ഷവർമ : തിയ്യതിയും സമയവും രേഖപ്പെടുത്തണം എന്നുള്ള ഉത്തരവ് കർശ്ശനമായി നടപ്പാക്കണം

December 5th, 2024

chicken-shawarma-ePathram
കൊച്ചി : ഷവർമ അടക്കം പാര്‍സല്‍ ചെയ്യുന്ന ആഹാര സാധനങ്ങൾ തയ്യാറാക്കിയ തിയ്യതിയും സമയവും പാക്കറ്റുകളിൽ കൃത്യമായി രേഖപ്പെടുത്തണം എന്നുള്ള സർക്കാർ നിർദ്ദേശങ്ങൾ കർശ്ശനമായി നടപ്പിലാക്കുവാൻ ഹൈക്കോടതി ഉത്തരവ്.

കാസർഗോഡ് ചെറുവത്തൂരിൽ ഭക്ഷ്യ വിഷ ബാധ യേറ്റ് മരണപ്പെട്ട വിദ്യാർത്ഥിനിയുടെ മാതാവ് നൽകിയ ഹർജി തീർപ്പാക്കിയ ഉത്തരവിലാണ് ഹൈക്കോടതി നിർദ്ദേശം.

ഷവർമയിൽ നിന്നുള്ള ഭക്ഷ്യ വിഷ ബാധയിൽ 2022 മെയ് മാസത്തിൽ ആയിരുന്നു ദേവനന്ദ എന്ന പ്ലസ് വൺ വിദ്യാർത്ഥിനി മരിച്ചത്. മകളുടെ മരണത്തിന് കാരണം, ആരോഗ്യ വകുപ്പ് അടക്കം ബന്ധപ്പെട്ടവർ കൃത്യമായ പരിശോധന നടത്തി ഭക്ഷണ സാധന ങ്ങളുടെ ഗുണ നിലവാരം ഉറപ്പാക്കാത്തതു കൊണ്ടാണ് എന്ന് ചൂണ്ടിക്കാട്ടിയായിരുന്നു ഹൈക്കോടതിയിൽ ഹർജി നൽകിയത്. ഇത്തരമൊരു ആവശ്യം ഉന്നയിച്ച് ഹർജി നൽകി യതിൻ്റെ പ്രാധാന്യം കണക്കിലെടുത്തു കൊണ്ട് പരാതിക്കാരിയെ കോടതി അഭിനന്ദിച്ചു.  മാത്രമല്ല കോടതി ചെലവിലേക്കായി 25,000 രൂപ ഹർജിക്കാരിക്ക് നൽകണം എന്നും ഉത്തരവിട്ടിട്ടുണ്ട്.

ഫുഡ്‌ സേഫ്റ്റി സ്റ്റാന്‍ഡേഡ്സ് റഗുലേഷന്‍സ് പ്രകാരം ഹൈ റിസ്‌ക് ഹോട്ട് ഫുഡ്‌സ് വിഭാഗത്തിലുള്ള ഭക്ഷണം പാകം ചെയ്ത് രണ്ട് മണിക്കൂറിനുള്ളില്‍ ഉപയോഗിക്കണം എന്നാണ് നിയമം. ഭക്ഷണം തയ്യാറാക്കി, ഉപഭോക്താക്കള്‍ക്ക് എത്തിക്കുവാന്‍ കൂടുതല്‍ സമയം എടുക്കുന്നു എങ്കില്‍ യാത്രയിലും 60 ഡിഗ്രി ഊഷ്മാവ് നില നിര്‍ത്തണം. ഈ ഭക്ഷണങ്ങള്‍ സാധാരണ ഊഷ്മാവില്‍ 2 മണിക്കൂറില്‍ കൂടുതല്‍ സൂക്ഷിക്കുമ്പോള്‍ ആരോഗ്യത്തിന് ഹാനികരവും മനുഷ്യന് ഉപയോഗിക്കുവാന്‍ അനുയോജ്യമല്ലാത്തതും ആയി തീരാന്‍ സാദ്ധ്യതയുണ്ട്.

 

- pma

വായിക്കുക: , , , , , , , , ,

അഭിപ്രായം എഴുതുക »

ഹൈക്കോടതി ജീവനക്കാര്‍ ജോലി സമയത്ത് മൊബൈല്‍ ഫോണ്‍ ഉപയോഗിക്കരുത്

December 4th, 2024

mobile-number-portability-kerala-epathram
കൊച്ചി : ഔദ്യോഗിക ആവശ്യങ്ങള്‍ക്കല്ലാതെ ഹൈക്കോടതി ജീവനക്കാര്‍ ജോലി സമയത്ത് മൊബൈല്‍ ഫോണ്‍ ഉപയോഗിക്കാന്‍ പാടില്ല എന്ന് രജിസ്ട്രാര്‍ ജനറല്‍ ഉത്തരവ് ഇറക്കി. ജോലി സമയത്ത് ജീവനക്കാരുടെ അമിതമായ മൊബൈല്‍ ഉപയോഗം ഓഫീസ് പ്രവര്‍ത്തനത്തെ ഗുരുതരമായി ബാധിക്കുന്നു എന്ന് കാണിച്ച് കൊണ്ടാണ് ഇത്.

നിര്‍ദ്ദേശങ്ങള്‍ പാലിക്കുന്നു എന്ന് ഉറപ്പാക്കാന്‍ മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ക്കും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ഉത്തരവ് ലംഘിക്കുന്നത് ഗൗരവമായി എടുക്കും എന്നും മുന്നറിയിപ്പുണ്ട്.

ജോലി സമയങ്ങളില്‍ ജീവനക്കാരുടെ ഓണ്‍ ലൈന്‍ ഗെയിമിംഗ്, സാമൂഹിക മാധ്യമ ഉപയോഗം, സിനിമ കാണല്‍, ഓൺലൈൻ ട്രേഡിംഗ് എന്നിവ സാമൂഹിക മാധ്യമങ്ങളിൽ ചർച്ചയായിരുന്നു.

- pma

വായിക്കുക: , , , , ,

അഭിപ്രായം എഴുതുക »

കെ. എസ്‌. ഇ. ബി. എല്ലാ സേവനങ്ങളും ഇനി ഓൺ ലൈനിൽ

November 27th, 2024

kseb-online-applications-ePathram
തിരുവനന്തപുരം : പുതിയ വൈദ്യുതി കണക്ഷൻ അടക്കമുള്ള എല്ലാ അപേക്ഷകളും ഡിസംബർ ഒന്നു മുതൽ ഓൺ ലൈനിൽ സമർപ്പിക്കണം. മാത്രമല്ല വൈദ്യുതി ചാർജ്ജ്, പണം അടക്കൽ എന്നിവയും ഓൺ ലൈൻ വഴി ആയിരിക്കും. സെഷൻ ഓഫീസു കളിലും ഇനി മുതൽ നേരിട്ട്‌ പേപ്പർ അപേക്ഷകൾ സ്വീകരിക്കുകയില്ല.

പുതിയ വൈദ്യുതി കണക്ഷൻ ഉൾപ്പെടെയുള്ള സേവനങ്ങൾ ലഭ്യമാകുന്നതിൽ ചിലപ്പോഴെങ്കിലും കാല താമസം ഉണ്ടാകുന്നു എന്നുള്ള പരാതികൾ പരിഗണിച്ച് കൊണ്ടാണ് അപേക്ഷകൾ ഓൺ ലൈൻ ആക്കുവാൻ കെ. എസ്‌. ഇ. ബി. തീരുമാനിച്ചത്.

ഓൺ ലെെനിൽ ആദ്യം ലഭിക്കുന്ന അപേക്ഷ ആദ്യം പരിഗണിക്കണം. വിതരണ വിഭാഗം ഡയറക്‌ടർ ഇത്‌ കൃത്യമായി നിരീക്ഷിക്കണം. അപേക്ഷ നൽകി രണ്ട്‌ പ്രവൃത്തി ദിവസത്തിനകം സേവനങ്ങൾക്കുള്ള തുക അറിയാനാകും. തുടർ നടപടികളുടെ ഓരോ ഘട്ടവും രജിസ്റ്റർ ചെയ്ത മൊബൈലിലേക്ക് എസ്‌. എം. എസ്‌. ആയും വാട്സാപ്പിലും ഉപയോക്താവിന്‌ അറിയാം.

കെ. എസ്‌. ഇ. ബി. ഉപഭോക്തൃ സേവന വെബ് സൈറ്റിൽ മലയാളത്തിലും ഇംഗ്ലീഷിലും അപേക്ഷാ ഫോം ലഭ്യമാക്കും. അപേക്ഷയുടെ പുരോഗതി ഓൺ ലൈനായി ട്രാക്ക് ചെയ്യാനും കഴിയും. KSEB 

- pma

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

ഹോട്ടലുകളില്‍ നിന്നും പഴകിയ ഭക്ഷണം പിടി കൂടി

November 20th, 2024

food-in-hotels-and-restaurants-ePathram

തൃശൂര്‍ : കോര്‍പ്പറേഷന്‍ ആരോഗ്യ വിഭാഗം നടത്തിയ പരിശോധനയിൽ തൃശൂരിലെ അഞ്ച് ഹോട്ടലുകളില്‍ നിന്ന് പഴകിയ ഭക്ഷണ സാധനങ്ങള്‍ പിടി കൂടി.

രാമവര്‍മ്മപുരം ബെ ലീഫ്, ഈസ്റ്റ് ഫോര്‍ട്ടിലെ നവ്യ റസ്റ്റോറന്റ്, കൊക്കാലെയിലെ നാഷണല്‍ സ്റ്റോര്‍, പൂങ്കുന്നത്തെ അറേബ്യന്‍ ട്രീറ്റ്, വെസ്റ്റ് ഫോര്‍ട്ടിലെ കിന്‍സ് ഹോട്ടല്‍ എന്നിവിടങ്ങളില്‍ നിന്നാണ് പഴകിയ ഭക്ഷണം പിടിച്ചെടുത്തത്.

ഉദ്യോഗസ്ഥര്‍ നാല് സ്‌ക്വാഡുകളായി തിരിഞ്ഞ് 34 ഹോട്ടലുകളിൽ പരിശോധന നടത്തി. ന്യൂനതകള്‍ പരിഹരിക്കാന്‍ 21 ഹോട്ടലുകള്‍ക്ക് നോട്ടീസ് നൽകി.

- pma

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

സൗജന്യ റേഷൻ മസ്റ്ററിംഗിന് മേരാ ഇ-കെ. വൈ. സി. ആപ്ലിക്കേഷൻ

November 12th, 2024

kerala-civil-supplies-ration-card-ePathram
തിരുവനന്തപുരം : ഇനിയും റേഷൻ മസ്റ്ററിംഗ് പൂർത്തിയാക്കാത്ത ഗുണഭോക്താക്കൾക്ക് മേരാ ഇ-കെ. വൈ. സി. ആപ്ലിക്കേഷൻ ഉപയോഗിച്ച് താലൂക്ക് സപ്ലൈ ഓഫീസ് മുഖാന്തിരം സൗജന്യമായി മസ്റ്ററിംഗ് ചെയ്യാം. ഇതിനായി താലൂക്ക് സപ്ലൈ ഓഫീസുമായി ബന്ധപ്പെടാവുന്നതാണ്.

റേഷൻ മസ്റ്ററിംഗ് (e-KYC updation) മൊബൈൽ ഫോൺ ഉപയോഗിച്ച് ചെയ്യുന്നതിനായി നാഷണൽ ഇൻഫോർ മാറ്റിക്‌സ് സെൻ്റർ വികസിപ്പിച്ച് എടുത്ത മേരാ ഇ-കെ. വൈ. സി. ഫെയ്സ് ആപ്പ് ഉപയോഗിക്കാം.

ഇതിലേക്കായി ഗൂഗിൾ പ്ലേസ്റ്റോറിൽ നിന്നും Aadhaar Face RD, Mera eKYC എന്നീ രണ്ട് ആപ്പുകൾ ഡൗൺ ലോഡ് ചെയ്യുക. മേരാ ഇ-കെ. വൈ. സി. ആപ്പ് ഓപ്പൺ ചെയ്ത് സംസ്ഥാനം തെരഞ്ഞെടുത്ത് ആധാർ നമ്പർ എൻ്റർ ചെയ്യുക. തുടർന്ന് ആധാറുമായി ലിങ്ക് ചെയ്തിട്ടുള്ള ഫോണിൽ ലഭിക്കുന്ന OTP നൽകി ഫെയ്സ് കാപ്ച്ചർ വഴി മസ്റ്ററിംഗ് പൂർത്തിയാക്കാം.

ഈ ആ പ്ലിക്കേഷൻ മുഖേന റേഷൻ മസ്റ്ററിംഗ് ആദ്യമായി നടത്തുന്ന സംസ്ഥാനമാണ് കേരളം.

മേരാ ഇ-കെ. വൈ. സി. ആപ്പ് ഉപയോഗിച്ച് പൊതു വിതരണ വകുപ്പ് ഉദ്യോഗസ്ഥർ പൂർണ്ണമായും സൗജന്യമായി മസ്റ്ററിംഗ് ചെയ്യും.

മറ്റേതെങ്കിലും സ്ഥാപനമോ വ്യക്തികളോ ഫീസ് ഈടാക്കി റേഷൻ മസ്റ്ററിംഗ് നടത്തുന്ന പക്ഷം വിവരം താലുക്ക് സപ്ലൈ ഓഫീസിലോ ജില്ലാ സപ്ലൈ ഓഫിസിലോ സിവിൽ സപ്ലൈസ് കമ്മീഷണറേറ്റിലോ അറിയിക്കണം എന്നും പൊതു വിതരണ ഉപഭോക്തൃ കമ്മീഷണർ അറിയിച്ചു. P R D

- pma

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »


« Previous Page« Previous « 46.7 % പേർക്ക് ജീവിത ശൈലീ രോഗ സാദ്ധ്യത : ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്ജ്.
Next »Next Page » ഹോട്ടലുകളില്‍ നിന്നും പഴകിയ ഭക്ഷണം പിടി കൂടി »



  • ഓർമ്മച്ചെപ്പ് കൂട്ടായ്മ പഠന ഉപകരണങ്ങൾ സമ്മാനിച്ചു
  • നയപ്രഖ്യാപനം വെള്ളിയാഴ്ച
  • തിരുവഞ്ചൂർ ഇനി സ്പീക്കർ
  • മന്ത്രിസഭയിൽ പുതുമുഖങ്ങൾ
  • ജൂൺ 15 മുതൽ സ്ത്രീകൾക്ക് സൗജന്യ യാത്ര – വയോജന വകുപ്പ് രൂപീകരിക്കും
  • വി. ഡി. സതീശന്‍ മന്ത്രി സഭ സത്യ പ്രതിജ്ഞ ചെയ്ത് അധികാരമേറ്റു
  • ഒ. എൻ. വി. സാഹിത്യ പുരസ്കാരം എം. മുകന്ദന്
  • എസ്. എസ്. എൽ. സി. 99. 07 വിജയ ശതമാനം
  • മുഖ്യ മന്ത്രിയെ തീരുമാനിച്ചു : വി. ഡി. സതീശന്‍ തിങ്കളാഴ്ച സത്യ പ്രതിജ്ഞ ചെയ്യും
  • ഹൈക്കമാൻഡ് തീരുമാനം അറിയാൻ കാത്തിരിക്കുന്നു
  • സൗജന്യ റീ-ചാർജ്ജ് : പ്രചരിക്കുന്നത് വ്യാജ സന്ദേശം
  • കേരളത്തെ പരിഹസിച്ച് പ്രധാനമന്ത്രി
  • കൂടുതൽ സേവനങ്ങൾ ലഭ്യമാക്കി ‘MeHealth’ ആപ്പ്
  • ഓർമ്മച്ചെപ്പ് മഹാ സംഗമം : പഠന ഉപകരണങ്ങൾ സമ്മാനിക്കും
  • വേനൽ മഴ തുടരുന്നു : ഇടി മിന്നൽ ജാഗ്രതാ നിർദ്ദേശം
  • ഐക്യ ജനാധിപത്യ മുന്നണി അധികാരത്തിലേക്ക്
  • കേരളത്തിൽ വീണ്ടും താമര വിരിഞ്ഞു
  • ക്ഷേത്ര ദർശനം : സീനിയർ പരിഗണന 70 വയസ്സ് കഴിഞ്ഞവർക്ക് മാത്രം
  • ലക്ഷദ്വീപ് സന്ദർശനത്തിന് ഇനി ഓൺ ലൈൻ പെർമിറ്റ് മാത്രം
  • വേനൽമഴ ശക്തമാകുന്നു : സംസ്ഥാനത്ത് ജാഗ്രതാ നിർദ്ദേശം



  • മരട് ഫ്ലാറ്റുകൾ പൊളിക്കാ...
    ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
    ഗുണ നിലവാരം ഇല്ലാത്ത വെളി...
    വിദ്യാർത്ഥി കൾക്ക് സ്കൂളി...
    പഴങ്ങളില്‍ നിന്നും വീര്യം...
    സമ്മേളന വേദിയില്‍ ശ്രീമതി...
    കൊച്ചി മെട്രോ : അഴിമതിയുട...
    മുല്ലപ്പെരിയാര്‍ : സംയുക്...
    ലൈംഗികപീഢനം: സന്തോഷ് മാധവ...
    മന്ത്രി മോഹനനൊപ്പം വനിതാ ...
    കേരളാ കോണ്‍ഗ്രസ്സ് (ബി) പ...
    പ്ലാച്ചിമട കൊക്കക്കോള കമ്...
    മുല്ലപ്പെരിയാര്‍: വരാനിരി...
    കൊച്ചുബാവ കഥാലോകത്തെ വലിയ...
    ‘നോക്കുകൂലി’ ലോഡിറക്കാത...
    സാമ്പത്തിക അസമത്വം കര്‍ഷക...
    സ്ക്കൂളിലെ ക്യാമറ : വിദ്യ...
    ആര്‍. ബാലകൃഷ്ണ പിള്ളയുടെ ...
    മിതഭാഷിയായി കര്‍മ്മ കുശലത...
    മന്ത്രി ഗണേഷ്‌ കുമാറും മു...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine