ഹൊസൂർ – കേരള സർവ്വീസ് പുനരാരംഭിക്കും

October 21st, 2025

ksrtc-logo-airport-smart-bus-service-launching-ePathram
തിരുവനന്തപുരം : തമിഴ്‌നാട്ടിലെ ഹൊസൂരില്‍ നിന്ന് കേരളത്തിലേക്ക് കെ. എസ്. ആര്‍. ടി. സി. യുടെ വാരാന്ത്യ സർവ്വീസ് ഈ മാസം 24 മുതല്‍ ആരംഭിക്കും.

ആദ്യ ഘട്ടം എന്ന നിലയില്‍ വെള്ളി, ശനി ദിവസ ങ്ങളിൽ ഹൊസൂരില്‍ നിന്ന്‌ മൈസ‍ൂരു വഴി കണ്ണൂരി ലേക്കുള്ള ഈ സർവ്വീസ്  വിജയകരം ആയാൽ തിരുവനന്തപുരം, തൃശൂർ അടക്കം മറ്റു പ്രധാന നഗര ങ്ങളിലേക്കും ഹൊസൂരില്‍ നിന്നും സർവ്വീസുകൾ തുടങ്ങും. മാത്രമല്ല ബംഗളൂരുവില്‍ നിന്നും വരുന്ന കെ. എസ്. ആര്‍. ടി. സി. ബസ്സുകൾക്ക് ഹൊസൂര്‍ നഗര ത്തിനു പുറത്ത് ഫ്‌ളൈ ഓവറിന് സമീപം സ്റ്റോപ്പും ഫെയര്‍ സ്റ്റേജും അനുവദിക്കും.

- pma

വായിക്കുക: , , , , , , ,

അഭിപ്രായം എഴുതുക »

നോർക്ക കെയർ സേവനത്തിന് ഇനി മൊബൈൽ ആപ്ലിക്കേഷനും

October 21st, 2025

norka-care-mobile-app-ePathram
തിരുവനന്തപുരം : പ്രവാസി കേരളീയർക്കായി സംസ്ഥാന സർക്കാർ നോർക്ക-റൂട്ട്‌സ് വഴി നടപ്പിൽ വരുത്തിയ സമഗ്ര ആരോഗ്യ അപകട ഇൻഷ്വറൻസ് പദ്ധതിയായ നോർക്ക കെയർ സേവനങ്ങൾക്ക് വേണ്ടി മൊബൈൽ ആപ്പ് നിലവിൽ വന്നു. ഗൂഗിൾ പ്ലേസ്റ്റോർ, ആപ്പിൾ ആപ്പ് സ്റ്റോർ എന്നിവയിൽ നിന്നും നോർക്ക കെയർ ഡൗൺ ലോഡ് ചെയ്യാം.

ഒരു കുടുംബത്തിന് (ഭർത്താവ്, ഭാര്യ, 25 വയസ്സിൽ താഴെയുളള രണ്ടു കുട്ടികൾ) 13,411 പ്രീമിയത്തിൽ അഞ്ച് ലക്ഷം രൂപയുടെ ആരോഗ്യ ഇൻഷ്വറൻസും 10 ലക്ഷം രൂപയുടെ ഗ്രൂപ്പ് പേഴ്‌സണൽ അപകട ഇൻഷ്വറൻസ് പരി രക്ഷയും ഉറപ്പാക്കുന്നതാണ് നോർക്ക കെയർ പദ്ധതി.

2025 നവംബർ ഒന്നു മുതൽ നോർക്ക കെയർ പരിരക്ഷ പ്രവാസി കേരളീയർക്ക് ലഭ്യമാകും. നിലവിൽ കേരള ത്തിലെ 500 ലധികം ആശുപത്രികൾ ഉൾപ്പെടെ രാജ്യത്തെ 16000 ത്തോളം ആശുപത്രികൾ വഴി പ്രവാസി കേരളീയർക്ക് ക്യാഷ്‌ ലെസ്സ് ചികിത്സ ഉറപ്പാക്കുന്നതാണ് പദ്ധതി. സാധുവായ നോർക്ക പ്രവാസി ഐ. ഡി, സ്റ്റുഡന്റ് ഐ. ഡി. എൻ. ആർ. കെ. ഐ. ഡി. കാർഡുളള പ്രവാസികൾക്ക് നോർക്ക കെയറിൽ അംഗമാകാം. P R D,  F B Page , Twitter X

- pma

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »

ഷവർമ്മ കടകളിൽ പരിശോധന : 45 സ്ഥാപനങ്ങൾ അടച്ചു

August 8th, 2025

chicken-shawarma-ePathram

തിരുവനന്തപുരം: സംസ്ഥാനത്ത് ഷവർമ്മ വിൽപന നടത്തുന്ന സ്ഥാപനങ്ങൾ സർക്കാർ മാർഗ്ഗ നിർദ്ദേശ ങ്ങളും മാന ദണ്ഡങ്ങളും പാലിക്കുന്നുണ്ടോ എന്ന് അറിയുന്നതിനായി ഭക്ഷ്യ സുരക്ഷാ വകുപ്പ് 1557 പ്രത്യേക പരിശോധനകൾ നടത്തിയതായി ആരോഗ്യ വകുപ്പു മന്ത്രി വീണാ ജോർജ്.

ആഗസ്റ്റ് 5, 6 തീയ്യതി കളിലായി രാത്രി കാലങ്ങളിൽ 59 സ്‌ക്വാഡുകളാണ് പരിശോധനകൾ നടത്തിയത്. 256 സ്ഥാപന ങ്ങൾക്ക് റെക്ടിഫിക്കേഷൻ നോട്ടീസും 263 സ്ഥാപനങ്ങൾക്ക് കോമ്പൗണ്ടിംഗ് നോട്ടീസും നൽകി. വീഴ്ചകൾ കണ്ടെത്തിയ 45 സ്ഥാപനങ്ങളുടെ പ്രവർത്തനം നിർത്തി വെപ്പിച്ചു.

ഷവർമ്മക്കുള്ള ഉപകരണങ്ങൾ, തയ്യാറാക്കുന്ന സ്ഥലം, വ്യക്തി ശുചിത്വം എന്നിവ സംബന്ധിച്ചുള്ള വിശദമായ ഷവർമ മാർഗ്ഗ നിർദേശ ങ്ങൾ സംസ്ഥാന ഭക്ഷ്യ സുരക്ഷാ വകുപ്പ് പുറത്തിറക്കിയിരുന്നു.

പച്ച മുട്ട കൊണ്ടുള്ള മയോണൈസ് നിരോധിച്ചിട്ടുണ്ട്. അത് സംബന്ധിച്ചുള്ള പരിശോധന കളും നടന്നു. വൃത്തി ഹീനമായ സാഹചര്യത്തിൽ ഷവർമ പാകം ചെയ്യുവാനോ വിൽക്കാനോ പാടില്ല. മാത്രമല്ല പാഴ്സലിൽ തീയ്യതി, സമയവും കൃത്യമായി രേഖപ്പെടുത്തണം.

എഫ്. എസ്. എസ്. ആക്ട് പ്രകാരം ലൈസൻസോ രജിസ്‌ട്രേഷനോ ഇല്ലാതെ ഒരു വ്യക്തിയും ഏതെങ്കിലും ഭക്ഷ്യ ബിസിനസ് ആരംഭിക്കുകയോ നടത്തുകയോ ചെയ്യരുത്. ഭക്ഷണം കൈകാര്യം ചെയ്യുന്നവർക്ക് ഹെൽത്ത് കാർഡ് നിർബന്ധമാണ്. പരാതിയുള്ളവർ ഭക്ഷ്യ സുരക്ഷാ വകുപ്പിനെ വിവരം അറിയിക്കേണ്ടതാണ്. P R D

- pma

വായിക്കുക: , , , , , , , ,

അഭിപ്രായം എഴുതുക »

നോർക്ക റൂട്ട്സ് ഇൻഷ്വറൻസ് പരി രക്ഷ തുക അഞ്ചു ലക്ഷം രൂപയാക്കി ഉയർത്തി

April 29th, 2025

ogo-norka-roots-ePathram
തിരുവനന്തപുരം: നോർക്ക റൂട്ട്‌സിന്റെ പ്രവാസി തിരിച്ചറിയൽ കാർഡ്, എൻ. ആർ. കെ. ഇൻഷ്വറൻസ് കാർഡ്, സ്റ്റുഡന്റ് ഐ. ഡി. കാർഡ് എന്നിവയുടെ അപകട മരണ ഇൻഷ്വറൻസ് പരിരക്ഷ തുക അഞ്ചു ലക്ഷം രൂപയാക്കി ഉയർത്തി.

നിലവിൽ അപകട മരണ ഇൻഷ്വറൻസ് തുക നാലു ലക്ഷം രൂപയായിരുന്നു. പ്രവാസി രക്ഷാ പോളിസി യുടെ അപകട മരണ പരിരക്ഷ തുക നിലവിലെ രണ്ടു ലക്ഷം രൂപയിൽ നിന്നും മൂന്നു ലക്ഷം രൂപയാക്കി വർദ്ധിപ്പിച്ചു.

ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങളിലെ മലയാളി കൾക്കും ഇനി മുതൽ പ്രവാസി രക്ഷ പദ്ധതിയിൽ അംഗത്വം ലഭിക്കും.

മെഡിക്കൽ കോഴ്സുകളിലേക്ക് എൻ. ആർ. ഐ. സീറ്റിൽ പ്രവേശനത്തിന് അപേക്ഷിക്കുന്ന കുട്ടികൾക്ക് അവരുടെ സ്പോൺസറുടെ തിരിച്ചറിയൽ രേഖയായി നോർക്ക പ്രവാസി ഐ. ഡി. കാർഡ് സമർപ്പിക്കാം എന്നും നോർക്ക റൂട്ട്സ് അറിയിച്ചു.

- pma

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »

ഫൈസൽ ബാവ യുടെ ‘എ ഹെവൻ ഓഫ് നേച്വർ & നോളജ് ഇൻ വെളിയങ്കോട്’ പ്രകാശനം ചെയ്തു

March 25th, 2025

a-haven-of-nature-and-knowledge-in-veliyancode-book-of-faisal-bava-ePathram

വെളിയങ്കോട് : എം. ടി. എം. കോളേജിനു വേണ്ടി, പ്രമുഖ പരിസ്ഥിതി പ്രവർത്തകനും ഇ-പത്രം കോളമിസ്റ്റും കൂടിയായ ഫൈസൽ ബാവ തയ്യാറാക്കി, എം. ടി. എം. പബ്ലിക്കേഷൻ പ്രസിദ്ധീകരിച്ച എ ഹെവൻ ഓഫ് നേച്വർ & നോളജ് ഇൻ വെളിയങ്കോട് (A Haven of Nature &  Knowledge in Veliyancode) എന്ന പുസ്തകത്തിൻ്റെ പ്രകാശനം വെളിയങ്കോട് പഞ്ചായത്ത് വിദ്യാഭ്യാസ ആരോഗ്യ സ്റ്റാന്റിങ് കമ്മറ്റി ചെയർമാൻ സെയ്ദ് പുഴക്കര നിർവ്വഹിച്ചു.

പ്രകൃതിയെ അടുത്തറിയാൻ വിദ്യാർത്ഥികൾക്ക് ഇതൊരു മികച്ച റഫറൻസ് ഗ്രന്ഥമാണ് എന്ന് പുസ്‍തകം പ്രകാശിപ്പിച്ചു കൊണ്ട് അദ്ദേഹം പറഞ്ഞു. നാടക പ്രവർത്തകനും അഭിനേതാവുമായ ബേബി രാജ് ചെറായി പുസ്തകം ഏറ്റു വാങ്ങി.

എം. ടി. എം. ട്രസ്റ്റ് സെക്രട്ടറി പ്രൊഫസർ ഹവ്വാ ഉമ്മ പരിപാടി ഉദ്ഘാടനം ചെയ്തു. വെളിയങ്കോടിൻ്റെ പ്രകൃതിയെ സൂക്ഷ്മമായി നിരീക്ഷിക്കുകയും ഇവിടെ എത്തുന്ന ദേശാടന പക്ഷികൾ, മരങ്ങൾ, ഔഷധ ചെടികൾ, വംശ നാശം നേരിടുന്ന ചെറു ശുദ്ധ ജല മൽസ്യങ്ങൾ, രക്തശാലി നെല്ലിൻ്റെ വിളവെടുപ്പ് തുടങ്ങിയവയെ കുറിച്ച് വിശദമായി വിവരിക്കുന്ന പ്രകൃതിയെ ആഴത്തിൽ തൊട്ടറിഞ്ഞ മികച്ച ഒരു പുസ്തകം ആണെന്ന് ഉദ്ഘാടന പ്രസംഗത്തിൽ പറഞ്ഞു.

പ്രിൻസിപ്പൽ ജോൺ ജോസഫ് അദ്ധ്യക്ഷനായിരുന്നു. വിവിധ വിഭാഗം മേധാവികളായ മായ സി., ഫൗഷിബ. പി. കെ. എം., നന്ദകുമാർ സി. പി.  തുടങ്ങിയവർ  സംസാരിച്ചു.

എൻ. എസ്. എസ്. യുണിറ്റ് സെക്രട്ടറി റഹീഷ സ്വാഗതം പറഞ്ഞു. ഗ്രന്ഥകാരൻ ഫൈസൽ ബാവ മറുപടി പ്രസംഗവും നടത്തി.

- pma

വായിക്കുക: , , , , ,

അഭിപ്രായം എഴുതുക »

1 of 1912310»|

« Previous « ജെ. സി. ഡാനിയലും മലയാള സിനിമയും കേരളത്തിനെ നവീകരിക്കുന്നതിൽ പങ്കു വഹിച്ചു
Next Page » പരിസ്ഥിതി മിത്രം പുരസ്കാരങ്ങൾക്ക് അപേക്ഷ ക്ഷണിച്ചു »



  • വിവാഹ ബന്ധം വേർപ്പെടുത്താതെ രണ്ടാം വിവാഹം രജിസ്‌റ്റർ ചെയ്യാനാകില്ല
  • മൂന്നാർ സംഭവം : ടാക്‌സി ഡ്രൈവര്‍ മാരുടെ ലൈസന്‍സ് റദ്ദാക്കും
  • വയലാർ അവാർഡ് സമർപ്പണം തിങ്കളാഴ്ച
  • ഹൊസൂർ – കേരള സർവ്വീസ് പുനരാരംഭിക്കും
  • നോർക്ക കെയർ സേവനത്തിന് ഇനി മൊബൈൽ ആപ്ലിക്കേഷനും
  • ഗുണ നിലവാരം ഇല്ലാത്ത മരുന്നുകൾ നിരോധിച്ചു
  • സമൂഹ മാധ്യമ ഉപയോഗം : പോലീസുകാർ സത്യവാങ്മൂലം നൽകണം
  • അർബുദ രോഗികൾക്ക് യാത്രാ സൗജന്യം
  • സ്വർണ്ണ വില പവന് 90, 000 രൂപ കടന്നു
  • കുഞ്ഞുങ്ങൾക്ക് ചുമ മരുന്ന് നൽകരുത്
  • തീരദേശ നിവാസികൾക്ക് ഡിസംബറിൽ പട്ടയം ലഭിക്കും
  • സ്വർണ്ണ വില 88,000 രൂപയും കടന്നു
  • പൊതു രേഖാ ബില്ല് നിയമ സഭ പാസ്സാക്കി
  • കേരളം : ഇ. എസ്. ജി. നയം നടപ്പാക്കുന്ന ആദ്യ സംസ്ഥാനം
  • തദ്ദേശ തെരഞ്ഞെടുപ്പ് : വോട്ടർ പട്ടികയിൽ പേരു ചേർക്കാം
  • പാല്‍ വില വർദ്ധിപ്പിക്കും
  • പി. പി. തങ്കച്ചൻ അന്തരിച്ചു
  • സ്യൂഡോ വൈറസ് : നിപ പ്രതിരോധത്തിൽ കേരളത്തിന് നേട്ടം
  • യുവ പ്രതിഭാ പുരസ്കാരം2025-26 : അപേക്ഷകൾ ക്ഷണിച്ചു
  • ഓണക്കാല സ്‌പെഷ്യൽ സർവ്വീസുകൾക്ക് ഓൺ ലൈൻ ബുക്കിംഗ്



  • മരട് ഫ്ലാറ്റുകൾ പൊളിക്കാ...
    ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
    ഗുണ നിലവാരം ഇല്ലാത്ത വെളി...
    വിദ്യാർത്ഥി കൾക്ക് സ്കൂളി...
    പഴങ്ങളില്‍ നിന്നും വീര്യം...
    സമ്മേളന വേദിയില്‍ ശ്രീമതി...
    കൊച്ചി മെട്രോ : അഴിമതിയുട...
    മുല്ലപ്പെരിയാര്‍ : സംയുക്...
    ലൈംഗികപീഢനം: സന്തോഷ് മാധവ...
    മന്ത്രി മോഹനനൊപ്പം വനിതാ ...
    കേരളാ കോണ്‍ഗ്രസ്സ് (ബി) പ...
    പ്ലാച്ചിമട കൊക്കക്കോള കമ്...
    മുല്ലപ്പെരിയാര്‍: വരാനിരി...
    കൊച്ചുബാവ കഥാലോകത്തെ വലിയ...
    ‘നോക്കുകൂലി’ ലോഡിറക്കാത...
    സാമ്പത്തിക അസമത്വം കര്‍ഷക...
    സ്ക്കൂളിലെ ക്യാമറ : വിദ്യ...
    ആര്‍. ബാലകൃഷ്ണ പിള്ളയുടെ ...
    മിതഭാഷിയായി കര്‍മ്മ കുശലത...
    മന്ത്രി ഗണേഷ്‌ കുമാറും മു...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine