കൊച്ചി : നീരൊഴുക്ക് നിലച്ച് മലിനമായി കിടക്കുന്ന പമ്പ ശബരിമലയിലെ വിഷു ഉത്സവത്തിനു മുന്‍പ് ശുദ്ധീകരിക്കണമെന്നു ഹൈക്കോടതി. ഇതിനായി ഇന്നു മുതല് തന്നെ പ്രവര്‍ത്തനം തുടങ്ങി 10 ദിവസം കൊണ്ട് നീരൊഴുക്കു പുനസ്ഥാപിക്കണമെന്ന് ജസ്റ്റിസുമാരായ തോട്ടത്തില്‍ ബി. രാധാകൃഷ്ണനും സി. ടി. രവികുമാറുമടങ്ങിയ ഡിവിഷന്‍ ബഞ്ച് നിര്‍ദേശിച്ചു.
വേനല്‍ ഇനിയും കടുത്താല്‍ നീരൊഴുക്ക് പൂര്‍ണമായി നിലയ്ക്കുമെന്നതിനാല്‍ മാലിന്യങ്ങള്‍ ജെസിബി ഉപയോഗിച്ച് ഉടന്‍ നീക്കണം. സാധാരണ കുന്നാര്‍ ഡാം തുറന്നുവിട്ടു ഈ പ്രശ്നം ഒഴിവാക്കാന്‍ ചെയ്യാര്‍ എന്നാല്‍ അത് മാത്രം പോരാ. മലിനീകരണനിയന്ത്രണ ബോര്‍ഡും എ. ഡി. എമ്മും ഇറിഗേഷന്‍ വകുപ്പിന്‍റെ പ്രവര്‍ത്തനത്തെ സഹായിക്കണമെന്നും കോടതി നിര്‍ദേശിച്ചു. ശബരിമലയിലെ വിഷു ഉത്സവത്തിനും മണ്ഡല മകരവിളക്കു കാലത്തും ഏര്‍പ്പെടുത്തിയ ക്രമീകരണങ്ങള്‍ തുടരണമെന്നും കോടതി.
സന്നിധാനം, പമ്പ, എരുമേലി, എന്നിവിടങ്ങളിലും ക്രമീകരണങ്ങളൊരുക്കണം. പൊലീസിന്‍റെയും ഫോറസ്റ്റിന്‍റെയും സെക്യൂരിറ്റി സംവിധാനം സീസണിലേതുപോലെ തുടരണം. ഭക്ഷ്യ സുരക്ഷ, ജലവിതരണം, മലിനീകരണം, ശുചിത്വം എന്നീ കാര്യങ്ങളില്‍ കോടതിയുടെ മുന്‍ ഉത്തരവുകള്‍ പാലിക്കണമെന്നും നിര്‍ദേശം.
- ലിജി അരുണ്‍
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: കേരള ഹൈക്കോടതി, പരിസ്ഥിതി, മതം, സാമൂഹ്യക്ഷേമം