നാഫെഡിൽ നിന്നും 50 ടൺ സവാള എത്തിക്കും : കൃഷി വകുപ്പു മന്ത്രി

October 22nd, 2020

onion-india-ePathram
തിരുവനന്തപുരം : രണ്ട് ദിവസത്തിന്ന് ഉള്ളില്‍ കേരളത്തിൽ 50 ടൺ സവാള നാഫെഡിൽ നിന്നും എത്തിക്കും എന്ന് കൃഷി വകുപ്പു മന്ത്രി വി. എസ്. സുനിൽ കുമാർ. നിലവിലെ വിപണി വില യുടെ പകുതി വിലയില്‍ (50 രൂപക്ക്) ഒരു കിലോ സവാള വിതരണം ചെയ്യാൻ കഴിയും എന്നും അദ്ദേഹം പറഞ്ഞു.

അടുത്ത ആഴ്ചക്ക് ഉള്ളില്‍ 50 ടൺ കൂടി സവാള കൂടി എത്തും എന്നു കരുതുന്നു. ഹോർട്ടി കോർപ്പും സപ്ലൈ കോയും സമാന രീതി യിൽ സവാള എത്തിക്കും എന്നാണ് വിവരം.

ഹോർട്ടി കോർപ്പി ന്‍റെ ചില്ലറ വിൽപന കേന്ദ്രങ്ങൾ വഴി വിപണി വിലയിലും കുറച്ചാണ് സാധനം നൽകുന്നത് എന്നും മന്ത്രി പറഞ്ഞു.

- pma

വായിക്കുക: , ,

അഭിപ്രായം എഴുതുക »

മില്‍മ പാലിനു വ്യാഴാഴ്ച മുതൽ വില വർദ്ധിക്കും

September 16th, 2019

milma-milk-price-increases-in-kerala-ePathram

തിരുവനന്തപുരം : ക്ഷീര കർഷകരുടെ പ്രതിസന്ധി മറി കടക്കുവാൻ പാല്‍ വില ലിറ്ററിന് നാലു രൂപ വര്‍ദ്ധിപ്പി ക്കുവാന്‍ മിൽമ ഭരണ സമിതി യോഗം തീരുമാനിച്ചു. ഇതു പ്രകാരം സെപ്റ്റംബര്‍ 19 വ്യാഴാഴ്ച മുതൽ മില്‍മ പാലിന് വില വർദ്ധിക്കും. ഓരോ വിഭാഗങ്ങ ളിലു മായി 44 രൂപ മുതൽ 48 രൂപ വരെ യാകും പുതിയ വില.

മഞ്ഞ നിറത്തിലുള്ള കവറിലെ പാലിനും ഇളം നീല നിറ മുള്ള കവറിലെ പാലിനും 44 രൂപ യാണ് പുതുക്കിയ വില. കടും നീല നിറത്തി ലുള്ള കവറിലെ പാലിന്ന് 46 രൂപ. കൊഴുപ്പ് കൂടിയ (കാവി, പച്ച കവര്‍) പാലിന്റെ വില 48 രൂപയില്‍ എത്തും.

- pma

വായിക്കുക: , , , , ,

അഭിപ്രായം എഴുതുക »

നടന്‍ ദിലീപിന്റെ ഹോട്ടലില്‍ നിന്ന് പഴകിയ ഭക്ഷണം പിടിച്ചു

May 22nd, 2019

dileep

പുതിയറ: നടന്‍ ദിലീപും നാദിര്‍ഷയും ചേര്‍ന്ന് തുടങ്ങിയ ദേ പുട്ടില്‍ നിന്ന് പഴകിയ ഭക്ഷണം പിടിച്ചു. കോഴിക്കോട് കോർപ്പറേഷന്റെ ആരോഗ്യ വിഭാഗം നഗരത്തിലെ വിവിധ ഹോട്ടലുകളിൽ നടത്തിയ പരിശോധനയ്ക്കിടയിലാണ് ദേ പുട്ടില്‍ നിന്ന് പഴകിയ ഭക്ഷണം പിടിച്ചെടുത്തത്. ഇവിടെ പഴകിയതും വൃത്തിഹീനവുമായ സാഹചര്യത്തിൽ ഭക്ഷണം പാചകം ചെയ്യുന്നതായും വിൽപന നടത്തുന്നതായും കണ്ടെത്തിയിട്ടുണ്ട്.

പഴകിയതും ഭക്ഷ്യയോഗ്യമല്ലാത്തതുമായ കോഴിമാംസം, ഐസ് ക്രീം എന്നിവ ആരോഗ്യ വിഭാഗം പിടിച്ചെടുത്തു നശിപ്പിച്ചു. പൊതുജനാരോഗ്യ പ്രശ്നങ്ങൾക്ക് കാരണമാകും വിധം പ്രവർത്തിക്കുന്ന സ്ഥാപനങ്ങൾക്കെതിരെ കേരള മുനിസിപ്പൽ ആക്ട് പ്രകാരം കർശന നടപടികൾ സ്വീകരിക്കുമെന്ന് ഹെൽത്ത് ഓഫീസർ ഡോ ആർ എസ് ഗോപകുമാർ അറിയിച്ചു.

- അവ്നി

വായിക്കുക: , ,

അഭിപ്രായം എഴുതുക »

3 of 3123

« Previous Page « വിദേശ സന്ദർശനം ഫലപ്രദം : മുഖ്യമന്ത്രി പിണറായി വിജയൻ
Next » കേരളത്തില്‍ വിജയ ക്കൊടി പാറിച്ച് കോണ്‍ഗ്രസ്സ് »



  • അച്ചടക്കം ഉറപ്പാക്കാനും തിരുത്താനും ചൂരല്‍ പ്രയോഗം നടത്താം : ഹൈക്കോടതി
  • എല്ലാ സർക്കാർ സേവനങ്ങളും ‘നമ്മുടെ കേരളം’ എന്ന ഒരു പ്ലാറ്റ് ഫോമിൽ
  • സംസ്ഥാന സർക്കാർ നേറ്റിവിറ്റി കാര്‍ഡ് നൽകും
  • വിഴിഞ്ഞം തുറമുഖം : രണ്ടാം ഘട്ടം പ്രവർത്തന ഉദ്ഘാടനം നിർവ്വഹിച്ച് മുഖ്യമന്ത്രി
  • പ്രവാസത്തുടിപ്പുകൾ പ്രകാശനം ചെയ്തു
  • പ്രധാനമന്ത്രി കേരളത്തിൽ
  • പി. എസ്‍. സി. പരീക്ഷാ കേന്ദ്രത്തില്‍ മാറ്റം
  • സംസ്ഥാന സ്‌കൂൾ കലോത്സവം തൃശ്ശൂരിൽ
  • “ശവമുദ്ര” പ്രകാശനം ചെയ്തു
  • കെല്‍ട്രോണില്‍ മാധ്യമ കോഴ്സുകള്‍ക്ക് ഇപ്പോൾ അപേക്ഷിക്കാം
  • ബാലറ്റ് യൂണിറ്റിൽ ബ്രെയിലി ലിപി
  • അന്ധര്‍ക്കും അവശത ഉള്ളവർക്കും വോട്ട് ചെയ്യാൻ സഹായി
  • തദ്ദേശ തെരഞ്ഞെടുപ്പ് : വോട്ടെടുപ്പ് ദിവസം സംസ്ഥാനത്ത് പൊതു അവധി
  • തെരഞ്ഞെടുപ്പ് പ്രചാരണം : സമൂഹ മാധ്യമ നിരീക്ഷണം ഊർജ്ജിതമാക്കും
  • എച്ച്. എസ്. എസ്. ക്രിസ്തുമസ് പരീക്ഷ ആദ്യഘട്ടം ഡിസംബര്‍ 15 മുതല്‍ 23 വരെ
  • എസ്. എസ്. എല്‍. സി. പരീക്ഷ : രജിസ്‌ട്രേഷന് തുടക്കമായി
  • സ്ഥാനാർത്ഥിയുടെ യോഗ്യതകളും അയോഗ്യതകളും : മാർഗ്ഗ നിർദ്ദേശങ്ങൾ പുറപ്പെടുവിച്ചു
  • തദ്ദേശ തെരഞ്ഞെടുപ്പ്‌ രണ്ടു ഘട്ടങ്ങളിൽ : ഡിസംബര്‍ 13 ന് വോട്ടെണ്ണല്‍
  • വിവാഹ ബന്ധം വേർപ്പെടുത്താതെ രണ്ടാം വിവാഹം രജിസ്‌റ്റർ ചെയ്യാനാകില്ല
  • മൂന്നാർ സംഭവം : ടാക്‌സി ഡ്രൈവര്‍ മാരുടെ ലൈസന്‍സ് റദ്ദാക്കും



  • മരട് ഫ്ലാറ്റുകൾ പൊളിക്കാ...
    ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
    ഗുണ നിലവാരം ഇല്ലാത്ത വെളി...
    വിദ്യാർത്ഥി കൾക്ക് സ്കൂളി...
    പഴങ്ങളില്‍ നിന്നും വീര്യം...
    സമ്മേളന വേദിയില്‍ ശ്രീമതി...
    കൊച്ചി മെട്രോ : അഴിമതിയുട...
    മുല്ലപ്പെരിയാര്‍ : സംയുക്...
    ലൈംഗികപീഢനം: സന്തോഷ് മാധവ...
    മന്ത്രി മോഹനനൊപ്പം വനിതാ ...
    കേരളാ കോണ്‍ഗ്രസ്സ് (ബി) പ...
    പ്ലാച്ചിമട കൊക്കക്കോള കമ്...
    മുല്ലപ്പെരിയാര്‍: വരാനിരി...
    കൊച്ചുബാവ കഥാലോകത്തെ വലിയ...
    ‘നോക്കുകൂലി’ ലോഡിറക്കാത...
    സാമ്പത്തിക അസമത്വം കര്‍ഷക...
    സ്ക്കൂളിലെ ക്യാമറ : വിദ്യ...
    ആര്‍. ബാലകൃഷ്ണ പിള്ളയുടെ ...
    മിതഭാഷിയായി കര്‍മ്മ കുശലത...
    മന്ത്രി ഗണേഷ്‌ കുമാറും മു...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine