യാത്രക്കാരൻ ട്രാക്കിലിറങ്ങി : കൊച്ചി മെട്രോ അരമണിക്കൂർ നിർത്തിവെച്ചു

December 19th, 2017

metro

കൊച്ചി : യാത്രക്കാരൻ ട്രാക്കിൽ ഇറങ്ങിയതിനെത്തുടർന്ന് കൊച്ചി മെട്രോ ട്രെയിനുകൾ നിർത്തിയിട്ടു. പാലാരിവട്ടം സ്റ്റേഷനിലാണ് യാത്രക്കാരൻ ട്രാക്കിൽ ഇറങ്ങിയത്. ഏകദേശം അരമണിക്കൂറിനു ശേഷം മേട്രോ യാത്ര തുടർന്നു.

മലപ്പുറം സ്വദേശിയായ അലി അക്ബർ ആണ് ട്രാക്കിൽ ഇറങ്ങിയത്. പാലാരിവട്ടം സ്റ്റേഷനിൽ വെച്ച് ട്രാക്കിൽ ഇറങ്ങിയ ഇയാൾ ചങ്ങമ്പുഴ പാർക്ക് ഭാഗത്തേക്ക് നടന്നു. അപ്പോൾ തന്നെ ട്രാക്കിലെ വൈദ്യുതബന്ധം വിഛേദിച്ചു. എതിർവശത്തു നിന്നും പോലീസ് എത്തിയതോടെ ഇയാൾ തിരിച്ച് പാലാരിവട്ടത്തെത്തി. ഇയാളെ പോലീസ് ചോദ്യം ചെയ്തു വരികയാണ്.

- അവ്നി

വായിക്കുക: , ,

അഭിപ്രായം എഴുതുക »

കൊച്ചി മെട്രോയില്‍ സ്നേഹയാത്ര തുടങ്ങി

June 18th, 2017

metro

കൊച്ചി : കൊച്ചി മെട്രോയില്‍ അംഗീകരിക്കപ്പെട്ട അഗതിമന്ദിരങ്ങള്‍ സ്പെഷ്യന്‍ സ്കൂളുകള്‍ എന്നിവരെ ഉള്‍പ്പെടുത്തിക്കൊണ്ടുള്ള സ്നേഹയാത്ര ഇന്നു തുടങ്ങി. പൊതു ജനങ്ങള്‍ക്ക് വേണ്ടി നാളെ മെട്രോ തുറന്നു കൊടുക്കും. കളമശ്ശേരിയില്‍ നിന്നുമാണ് യാത്ര തുടങ്ങിയിരിക്കുന്നത്.

2012ല്‍ മെട്രോ തറക്കല്ലിടല്‍ സമയത്ത് എത്തിയ ആളുകള്‍ക്ക് ആദ്യയാത്രയ്ക്കുള്ള ടിക്കറ്റുകള്‍ സൗജന്യമായി നല്‍കിയിരുന്നു. ആ ടിക്കറ്റുകള്‍ കൈവശമുള്ളവര്‍ക്ക് ഇന്നു അതുപയോഗിച്ച് യാത്ര ചെയ്യാം. വൈകിട്ട് 4 മുതല്‍ 6 വരെയാണ് ഇവര്‍ക്കായി യാത്ര ഒരുക്കിയിട്ടുള്ളത്. രാവിലെ 6 മുതല്‍ രാത്രി 10 വരെയാണ് നാളെ മുതല്‍ മെട്രോ സര്‍വ്വീസ്. മിനിമം ചാര്‍ജ് 10 രൂപയാണ്.

- അവ്നി

വായിക്കുക: ,

അഭിപ്രായം എഴുതുക »

കൊച്ചി മെട്രോ: ഉദ്ഘാടന വേദിയില്‍ ഇ. ശ്രീധരനില്ല

June 15th, 2017

metro

കൊച്ചി: കൊച്ചി മെട്രോയുടെ ഉദ്ഘാടന വേദിയില്‍ പ്രധാനമന്ത്രിയുള്‍പ്പെടെ വെറും ഏഴുപേര്‍ മാത്രം. മെട്രോയുടെ ശില്‍പ്പി ഇ.ശ്രീധരനെയും മറ്റു ജനപ്രതിനിധികളെയും വേദിയില്‍ നിന്നു ഒഴിവാക്കിയതിനെതിരെ മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രധാനമന്ത്രിക്ക് കത്തയച്ചു.

ഇ.ശ്രീധരന്‍, പ്രതിപക്ഷ നേതാവ് രമേഷ് ചെന്നിത്തല തുടങ്ങിയവരെ വേദിയില്‍ ഉള്‍പ്പെടുത്താനാവശ്യപ്പെട്ടാണ് കത്തയച്ചിരിക്കുന്നത്. പല മേഖലകളില്‍ നിന്നുമുള്ള സമ്മര്‍ദ്ദം കാരണമാണ് ശ്രീധരനെ ഒഴിവാക്കിയതെന്ന് കരുതുന്നു. പ്രധാനമന്ത്രിക്കൊപ്പം ഗവര്‍ണറും മുഖ്യമന്ത്രിയും കൂടാതെ കേന്ദ്രമന്ത്രി വെങ്കയ്യ നായിഡു, ഗതാഗത മന്ത്രി തോമസ് ചാണ്ടി, കെ.വി തോമസ് എം. പി, മേയര്‍ സൗമിനി ജെയിന്‍ എന്നിവര്‍ക്കാണ് വേദിയില്‍ ഇടം ലഭിക്കുക.

- അവ്നി

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

2 of 212

« Previous Page « പെട്രോളിയം കമ്പനി കളുടെ തീരു മാനം ജന ങ്ങളെ ബുദ്ധി മുട്ടിക്കും
Next » കൊച്ചി മെട്രോയില്‍ സ്നേഹയാത്ര തുടങ്ങി »



  • സ്വകാര്യ ബസ്സുകളുടെ മത്സരയോട്ടം നിയന്ത്രിക്കാന്‍ നടപടി
  • വിഴിഞ്ഞം രാജ്യാന്തര തുറമുഖം രാജ്യത്തിന് സമര്‍പ്പിച്ചു
  • അമീബിക്ക് മസ്തിഷ്‌ക ജ്വരം : പുതുക്കിയ മാര്‍ഗ്ഗ രേഖ പുറത്തിറക്കി
  • നോർക്ക റൂട്ട്സ് ഇൻഷ്വറൻസ് പരി രക്ഷ തുക അഞ്ചു ലക്ഷം രൂപയാക്കി ഉയർത്തി
  • മെയ്‌ ഒൻപതിന്‌ എസ്. എസ്. എൽ. സി. പരീക്ഷാ ഫലം
  • കേരള പുരസ്കാരം : നാമനിർദ്ദേശങ്ങൾ ക്ഷണിച്ചു
  • പ്ലാസ്റ്റിക് കണിക്കൊന്ന : മനുഷ്യാവകാശ കമ്മീഷന്‍ കേസ് എടുത്തു
  • വീണ്ടും കുതിച്ചുയർന്ന് സ്വർണ്ണ വില : ഒറ്റ ദിവസം പവന് 2160 രൂപ കൂടി.
  • ബാല്യത്തിനും യുവത്വത്തിനും ഒപ്പം സർക്കാർ
  • യാത്രാ നിരക്ക് ഉയർത്തണം : സ്വകാര്യ ബസ്സുടമകള്‍ സമരത്തിലേക്ക്
  • നിള ചരിത്രം കുറിച്ചു
  • പരിസ്ഥിതി മിത്രം പുരസ്കാരങ്ങൾക്ക് അപേക്ഷ ക്ഷണിച്ചു
  • ഫൈസൽ ബാവ യുടെ ‘എ ഹെവൻ ഓഫ് നേച്വർ & നോളജ് ഇൻ വെളിയങ്കോട്’ പ്രകാശനം ചെയ്തു
  • ജെ. സി. ഡാനിയലും മലയാള സിനിമയും കേരളത്തിനെ നവീകരിക്കുന്നതിൽ പങ്കു വഹിച്ചു
  • രാജീവ് ചന്ദ്ര ശേഖർ ബി. ജെ. പി. സംസ്ഥാന അദ്ധ്യക്ഷൻ
  • ചൂടിന് ആശ്വാസം നൽകി വേനല്‍ മഴ തുടരുന്നു
  • അഷിതാ പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു
  • കേരള പുരസ്‌കാരങ്ങൾ സമ്മാനിച്ചു
  • ഫ്ളക്സ് ബോർഡ്‌ നിരോധനം : സർക്കാരിന് ഹൈക്കോടതിയുടെ പ്രശംസ
  • ഹൃദ്യം പദ്ധതി : 8000 കുഞ്ഞുങ്ങൾക്ക് സൗജന്യ ഹൃദയ ശസ്ത്രക്രിയ നടത്തി



  • മരട് ഫ്ലാറ്റുകൾ പൊളിക്കാ...
    ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
    ഗുണ നിലവാരം ഇല്ലാത്ത വെളി...
    വിദ്യാർത്ഥി കൾക്ക് സ്കൂളി...
    പഴങ്ങളില്‍ നിന്നും വീര്യം...
    സമ്മേളന വേദിയില്‍ ശ്രീമതി...
    കൊച്ചി മെട്രോ : അഴിമതിയുട...
    മുല്ലപ്പെരിയാര്‍ : സംയുക്...
    ലൈംഗികപീഢനം: സന്തോഷ് മാധവ...
    മന്ത്രി മോഹനനൊപ്പം വനിതാ ...
    കേരളാ കോണ്‍ഗ്രസ്സ് (ബി) പ...
    പ്ലാച്ചിമട കൊക്കക്കോള കമ്...
    മുല്ലപ്പെരിയാര്‍: വരാനിരി...
    കൊച്ചുബാവ കഥാലോകത്തെ വലിയ...
    ‘നോക്കുകൂലി’ ലോഡിറക്കാത...
    സാമ്പത്തിക അസമത്വം കര്‍ഷക...
    സ്ക്കൂളിലെ ക്യാമറ : വിദ്യ...
    ആര്‍. ബാലകൃഷ്ണ പിള്ളയുടെ ...
    മിതഭാഷിയായി കര്‍മ്മ കുശലത...
    മന്ത്രി ഗണേഷ്‌ കുമാറും മു...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine