അബുദാബി : കൊവിഡ്-19 വൈറസ് വ്യാപനത്തിന്റെ പശ്ചാത്തല ത്തില്‍ രാജ്യ ത്തേക്ക് തിരിച്ചു പോകുവാന്‍ ആഗ്രഹിക്കുന്ന പ്രവാസികളെ കൊണ്ടു പോകാന്‍ മാതൃ രാജ്യങ്ങള്‍ തയ്യാറാകണം എന്ന് യു. എ. ഇ.
ഈ സാഹചര്യത്തില്‍ സ്വന്തം പൗരന്മാരെ രാജ്യത്തേക്ക് തിരിച്ചു വിളിക്കുന്നില്ല എങ്കില്‍ അത്തരം രാജ്യങ്ങളു മായുള്ള തൊഴില്‍ കരാര്‍ പുനഃ പ്പരിശോധി ക്കുകയും അവർക്ക് അനുവദിച്ചിട്ടുളള വിസ ക്വാട്ട യില്‍ മാറ്റം വരുത്തേണ്ടി വരും എന്നും യു. എ. ഇ. മാനവ വിഭവ ശേഷി-സ്വദേശി വൽക്കരണ മന്ത്രാലയം മുന്നറിയിപ്പ് നൽകി.
The Ministry of Human Resources and Emiratisation reviewing labour relations with countries not responding to evacuation requests#WamNewshttps://t.co/hPOsk80UxB
— WAM English (@WAMNEWS_ENG) April 12, 2020
കൊവിഡ്- 19 വൈറസ് ബാധിതര്‍ അല്ലാത്ത പ്രവാസി കളെ അവരുടെ നാട്ടില്‍ എത്തി ക്കുവാന്‍ തയ്യാറാണ് എന്ന് യു. എ. ഇ. അധികൃതര്‍ വിവിധ രാജ്യ ങ്ങളുടെ സ്ഥാനപതി കാര്യാ ലയ ങ്ങളെ അറിയിച്ചിരുന്നു എങ്കിലും പല രാജ്യ ങ്ങളും ഇതിനോട് പ്രതികരി ച്ചിട്ടില്ല.
ഇത്തരം രാജ്യങ്ങളു മായുള്ള തൊഴില്‍ കരാറുകള്‍ പുനഃ പ്പരിശോധിക്കും. എന്നാൽ ഏതൊക്കെ രാജ്യ ങ്ങൾക്ക് എതിരെയാണ് നടപടി ഉണ്ടാവുക എന്ന് അധികൃതര്‍ വ്യക്തമാക്കിയിട്ടില്ല.
- W A M ; covid-19 updates
- യു. എ. ഇ. സര്‍ക്കാര്‍ പോർട്ടൽ മലയാളത്തില്‍
- സ്വദേശിവത്കരണം ശക്തമാക്കുന്നു
- സ്വദേശിവത്കരണം : നിയമങ്ങള്‍ പ്രാബല്യത്തില്‍
- വിസാ കാലാവധി കഴിഞ്ഞാലും മൂന്ന് മാസത്തേക്ക് പിഴ ഇല്ല
- pma
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: covid-19, visa-rules, തൊഴിലാളി, നിയമം, പ്രവാസി