തിരുവനന്തപുരം: 2011-ലെ മികച്ച കാര്‍ട്ടൂണിനുള്ള സംസ്ഥാന സര്‍ക്കാരിന്റെ മീഡിയാ അവാര്‍ഡിന് പ്രശസ്ത കാര്‍ട്ടൂണിസ്റ്റ് ടി. കെ. സുജിത്ത് അര്‍ഹനായി. അഴിമതി തുടച്ചു നീക്കും എന്ന പ്രധാനമന്ത്രിയുടെ പ്രസ്ഥാവനയെ അടിസ്ഥാനമാക്കി കേരള കൌമുദിയില്‍ പ്രസിദ്ധീകരിച്ച കാര്‍ട്ടൂണാണ് സമ്മാനാര്‍ഹമായത്. 25,000 രൂപയും പ്രശസ്തിപത്രവും ശില്പവും അടങ്ങുന്നതാണ് അവാര്‍ഡെന്ന് സാംസ്കാരിക മന്ത്രി കെ. സി. ജോസഫ് പത്ര സമ്മേളനത്തില്‍ വ്യക്തമാക്കി. 2005,2007,2008,2009 എന്നീ വര്‍ഷങ്ങളിലും മികച്ച കാര്‍ട്ടൂണിസ്റ്റിനുള്ള സംസ്ഥാന മീഡിയാ അവാര്‍ഡ് സുജിത്തിനു ലഭിച്ചിട്ടുണ്ട്. കൂടാതെ ലളിതകലാ അക്കാദമി അവാര്‍ഡ്, കണ്ണൂര്‍ പ്രസ്‌ക്ലബ്ബിന്റെ പാമ്പന്‍ മാധവന്‍ അവാര്‍ഡ്, തിരുവനന്തപുരം പ്രസ്‌ക്ലബിന്റെ മികച്ച കാര്‍ട്ടൂണിസ്റ്റിനുള്ള അവാര്‍ഡ്, എന്നിവയും ഇദ്ദേഹത്തെ തേടിയെത്തിയിട്ടുണ്ട്.
അവാര്‍ഡ് ലഭിച്ച കാര്‍ട്ടൂണ്‍
തൃശ്ശൂര്‍ തിരുമിറ്റക്കോട് ടി. ആര്‍. കുമാരന്റേയും തങ്കമണിയുടേയും മകനായ സുജിത്ത് വിദ്യാര്‍ഥിയായിരിക്കുമ്പോളേ കാര്‍ട്ടൂണ്‍ മത്സരങ്ങളില്‍ നിരവധി സമ്മാനങ്ങള്‍ നേടിയിരുന്നു. എല്‍. എല്‍. എം ബിരുദ ധാരിയായ സുജിത്ത് 2001 മുതല്‍ കേരള കൌമുദിയില്‍ കാര്‍ട്ടൂണിസ്റ്റായി പ്രവര്‍ത്തിച്ചു വരുന്നു. അഡ്വ. എം. നമിതയാണ് ഭാര്യ. അമല്‍, ഉമ എന്നിവര്‍ മക്കളാണ്. അവാര്‍ഡ് ലഭിച്ചതില്‍ സന്തോഷമുണ്ടെന്ന് സുജിത്ത് ഈ-പത്രത്തോട് പറഞ്ഞു.
- ലിജി അരുണ്‍
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: ബഹുമതി, സാഹിത്യം