ദുരിതാശ്വാസ നിധി യിലേക്ക് സഹായ വുമായി പൂർവ്വ വിദ്യാർത്ഥികൾ

August 23rd, 2019

bhs-nedumangad-old-students-ePathram
നെടുമങ്ങാട് : ബോയ്സ് ഹൈസ്കൂൾ നെടുമങ്ങാട് 1988 ബാച്ച് വിദ്യാര്‍ത്ഥി കളുടെ സൗഹൃദ കൂട്ടായ്മ യുടെ നേതൃത്വ ത്തില്‍  സ്വരൂപിച്ച പണം മുഖ്യ മന്ത്രി യുടെ ദുരി താശ്വാസ നിധി യിലേക്ക് കൈമാറി.

1988 ബാച്ച് വിദ്യാ ര്‍ത്ഥി കളുടെ വാട്സാപ്പ് സൗഹൃദ കൂട്ടായ്മ ഒരുക്കിയ പൂർവ്വ വിദ്യാർത്ഥി സംഗമത്തി ന്റെ ഭാഗ മായി ട്ടാണ് ദുരി താശ്വാസ നിധി യിലേക്ക് സംഭാവന നൽകി യത്.

shaji-pushpangadan-bhs-nedumangad-ePathram

പ്രവാസി യായ സമൂഹ്യ സാംകാരിക പ്രവര്‍ത്തകന്‍ ഷാജി പുഷ്പാംഗദന്‍ അദ്ധ്യക്ഷത വഹിച്ചു.

റസീന ടീച്ചർ (ഹെഡ്മിട്രസ്, ബി. എച്ച്. എസ്. മഞ്ചാ) ഉദ്ഘാടനം നിർവ്വഹിച്ചു. വിരമിച്ച പ്രധാന അദ്ധ്യാപിക ദേവകി ദേവി ടീച്ചർ വീഡിയോ സന്ദേശ ത്തിലൂടെ പഴയ കാല ഓർമ്മ കൾ പങ്കു വെച്ചു.

പൂര്‍വ്വ വിദ്യാര്‍ത്ഥി സംഗമ ത്തിന്റെ ഭാഗ മായി അദ്ധ്യാ പകരെ ആദരിച്ചു. സാമ്പ ത്തിക മായി പിന്നോക്കം നിൽക്കുന്ന മൂന്ന് പൂർവ്വ വിദ്യാർ ത്ഥി കൾക്ക് ചികിത്സാ സഹായം നൽകി.

മിഗ്ദാദ്, യഹിയ റോജ, മനോജ്, വിനോദ് പനവിള, രാജീവ് വി. എസ്. നായർ, ഷാജു, സുരേഷ്, നിസാമുദ്ദീൻ, അസീം, സന്തോഷ്, ഫസിൽ, സുരേഷ്, രമേശ്, നിസാം മേടയിൽ തുടങ്ങിയ വർ ആശംസ പ്രസംഗം നടത്തി. ജയകുമാർ, വിക്രമൻ, രാജേഷ് എന്നിവ രുടെ നേതൃത്വ ത്തിൽ സംഗീത വിരുന്നും നടന്നു.

- pma

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »

എട്ടു കോടി രൂപ വില വരുന്ന 25 കിലോ സ്വർണ്ണം പിടിച്ചു

May 13th, 2019

gold-bars-ePathram
തിരുവനന്തപുരം : ഒമാനില്‍ നിന്നും തിരു വന ന്ത പുരം വിമാന ത്താവള ത്തിൽ വന്നിറ ങ്ങിയ യാത്ര ക്കാര നില്‍ നിന്നും 25 കിലോ സ്വർണ്ണം പിടിച്ചു.

വിപണി യില്‍ എട്ടു കോടി രൂപ വില വരുന്ന സ്വര്‍ണ്ണ ബിസ്കറ്റു കളാണ് തിരുമല സ്വദേശി സുനിൽ എന്ന യാത്ര ക്കാര നില്‍ നിന്നും പിടിച്ചത്. ഇയാളെയും സഹായി എന്നു കരുതുന്ന കൂടെ യുള്ള മറ്റൊരു യാത്ര ക്കാരനേയും ചോദ്യം ചെയ്തു വരികയാണ്.

- pma

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »

നോര്‍ക്ക വഴി യു. എ. ഇ. യില്‍ ജോലിക്ക് അപേക്ഷിക്കാം

February 10th, 2019

ogo-norka-roots-ePathram
കൊച്ചി : നഴ്സിംഗ് ബിരുദം – ഡിപ്ലോമ യോഗ്യത യുള്ള എന്‍ഡോസ്‌ക്കോപ്പി ടെക്‌നീ ഷ്യന്‍ മാരുടെ രണ്ട് ഒഴിവു കളിലേക്ക് നോര്‍ക്ക – റൂട്ട്‌സ് മുഖേന തെരഞ്ഞെടുപ്പ് നട ത്തുന്നു. രണ്ടു വര്‍ഷം മുതല്‍ അഞ്ചു വര്‍ഷം വരെ പ്രസ്തുത മേഖല യില്‍ പ്രവൃത്തി പരിചയം ഉള്ള വര്‍ക്ക് പരിഗണന.

ഹെല്‍ത്ത് കെയര്‍ സിറ്റി ആശു പത്രി യിലെ ഒഴിവി ലേക്ക് ആണ് തെരഞ്ഞെടുപ്പ് എന്ന് നോര്‍ക്ക വെബ് സൈറ്റി ല്‍ പറയുന്നു. പ്രായപരിധി : 22 വയസ്സു മുതല്‍ 35 വരെ. ശമ്പളം : 6000 യു. എ. ഇ. ദിര്‍ഹം. തെര ഞ്ഞെടു ക്ക പ്പെ ടുന്ന വര്‍ ക്ക് വിമാന ടിക്കറ്റ്, താമസ സൗകര്യ വും നല്‍കും. 2019 ഫെബ്രുവരി 20 ന് മുമ്പ് നോര്‍ക്ക റൂട്ട്‌സ് വെബ് സൈറ്റില്‍ അപേക്ഷി ക്കണം.

വിശദ വിവര ങ്ങള്‍ക്ക് 0471 – 27 70 577.

 

- pma

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

അടിസ്​ഥാന സൗകര്യ വികസനം : ​പ്രവാസി​ നിക്ഷേപം സ്വീകരിക്കും

January 20th, 2019

pinarayi-vijayan-epathram
കോഴിക്കോട്: സംസ്ഥാനത്തെ അടിസ്ഥാന സൗകര്യ ങ്ങ ളുടെ വികസന ത്തിന് പ്രവാസി കളിൽ നിന്നും നിക്ഷേപ ങ്ങള്‍ സ്വീകരി ച്ചുള്ള കൂട്ടായ്മ ആലോ ചിക്കു ന്നതായി മുഖ്യമന്ത്രി പിണറായി വിജയന്‍. കേരള പ്രവാസി സംഘം അഞ്ചാം സംസ്ഥാന സമ്മേളന ത്തിന്റെ സമാപന പൊതു യോഗം ഉദ്ഘാടനം ചെയ്തു സംസാരി ക്കു ക യായി രുന്നു മുഖ്യമന്ത്രി.

സർക്കാർ ഗ്യാരണ്ടി യോടെ നിക്ഷേപം സ്വീകരിച്ച് വിവിധ പദ്ധതി കൾ ഏറ്റെടുക്കുക വഴി ഐ. ടി., പാലം, റോഡ്, വിമാന ത്താവളം, തുറമുഖം തുടങ്ങി എല്ലാ മേഖല യിലും വികസനം ഉണ്ടാക്കുവാന്‍ കിഫ്ബിക്ക് പുറമെയുള്ള സംവി ധാ ന മാണ് വരുക. ലോക കേരള സഭയുടെ ഭാഗ മായി ഉയർന്നു വന്നതാണ് ഈ നിർദ്ദേശം.

കേരള പ്രവാസി സംഘം പ്രസിഡണ്ട് പി. ടി. കുഞ്ഞു മുഹമ്മദ് അദ്ധ്യക്ഷത വഹിച്ചു. മേയർ തോട്ടത്തിൽ രവീ ന്ദ്രന്‍, കെ. വി. അബ്ദുൽ ഖാദർ, എ. പ്രദീപ് കുമാർ, വി. കെ. സി. മമ്മദ് കോയ, പി. ടി. എ. റഹീം, പുരുഷൻ കടലുണ്ടി തുടങ്ങി യവര്‍ സംസാരിച്ചു.

- pma

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

പ്രവാസി സാന്ത്വനം പദ്ധതി : കാല താമസം ഒഴിവാക്കും

January 7th, 2019

logo-government-of-kerala-ePathramവയനാട് : പ്രവാസി സാന്ത്വനം പദ്ധതി യിലെ കാല താമസം സാങ്കേതിക തടസ്സം മാത്ര മാണ് എന്നും ഇതു ടനെ പരി ഹരിക്കും എന്നും പ്രവാസി പ്രശ്‌നങ്ങള്‍ പഠിക്കാന്‍ നിയോഗിച്ച നിയമ സഭ സമിതി കളക്‌ട്രേറ്റില്‍ നട ത്തിയ സിറ്റിംഗില്‍ അറിയിച്ചു.

k-v-abdul-khader-gvr-mla-epathram

കെ. വി. അബ്ദുള്‍ ഖാദര്‍ എം. എല്‍. എ. ചെയര്‍മാന്‍ ആയിട്ടുള്ള സമിതി, ജില്ലയിലെ പ്രവാസി കളില്‍ നിന്നും പരാതി സ്വീകരിച്ചു.

രേഖാ മൂലം നല്‍കിയ പരാതി കള്‍ വിവിധ വകുപ്പു കളില്‍ നിന്നും റിപ്പോര്‍ട്ട് തേടി വിശദ വിവര ങ്ങള്‍ പരാതി ക്കാരുടെ വിലാസ ത്തില്‍ കത്തു വഴി അറി യിക്കും എന്ന് നിയമ സഭാസ മിതി അറി യിച്ചു.

പ്രവാസിക ളുടെ ക്ഷേമ ത്തിനായി സര്‍ക്കാരും മുഖ്യ മന്ത്രിയും അനു ഭാവ പൂര്‍വ്വ നടപടി യാണ് സ്വീകരി ക്കു ന്നത്. പദ്ധതികളും ആനു കൂല്യ ങ്ങളും പ്രയോജന പ്പെടു ത്താന്‍ പ്രവാസി കള്‍ ശ്രദ്ധി ക്കണം എന്നും സമിതി അംഗ വും തൃക്കരിപ്പൂര്‍ എം. എല്‍. എ. യുമായ എം. രാജ ഗോപാല്‍ പറഞ്ഞു.

വിശദ വിവരങ്ങള്‍ക്ക് പബ്ലിക് റിലേഷന്‍ വകു പ്പിന്റെ വെബ് സൈറ്റ് സന്ദര്‍ശി ക്കാവു ന്നതാ ണ്.

- pma

വായിക്കുക: , ,

അഭിപ്രായം എഴുതുക »

10 of 1991011»|

« Previous Page« Previous « അംഗപരിമിതര്‍ക്ക്‌ ഹെല്‍പ്പ്‌ ഡെസ്‌ക്ക്‌ ബോര്‍ഡ്‌ വെക്കണം : മനുഷ്യാവകാശ കമ്മീഷന്‍
Next »Next Page » മിന്നൽ ഹർത്താലുകൾ പാടില്ല : ഹൈക്കോടതി »



  • സംസ്ഥാന സർക്കാർ നേറ്റിവിറ്റി കാര്‍ഡ് നൽകും
  • വിഴിഞ്ഞം തുറമുഖം : രണ്ടാം ഘട്ടം പ്രവർത്തന ഉദ്ഘാടനം നിർവ്വഹിച്ച് മുഖ്യമന്ത്രി
  • പ്രവാസത്തുടിപ്പുകൾ പ്രകാശനം ചെയ്തു
  • പ്രധാനമന്ത്രി കേരളത്തിൽ
  • പി. എസ്‍. സി. പരീക്ഷാ കേന്ദ്രത്തില്‍ മാറ്റം
  • സംസ്ഥാന സ്‌കൂൾ കലോത്സവം തൃശ്ശൂരിൽ
  • “ശവമുദ്ര” പ്രകാശനം ചെയ്തു
  • കെല്‍ട്രോണില്‍ മാധ്യമ കോഴ്സുകള്‍ക്ക് ഇപ്പോൾ അപേക്ഷിക്കാം
  • ബാലറ്റ് യൂണിറ്റിൽ ബ്രെയിലി ലിപി
  • അന്ധര്‍ക്കും അവശത ഉള്ളവർക്കും വോട്ട് ചെയ്യാൻ സഹായി
  • തദ്ദേശ തെരഞ്ഞെടുപ്പ് : വോട്ടെടുപ്പ് ദിവസം സംസ്ഥാനത്ത് പൊതു അവധി
  • തെരഞ്ഞെടുപ്പ് പ്രചാരണം : സമൂഹ മാധ്യമ നിരീക്ഷണം ഊർജ്ജിതമാക്കും
  • എച്ച്. എസ്. എസ്. ക്രിസ്തുമസ് പരീക്ഷ ആദ്യഘട്ടം ഡിസംബര്‍ 15 മുതല്‍ 23 വരെ
  • എസ്. എസ്. എല്‍. സി. പരീക്ഷ : രജിസ്‌ട്രേഷന് തുടക്കമായി
  • സ്ഥാനാർത്ഥിയുടെ യോഗ്യതകളും അയോഗ്യതകളും : മാർഗ്ഗ നിർദ്ദേശങ്ങൾ പുറപ്പെടുവിച്ചു
  • തദ്ദേശ തെരഞ്ഞെടുപ്പ്‌ രണ്ടു ഘട്ടങ്ങളിൽ : ഡിസംബര്‍ 13 ന് വോട്ടെണ്ണല്‍
  • വിവാഹ ബന്ധം വേർപ്പെടുത്താതെ രണ്ടാം വിവാഹം രജിസ്‌റ്റർ ചെയ്യാനാകില്ല
  • മൂന്നാർ സംഭവം : ടാക്‌സി ഡ്രൈവര്‍ മാരുടെ ലൈസന്‍സ് റദ്ദാക്കും
  • വയലാർ അവാർഡ് സമർപ്പണം തിങ്കളാഴ്ച
  • ഹൊസൂർ – കേരള സർവ്വീസ് പുനരാരംഭിക്കും



  • മരട് ഫ്ലാറ്റുകൾ പൊളിക്കാ...
    ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
    ഗുണ നിലവാരം ഇല്ലാത്ത വെളി...
    വിദ്യാർത്ഥി കൾക്ക് സ്കൂളി...
    പഴങ്ങളില്‍ നിന്നും വീര്യം...
    സമ്മേളന വേദിയില്‍ ശ്രീമതി...
    കൊച്ചി മെട്രോ : അഴിമതിയുട...
    മുല്ലപ്പെരിയാര്‍ : സംയുക്...
    ലൈംഗികപീഢനം: സന്തോഷ് മാധവ...
    മന്ത്രി മോഹനനൊപ്പം വനിതാ ...
    കേരളാ കോണ്‍ഗ്രസ്സ് (ബി) പ...
    പ്ലാച്ചിമട കൊക്കക്കോള കമ്...
    മുല്ലപ്പെരിയാര്‍: വരാനിരി...
    കൊച്ചുബാവ കഥാലോകത്തെ വലിയ...
    ‘നോക്കുകൂലി’ ലോഡിറക്കാത...
    സാമ്പത്തിക അസമത്വം കര്‍ഷക...
    സ്ക്കൂളിലെ ക്യാമറ : വിദ്യ...
    ആര്‍. ബാലകൃഷ്ണ പിള്ളയുടെ ...
    മിതഭാഷിയായി കര്‍മ്മ കുശലത...
    മന്ത്രി ഗണേഷ്‌ കുമാറും മു...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine