തിരുവനന്തപുരം: സോളാര്‍ തട്ടിപ്പ് കേസില്‍ മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് നടക്കുന്ന പ്രതിപക്ഷ പ്രക്ഷോഭത്തിനിടെ എം.എല്‍.എ മാര്‍ക്ക് നേരെ പോലീസ് ഗ്രനേഡ് പ്രയോഗിച്ചു. മുന്‍ മന്ത്രി സി.ദിവാകരന്‍ എം.എല്‍.എ ഉള്‍പ്പെടെ നിരവധി പേര്‍ക്ക് പരിക്കേറ്റു. അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. എല്‍.ഡി.എഫ് സംഘടിപ്പിച്ച കുത്തിയിരിപ്പ് സമരം ഉദ്ഘാടനം ചെയ്ത് പ്രതിപക്ഷ നേതാവ് വി.എസ് അച്ച്യുതാനന്ദന്‍ പ്രസംഗിച്ചു കൊണ്ടിരിക്കെ ആയിരുന്നു പോലീസിന്റെ ഗ്രനേഡ് പ്രയോഗം. വി.എസിന്റെ സമീപത്തായിരുന്നു ഗ്രനേഡുകളില്‍ ഒന്ന് വന്ന് വീണ് പൊട്ടിയത്. ഇതേ തുടര്‍ന്ന് പോലീസും പ്രവര്‍ത്തകരും തമ്മില്‍ സംഘര്‍ഷം നിലനില്‍ക്കുകയാണ്. ദേഹാസ്വാസ്ഥ്യത്തെ തുടര്‍ന്ന് വി.എസിനെ സുരക്ഷിതമായ സ്ഥാനത്തേക്ക് നീക്കിയെങ്കിലും പ്രതിപക്ഷ എം.എല്‍.എമാര്‍ ഇപ്പോളും കുത്തിയിരിപ്പ് സമരം നടത്തുന്നുണ്ട്. രാവിലെ നിയമ സഭ സമ്മേളിച്ചപ്പോള്‍ മുതല്‍ ഭരണ പ്രതിപക്ഷ ബഹളത്തെ തുടര്‍ന്ന് സ്പീക്കര്‍ നിയമ സഭ അനിശ്ചിത കാലത്തേക്ക് നിര്‍ത്തിവച്ചു. ഇതേ തുടര്‍ന്ന് പ്രതിപക്ഷം പ്രതിഷേധവുമായി സഭാകവാടത്തില്‍ കുത്തിയിരിപ്പ് സമരം ആരംഭിച്ചത്.
തലസ്ഥാന നഗരിയില്‍ ഇന്നലെ രാത്രി മുതല്‍ പ്രതിഷേധക്കാര്‍ പലയിടത്തും തമ്പടിച്ചിട്ടുണ്ട്. സോളാര്‍ തട്ടിപ്പ് കേസില്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്കെതിരെ ഇടത് യുവജന സംഘടനകളുടേയും യുവമോര്‍ച്ചയുടേയും നേതൃത്വത്തില്‍ ശക്തമായ സമരമാണ് തലസ്ഥാനത്ത് നടക്കുന്നത്. പലയിടങ്ങളിലും പോലീസും പ്രതിഷേധക്കാരും തമ്മില്‍ ഏറ്റു മുട്ടി. ലാത്തിച്ചാര്‍ജ്ജും, കണ്ണീര്‍വാതക പ്രയോഗവും, ജലപീരങ്കിയും പ്രതിഷേധക്കാര്‍ക്ക് നേരെ പോലീസ് ഉപയോഗിച്ചു. നിരവധി പേര്‍ക്ക് പരിക്കുണ്ട്.
- എസ്. കുമാര്‍
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: എതിര്‍പ്പുകള്‍, കേരള രാഷ്ട്രീയം, കേരള രാഷ്ട്രീയ നേതാക്കള്‍, പോലീസ് അതിക്രമം, വിവാദം, സ്ത്രീ