പിറവം: പിറവത്ത് ഇടതു വലതു മുന്നണികള്‍ അണി നിരത്തിയിരിക്കുന്ന സ്ഥാനാര്‍ഥികള്‍ കൊടീശ്വരന്മാര്‍. ഇടതു മുന്നണിയുടെ സ്ഥാനാര്‍ഥിയായ എം. ജെ. ജേക്കബിന് ഒരു കോടി ഇരുപത്തിരണ്ടു ലക്ഷം രൂപയുടെയും വലതു മുന്നണിയുടെ അനൂപ് ജേക്കബിന് മൂന്നു കോടി ആറു ലക്ഷത്തി അറുപത്തയ്യായിരത്തി അറുന്നൂറ്റി എഴുപതു രൂപയുമാണ്‍ ആസ്ഥിയായുള്ളത്. എം. ജെ. ജേക്കബിന് പതിമൂന്നു ലക്ഷം രൂപയുടെ കട ബാധ്യതയുമുണ്ട്. ഇരു സ്ഥാനാര്‍ഥികളും നല്‍കിയ നാമനിര്‍ദ്ദേശപത്രികയ്ക്കൊപ്പം നല്‍കിയ സ്വത്തുവിവര കണക്കു പ്രകാരം ഉള്ള സ്വത്തു വിവര കണക്കാണിത്. ഇരുവരില്‍ ആരു ജയിച്ചാലും പിറവത്തുകാര്‍ക്ക് ജനപ്രതിനിധിയായി കോടീശ്വരനെ തന്നെ ലഭിക്കും.
- ലിജി അരുണ്‍
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: കേരള രാഷ്ട്രീയം, തിരഞ്ഞെടുപ്പ്, വിവാദം