തിരുവനന്തപുരം: കോളിളക്കം സൃഷ്‌ടിച്ച മുണ്ടുരിയല്‍ കേസിലെ പ്രതികളെ രാജ് മോഹന്‍ ഉണ്ണിത്താന്‍ തിരിച്ചറിഞ്ഞു. 2004 ജൂണ്‍ ആറിന് ഐ ഗ്രൂപ്പിനെതിരെ പ്രവര്‍ത്തിച്ചുവെന്നാരോപിച്ചു കെ. പി. സി. സി യോഗസ്‌ഥലത്ത് എത്തിയ രാജ്‌മോഹന്‍ ഉണ്ണിത്താനെയും ശരത്‌ചന്ദ്രപ്രസാദിനെയും ആക്രമിച്ചു മുണ്ട് ഉരിഞ്ഞുവെന്നാണു കേസ്. ഈ കേസിലെ പ്രതികളെയും തൊണ്ടിമുതലും തിരിച്ചറിഞ്ഞതായി രാജ്‌മോഹന്‍ ഉണ്ണിത്താന്‍ കോടതിയില്‍ അറിയിച്ചു. ഗൂഢാലോചന നടത്തിയത് ആരാണെന്ന് കൃത്യമായി അറിയാം പക്ഷെ പരസ്യമായി പറയില്ല. എന്നാല്‍ ജഡ്‌ജിയുടെ ചേംബറില്‍ വെളിപ്പെടുത്താന്‍ തയാറാണെന്ന് ഉണ്ണിത്താന്‍ പറഞ്ഞു. ഒത്തുതീര്‍പ്പിനായി ശരത് ചന്ദ്രപ്രസാദ് ശ്രമിച്ചിരുന്നു. സംഭവം നടന്ന കാലത്ത് കെപിസിസി പ്രസിഡന്റായിരുന്ന പി. പി. തങ്കച്ചന് പ്രതികളെ തിരിച്ചറിയാന്‍ കഴിയും. പ്രതികള്‍ തന്നെ കൊലപ്പെടുത്താന്‍ ശ്രമിച്ചത് ആര്‍ക്കുവേണ്ടിയെന്ന് അറിയില്ലെന്നും ഉണ്ണിത്താന്‍ കോടതിയില്‍ വ്യക്‌തമാക്കി.
- ന്യൂസ് ഡെസ്ക്
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: കേരള രാഷ്ട്രീയം, പോലീസ് അതിക്രമം, വിവാദം