കൊവിഡ് 19; കൊച്ചിയില്‍ നിന്നും മസ്‌ക്കറ്റിലേക്കുള്ള വിമാന സര്‍വ്വീസുകള്‍ റദ്ദാക്കി

March 10th, 2020

oman air_epathram

കൊച്ചി : സംസ്ഥാനത്ത് കൊവിഡ് 19 വൈറസ് ബാധ സ്ഥിരീകരിച്ച സാഹചര്യത്തില്‍ മസ്‌ക്കറ്റിലേക്കുള്ള വിമാന സര്‍വ്വീസുകള്‍ റദ്ദാക്കി. മാര്‍ച്ച് 11, 13, 24 തിയതികളില്‍ കൊച്ചിയില്‍ നിന്നും മസ്‌ക്കറ്റിലേക്കുള്ള ഒമാന്‍ എയര്‍വേസിന്റെ വിമാനങ്ങളാണ് താത്കാലികമായി റദ്ദാക്കിയത്. ഇത് കൂടാതെ മസ്‌ക്കറ്റില്‍ നിന്നും കൊച്ചിയിലേക്കുള്ള വിമാന സര്‍വ്വീസുകളും റദ്ദാക്കിയിട്ടുണ്ട്.

കൊവിഡ് 19 രോഗബാധയുടെ പശ്ചാത്തലത്തില്‍ ആഗോള തലത്തിലും വിമാന സര്‍വ്വീസുകളുടെ റദ്ദാക്കല്‍ തുടരുകയാണ്. അമേരിക്കന്‍ എയര്‍ലൈന്‍സ്, എയര്‍ ഫ്രാന്‍സ് തുടങ്ങിയ കമ്പനികള്‍ ചൈനയിലേക്കുള്ള മുഴുവന്‍ സര്‍വ്വീസുകളും താത്കാലികമായി റദ്ദാക്കിയിട്ടുണ്ട്. ഇത് കൂടാതെ എയര്‍ ഇന്ത്യ ഷാങ് ഹായി, ഹോങ്കോംഗ് എന്നിവിടങ്ങളിലേക്കുള്ള സര്‍വ്വീസുകളും നിര്‍ത്തിവെച്ചിരിക്കുകയാണ്. ഒരു അറിയിപ്പ് ലഭിക്കുന്നതുവരെ ചൈനയിലേക്കുള്ള സര്‍വ്വീസുകള്‍ ഖത്തര്‍ എയര്‍വേസും , ഒമാന്‍ എയര്‍ലൈന്‍സും റദ്ദാക്കിയിട്ടുണ്ട്.

- അവ്നി

വായിക്കുക: , ,

അഭിപ്രായം എഴുതുക »

പ്രവാസി മാധ്യമ പ്രവർത്ത കരുടെ വിവര ശേഖരം തയ്യാറാക്കുന്നു

October 15th, 2019

write-with-a-ink-pen-ePathram
തിരുവനന്തപുരം : കേരളത്തിനു പുറത്തുള്ള കേരളീയ രായ മാധ്യമ പ്രവർ ത്തകരുടെ വിവര ശേഖരം കേരള സർക്കാർ തയ്യാറാക്കുന്നു.

സംസ്ഥാന ത്തി ന്റെ സാദ്ധ്യതകൾ വിപുല പ്പെടു ത്തുന്ന തിന്റെ ഭാഗമായി ആസൂത്രണം ചെയ്തിട്ടുള്ള ഈ ദൗത്യം ഇൻഫർമേഷൻ & പബ്ലിക് റിലേഷൻസ് വകു പ്പാണ് നിർവ്വഹിക്കുന്നത്.

പരിചയമുള്ള മാധ്യമ പ്രവർത്ത കരെ കുറിച്ച് അറി യാവുന്നവർക്കും അവരു ടെ വിവര ങ്ങൾ ഇ – മെയില്‍ ചെയ്യാവുന്നതാണ്.

പേര്, ഏതു രാജ്യത്ത് / സംസ്ഥാനത്ത്, ഏതു മാധ്യമം, മേൽവിലാസം, പേഴ്‌സണൽ ബ്ലോഗ് ലിങ്ക്, ലിങ്ക്ഡിൻ പ്രൊഫൈല്‍ ലിങ്ക്, ഫോൺ നമ്പർ, ഇ-മെയിൽ വിലാസം, മാധ്യമ രംഗ ത്തെ മുൻകാല പ്രവർത്തന ചരിത്രം, പ്രധാന സംഭാവനകൾ, പുരസ്കാര നേട്ടങ്ങള്‍, ഏറ്റവും ശ്രദ്ധേയ മായ റിപ്പോർട്ടുകൾ, ലേഖനങ്ങൾ, പുസ്തകങ്ങൾ തുട ങ്ങിയ വിവരങ്ങ ളൊക്കെ ഇതിനായി ആവശ്യമുണ്ട്.

പ്രവാസി മാധ്യമ പ്രവർത്തകരെ കുറിച്ചുള്ള വിവര ങ്ങൾ infohubkerala @ gmail. com എന്ന ഇ- മെയിലിൽ അയക്കുക.

പി. എൻ. എക്‌സ്. 3649/19 

- pma

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »

ദുരിതാശ്വാസ നിധി യിലേക്ക് സഹായ വുമായി പൂർവ്വ വിദ്യാർത്ഥികൾ

August 23rd, 2019

bhs-nedumangad-old-students-ePathram
നെടുമങ്ങാട് : ബോയ്സ് ഹൈസ്കൂൾ നെടുമങ്ങാട് 1988 ബാച്ച് വിദ്യാര്‍ത്ഥി കളുടെ സൗഹൃദ കൂട്ടായ്മ യുടെ നേതൃത്വ ത്തില്‍  സ്വരൂപിച്ച പണം മുഖ്യ മന്ത്രി യുടെ ദുരി താശ്വാസ നിധി യിലേക്ക് കൈമാറി.

1988 ബാച്ച് വിദ്യാ ര്‍ത്ഥി കളുടെ വാട്സാപ്പ് സൗഹൃദ കൂട്ടായ്മ ഒരുക്കിയ പൂർവ്വ വിദ്യാർത്ഥി സംഗമത്തി ന്റെ ഭാഗ മായി ട്ടാണ് ദുരി താശ്വാസ നിധി യിലേക്ക് സംഭാവന നൽകി യത്.

shaji-pushpangadan-bhs-nedumangad-ePathram

പ്രവാസി യായ സമൂഹ്യ സാംകാരിക പ്രവര്‍ത്തകന്‍ ഷാജി പുഷ്പാംഗദന്‍ അദ്ധ്യക്ഷത വഹിച്ചു.

റസീന ടീച്ചർ (ഹെഡ്മിട്രസ്, ബി. എച്ച്. എസ്. മഞ്ചാ) ഉദ്ഘാടനം നിർവ്വഹിച്ചു. വിരമിച്ച പ്രധാന അദ്ധ്യാപിക ദേവകി ദേവി ടീച്ചർ വീഡിയോ സന്ദേശ ത്തിലൂടെ പഴയ കാല ഓർമ്മ കൾ പങ്കു വെച്ചു.

പൂര്‍വ്വ വിദ്യാര്‍ത്ഥി സംഗമ ത്തിന്റെ ഭാഗ മായി അദ്ധ്യാ പകരെ ആദരിച്ചു. സാമ്പ ത്തിക മായി പിന്നോക്കം നിൽക്കുന്ന മൂന്ന് പൂർവ്വ വിദ്യാർ ത്ഥി കൾക്ക് ചികിത്സാ സഹായം നൽകി.

മിഗ്ദാദ്, യഹിയ റോജ, മനോജ്, വിനോദ് പനവിള, രാജീവ് വി. എസ്. നായർ, ഷാജു, സുരേഷ്, നിസാമുദ്ദീൻ, അസീം, സന്തോഷ്, ഫസിൽ, സുരേഷ്, രമേശ്, നിസാം മേടയിൽ തുടങ്ങിയ വർ ആശംസ പ്രസംഗം നടത്തി. ജയകുമാർ, വിക്രമൻ, രാജേഷ് എന്നിവ രുടെ നേതൃത്വ ത്തിൽ സംഗീത വിരുന്നും നടന്നു.

- pma

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »

എട്ടു കോടി രൂപ വില വരുന്ന 25 കിലോ സ്വർണ്ണം പിടിച്ചു

May 13th, 2019

gold-bars-ePathram
തിരുവനന്തപുരം : ഒമാനില്‍ നിന്നും തിരു വന ന്ത പുരം വിമാന ത്താവള ത്തിൽ വന്നിറ ങ്ങിയ യാത്ര ക്കാര നില്‍ നിന്നും 25 കിലോ സ്വർണ്ണം പിടിച്ചു.

വിപണി യില്‍ എട്ടു കോടി രൂപ വില വരുന്ന സ്വര്‍ണ്ണ ബിസ്കറ്റു കളാണ് തിരുമല സ്വദേശി സുനിൽ എന്ന യാത്ര ക്കാര നില്‍ നിന്നും പിടിച്ചത്. ഇയാളെയും സഹായി എന്നു കരുതുന്ന കൂടെ യുള്ള മറ്റൊരു യാത്ര ക്കാരനേയും ചോദ്യം ചെയ്തു വരികയാണ്.

- pma

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »

നോര്‍ക്ക വഴി യു. എ. ഇ. യില്‍ ജോലിക്ക് അപേക്ഷിക്കാം

February 10th, 2019

ogo-norka-roots-ePathram
കൊച്ചി : നഴ്സിംഗ് ബിരുദം – ഡിപ്ലോമ യോഗ്യത യുള്ള എന്‍ഡോസ്‌ക്കോപ്പി ടെക്‌നീ ഷ്യന്‍ മാരുടെ രണ്ട് ഒഴിവു കളിലേക്ക് നോര്‍ക്ക – റൂട്ട്‌സ് മുഖേന തെരഞ്ഞെടുപ്പ് നട ത്തുന്നു. രണ്ടു വര്‍ഷം മുതല്‍ അഞ്ചു വര്‍ഷം വരെ പ്രസ്തുത മേഖല യില്‍ പ്രവൃത്തി പരിചയം ഉള്ള വര്‍ക്ക് പരിഗണന.

ഹെല്‍ത്ത് കെയര്‍ സിറ്റി ആശു പത്രി യിലെ ഒഴിവി ലേക്ക് ആണ് തെരഞ്ഞെടുപ്പ് എന്ന് നോര്‍ക്ക വെബ് സൈറ്റി ല്‍ പറയുന്നു. പ്രായപരിധി : 22 വയസ്സു മുതല്‍ 35 വരെ. ശമ്പളം : 6000 യു. എ. ഇ. ദിര്‍ഹം. തെര ഞ്ഞെടു ക്ക പ്പെ ടുന്ന വര്‍ ക്ക് വിമാന ടിക്കറ്റ്, താമസ സൗകര്യ വും നല്‍കും. 2019 ഫെബ്രുവരി 20 ന് മുമ്പ് നോര്‍ക്ക റൂട്ട്‌സ് വെബ് സൈറ്റില്‍ അപേക്ഷി ക്കണം.

വിശദ വിവര ങ്ങള്‍ക്ക് 0471 – 27 70 577.

 

- pma

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

9 of 188910»|

« Previous Page« Previous « പ്ലാസ്റ്റിക് നിരോധന ഉത്തരവു മായി കളക്ടര്‍ കെ. വാസുകി.
Next »Next Page » അക്രമ രാഷ്ട്രീയം ഉപേക്ഷിച്ചാല്‍ സഹ കരി ക്കുവാന്‍ തയ്യാര്‍ : മുല്ലപ്പള്ളി രാമ ചന്ദ്രന്‍ »



  • പി. പി. തങ്കച്ചൻ അന്തരിച്ചു
  • സ്യൂഡോ വൈറസ് : നിപ പ്രതിരോധത്തിൽ കേരളത്തിന് നേട്ടം
  • യുവ പ്രതിഭാ പുരസ്കാരം2025-26 : അപേക്ഷകൾ ക്ഷണിച്ചു
  • ഓണക്കാല സ്‌പെഷ്യൽ സർവ്വീസുകൾക്ക് ഓൺ ലൈൻ ബുക്കിംഗ്
  • കേര സുരക്ഷ ഇൻഷ്വറൻസ് പദ്ധതി വിപുലീകരിച്ചു
  • കേരളോത്സവം2025 : ലോഗോ ക്ഷണിച്ചു
  • സ്വകാര്യ ട്യൂഷന്‍ : സര്‍ക്കാര്‍-എയ്ഡഡ് അദ്ധ്യാപകർക്ക് എതിരെ കർശ്ശന നടപടി സ്വീകരിക്കും
  • ഷവർമ്മ കടകളിൽ പരിശോധന : 45 സ്ഥാപനങ്ങൾ അടച്ചു
  • അറിയിപ്പുകളും ഉത്തരവുകളും മലയാളത്തിൽ നൽകണം
  • സർക്കാർ സർവ്വീസിൽ നിന്നും 51 ഡോക്ടർമാരെ പിരിച്ചു വിട്ടു
  • ഗുണ നിലവാരം ഇല്ല എന്ന് കണ്ടെത്തിയ മരുന്നുകൾ നിരോധിച്ചു
  • അതിതീവ്ര മഴ : അതിരപ്പിള്ളി വിനോദ സഞ്ചാര കേന്ദ്രങ്ങള്‍ അടച്ചിടും
  • അതിശക്ത മഴയും കാറ്റും തുടരും : ജാഗ്രതാ നിർദ്ദേശം
  • പ്രൊഫ. എം. കെ. സാനു അന്തരിച്ചു
  • കലാഭവൻ നവാസ് അന്തരിച്ചു
  • ഡിജിറ്റൽ ഹെൽത്ത് : ഒ. പി. ടിക്കറ്റിന് ക്യൂ ഒഴിവാക്കാം
  • ഭിന്ന ശേഷിക്കാർക്ക് എയ്ഡഡ് സ്കൂളുകളിൽ ജോലി
  • വി. എസ്. വിട വാങ്ങി
  • എലിപ്പനി : ജാഗ്രതാ നിർദ്ദേശവുമായി ആരോഗ്യ വകുപ്പ്‌
  • ജനന സര്‍ട്ടിഫിക്കറ്റില്‍ ‘രക്ഷിതാക്കള്‍’ എന്ന് ചേർക്കുക : ഹൈക്കോടതി



  • മരട് ഫ്ലാറ്റുകൾ പൊളിക്കാ...
    ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
    ഗുണ നിലവാരം ഇല്ലാത്ത വെളി...
    വിദ്യാർത്ഥി കൾക്ക് സ്കൂളി...
    പഴങ്ങളില്‍ നിന്നും വീര്യം...
    സമ്മേളന വേദിയില്‍ ശ്രീമതി...
    കൊച്ചി മെട്രോ : അഴിമതിയുട...
    മുല്ലപ്പെരിയാര്‍ : സംയുക്...
    ലൈംഗികപീഢനം: സന്തോഷ് മാധവ...
    മന്ത്രി മോഹനനൊപ്പം വനിതാ ...
    കേരളാ കോണ്‍ഗ്രസ്സ് (ബി) പ...
    പ്ലാച്ചിമട കൊക്കക്കോള കമ്...
    മുല്ലപ്പെരിയാര്‍: വരാനിരി...
    കൊച്ചുബാവ കഥാലോകത്തെ വലിയ...
    ‘നോക്കുകൂലി’ ലോഡിറക്കാത...
    സാമ്പത്തിക അസമത്വം കര്‍ഷക...
    സ്ക്കൂളിലെ ക്യാമറ : വിദ്യ...
    ആര്‍. ബാലകൃഷ്ണ പിള്ളയുടെ ...
    മിതഭാഷിയായി കര്‍മ്മ കുശലത...
    മന്ത്രി ഗണേഷ്‌ കുമാറും മു...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine