തിരുവനന്തപുരം: രാജധാനി എക്സ്പ്രസ്സില്‍ വച്ച് യാത്രക്കാരിയോട് അപമര്യാദയായി പെരുമാറിയ ടി. ടി. ഇയെ ആര്‍. പി. എഫ് കസ്റ്റഡിയിലെടുത്തു. തിരുവനന്തപുരം സ്വദേശിനി ഹേമലതയുടെ പരാതിയെ തുടര്‍ന്നാണ് ദില്ലി സ്വദേശിയും രാജധാനി എക്സ്പ്രസ്സിലെ ഹെഡ് ടി. ടി. ഇയുമായ രമേശ് കുമാറിനെ അറസ്റ്റു ചെയ്തത്. ട്രെയിന്‍ യാത്രക്കിടെ പലതവണ ടി. ടി. ഇ ഹേമലതയ്ക്ക് അസൌകര്യം ഉണ്ടാകും വിധം ദേഹത്ത് സ്പര്‍ശിക്കുന്നതടക്കം ഉള്ളരീതിയില്‍ മോശമായി പെരുമാറിയതിനെ തുടര്‍ന്ന് അവര്‍ പരാതി നല്‍കുകയായിരുന്നു. ഡ്യൂട്ടി സമയത്ത് രമേശ് കുമാര്‍ മദ്യപിച്ചിരുന്നതായും പരിശോധനയില്‍ തെളിഞ്ഞിട്ടുണ്ട്. ഏതാനും ദിവസം മുമ്പ് യാത്രക്കാരിയോട് അപമര്യാദയായി പെരുമാറിയതിന്റെ പേരില്‍ കൊല്ലത്ത് ഒരു ടി. ടി. ഇ അടക്കം ഉള്ള റെയില്‍വേ ഉദ്യോഗസ്ഥര്‍ക്കെതിരെ പാതി ഉയര്‍ന്നിരുന്നു. പരാതിയെ തുടര്‍ന്ന് ചില റെയില്‍വേ ജീവനക്കാരെ സസ്പെന്റ് ചെയ്തുവെങ്കിലും അന്വേഷണം പൂര്‍ത്തിയാക്കും മുമ്പെ അവരെ തിരിച്ചെടുക്കുകയായിരുന്നു.സംസ്ഥാനത്ത് റെയില്‍വേ ജീവനക്കാരില്‍ നിന്നും യാത്രക്കാര്‍ മോശം പെരുമാറ്റം നേരിടുന്നതായുള്ള വാര്‍ത്തകള്‍ വ്യാപകമായിക്കൊണ്ടിരിക്കയാണ്.
- ലിജി അരുണ്‍
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: കുറ്റകൃത്യം, പീഡനം, സ്ത്രീ