next Page » സമ്മേളന വേദിയില്‍ ശ്രീമതി ടീച്ചറുടെ നൃത്തവും »



  • ഹോട്ടലുകളില്‍ നിന്നും പഴകിയ ഭക്ഷണം പിടി കൂടി
  • സൗജന്യ റേഷൻ മസ്റ്ററിംഗിന് മേരാ ഇ-കെ. വൈ. സി. ആപ്ലിക്കേഷൻ
  • 46.7 % പേർക്ക് ജീവിത ശൈലീ രോഗ സാദ്ധ്യത : ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്ജ്.
  • അന്താരാഷ്ട്ര ഡോക്യുമെന്‍ററി ഫെസ്റ്റിവൽ : എൻട്രികൾ ഡിസംബർ 31 വരെ
  • കേരളോത്സവം : ലോഗോ ക്ഷണിക്കുന്നു
  • എഴുന്നെള്ളിപ്പിന് കർശ്ശന നിയന്ത്രണങ്ങളുമായി അമിക്കസ് ക്യൂറി
  • എഴുത്തച്ഛന്‍ പുരസ്‌കാരം എന്‍. എസ്. മാധവന്
  • കേരള പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു : കേരള ജ്യോതി എം. കെ. സാനുവിന്
  • ഒ. വി. വിജയൻ സാഹിത്യ പുരസ്കാരം കുഴൂർ വിത്സന്
  • മൂന്നാമത്തെ കരൾ മാറ്റി വെക്കൽ ശസ്ത്ര ക്രിയയും വിജയം
  • അനധികൃത പരസ്യ ബോര്‍ഡുകളും കൊടി തോരണങ്ങളും നീക്കം ചെയ്യണം : നഗരസഭ
  • ഒറ്റപ്പെട്ട ഇടങ്ങളിൽ ശക്തമായ മഴ തുടരും : ജാഗ്രതാ നിർദ്ദേശം
  • കുഞ്ഞുങ്ങൾക്ക് ചുമ മരുന്ന് നൽകുമ്പോൾ ശ്രദ്ധിക്കുക : അധികൃതരുടെ മുന്നറിയിപ്പ്
  • സംസ്ഥാന സ്‌കൂൾ കായിക മേള, സ്‌കൂൾ ശാസ്ത്രോത്സവം എന്നിവ നവംബറിൽ
  • അമീബിക് മസ്തിഷ്‌ക ജ്വരം സ്ഥിരീകരിച്ചു : ജലാശയങ്ങളില്‍ ഇറങ്ങുന്നവര്‍ക്ക് ജാഗ്രതാ നിർദ്ദേശം
  • വയലാർ അവാർഡ് അശോകൻ ചരുവിലിന്
  • സംസ്ഥാനത്ത് അതി ശക്തമായ കാറ്റും ഇടി മിന്നലോടു കൂടിയ വ്യാപക മഴക്കും സാദ്ധ്യത
  • മുൻ വാർത്താ അവതാരകൻ എം. രാമചന്ദ്രൻ അന്തരിച്ചു
  • റേഷന്‍ കാര്‍ഡ് മസ്റ്ററിംഗ് മൂന്നു ഘട്ടങ്ങളിലായി നടക്കും
  • രാജ്യത്ത് ആദ്യമായി മിഷന്‍ സ്‌ട്രോക്ക് നടപ്പിലാക്കി കേരളം



  • മരട് ഫ്ലാറ്റുകൾ പൊളിക്കാ...
    ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
    ഗുണ നിലവാരം ഇല്ലാത്ത വെളി...
    വിദ്യാർത്ഥി കൾക്ക് സ്കൂളി...
    പഴങ്ങളില്‍ നിന്നും വീര്യം...
    സമ്മേളന വേദിയില്‍ ശ്രീമതി...
    കൊച്ചി മെട്രോ : അഴിമതിയുട...
    മുല്ലപ്പെരിയാര്‍ : സംയുക്...
    ലൈംഗികപീഢനം: സന്തോഷ് മാധവ...
    മന്ത്രി മോഹനനൊപ്പം വനിതാ ...
    കേരളാ കോണ്‍ഗ്രസ്സ് (ബി) പ...
    പ്ലാച്ചിമട കൊക്കക്കോള കമ്...
    മുല്ലപ്പെരിയാര്‍: വരാനിരി...
    കൊച്ചുബാവ കഥാലോകത്തെ വലിയ...
    ‘നോക്കുകൂലി’ ലോഡിറക്കാത...
    സാമ്പത്തിക അസമത്വം കര്‍ഷക...
    സ്ക്കൂളിലെ ക്യാമറ : വിദ്യ...
    ആര്‍. ബാലകൃഷ്ണ പിള്ളയുടെ ...
    മിതഭാഷിയായി കര്‍മ്മ കുശലത...
    മന്ത്രി ഗണേഷ്‌ കുമാറും മു...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine