പി. എസ്. സി. പരീക്ഷാ ഘടന യിൽ മാറ്റം വരും : മല യാള ത്തിന് 30 മാർക്ക്

October 30th, 2019

logo-government-of-kerala-ePathram
തിരുവനന്തപുരം: സർക്കാർ നിർദ്ദേശ പ്രകാരം കേരള അഡ്മിനിസ്ട്രേഷന്‍ സര്‍വ്വീസ് (കെ. എ. എസ്.) പരീക്ഷാ ഘടനയിൽ പി. എസ്. സി. മാറ്റം വരുത്തി.

ഇതു സംബന്ധിച്ച ഔദ്യോഗിക വിജ്ഞാ പനം കേരള പ്പിറവി ദിനത്തില്‍ പുറത്തിറക്കും. പ്രാഥമിക പരീക്ഷ യിൽ മലയാളം ചോദ്യങ്ങൾ (30 മാർക്ക്) വർദ്ധിപ്പി ക്കുകയും നിർബ്ബന്ധം ആക്കുകയും ചെയ്തു.

മാത്രമല്ല ഇംഗ്ലീഷ് 20 മാർക്കി നായി കുറക്കു കയും ചെയ്തു. പ്രാഥമിക പരീക്ഷയുടെ ചോദ്യ ങ്ങൾ മലയാള ത്തിലും നല്‍കണം എന്നും അക്കാര്യം വിജ്ഞാപന ത്തിൽ ഉൾപ്പെടു ത്തണം എന്നും പി. എസ്. സി. യോഗ ത്തിൽ ആവശ്യം ഉയര്‍ന്നു.

അടുത്ത മാർച്ച് മാസത്തിനു മുന്‍പ് പരീക്ഷ നടത്തേണ്ട തിനാൽ മലയാള ത്തിൽ കൂടി ചോദ്യം നൽകുന്നത് പ്രായോഗികം അല്ല. മുഖ്യപരീക്ഷ ക്കു ശേഷ മുള്ള അഭിമുഖ ത്തിന്റെ മാർക്ക് 60 ൽ നിന്നും 50 മാർക്ക് ആക്കിയിട്ടുണ്ട്.

ഈ മാറ്റങ്ങൾ ഉൾപ്പെടുത്തി യുള്ള അന്തിമ വിജ്ഞാപനം പി. എസ്. സി. യോഗം അംഗീ കരിച്ചു.

- pma

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

പി. എസ്. ശ്രീധരന്‍ പിള്ള മിസ്സോറാം ഗവര്‍ണ്ണര്‍

October 26th, 2019

p-s-sreedharan-pillai-appointed-as-kerala-bjp-president-ePathramതിരുവനന്തപുരം : ബി. ജെ. പി. സംസ്ഥാന പ്രസി ഡണ്ട് പി. എസ്. ശ്രീധരന്‍ പിള്ള യെ  മിസ്സോറാം ഗവര്‍ണ്ണര്‍ ആയി നിയമിച്ചു. രാഷ്ട്ര പതി റാം നാഥ് കോവിന്ദ് ഇതു സംബ ന്ധിച്ച ഉത്തരവ് പുറപ്പെടുവിച്ചു. ഗവർണ്ണർ സ്ഥാനം പാർട്ടി തീരുമാനം എന്നും ജനങ്ങള്‍ക്കു വേണ്ടി പ്രവര്‍ത്തി ക്കുവാനാണ് തനിക്ക് ലഭിച്ച ഗവര്‍ണ്ണര്‍ പദവി യും വിനിയോഗി ക്കുക എന്നും പി. എസ്. ശ്രീധരന്‍ പിള്ള പ്രതികരിച്ചു.

കുമ്മനം രാജശേഖരനും ബി. ജെ. പി. സംസ്ഥാന പ്രസി ഡണ്ട് ആയിരി ക്കുമ്പോള്‍ മിസ്സോറാം ഗവർണ്ണർ ആയി സ്ഥാനം ഏല്‍ക്കുകയും പിന്നീട് രാജി വെക്കുകയു മായി രുന്നു. മിസ്സോറാം ഗവര്‍ണ്ണര്‍ പദവിയില്‍ എത്തുന്ന മൂന്നാമത്തെ മലയാളി യാണ് ശ്രീധരന്‍ പിള്ള.

- pma

വായിക്കുക: , ,

അഭിപ്രായം എഴുതുക »

ഉപ തെരഞ്ഞെടുപ്പ് : മൂന്നു സീറ്റില്‍ ഐക്യ മുന്നണി രണ്ട് സീറ്റില്‍ ഇടതു മുന്നണി

October 24th, 2019

logo-inc-cpm-congress-communist-party-election-2019-ePathram
തിരുവനന്തപുരം : രാഷ്ട്രീയ നിരീക്ഷകരെ ഞെട്ടിച്ചു കൊണ്ട് സംസ്ഥാനത്തെ അഞ്ചു നിയമ സഭാ മണ്ഡല ങ്ങളിലെ ഉപ തെരഞ്ഞെടുപ്പ് ഫലം. മൂന്നു മണ്ഡല ങ്ങളില്‍ ഐക്യ ജനാധി പത്യ മുന്നണിആധിപത്യം നേടി. രണ്ടു മണ്ഡലങ്ങള്‍ ഇടതു മുന്നണി പിടിച്ചെടുത്തു.

വട്ടിയൂര്‍ക്കാവ്, കോന്നി എന്നിവയാണ് ഇടതു മുന്നണി വിജയിച്ച മണ്ഡലങ്ങള്‍. എറണാ കുളം, മഞ്ചേശ്വരം എന്നീ മണ്ഡലങ്ങള്‍ ഐക്യ മുന്നണി നില നിറുത്തു കയും അരൂര്‍ പിടി ച്ചെടു ക്കുകയും ചെയ്തു.

ബി. ജെ. പി. ക്കു കേരള മണ്ണില്‍ വളക്കൂറ് ഇല്ല എന്നും ഈ ഉപ തെരഞ്ഞെടുപ്പ് വ്യക്തമാക്കി.

- pma

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

പഴങ്ങളില്‍ നിന്നും വീര്യം കുറഞ്ഞ മദ്യം

October 24th, 2019

cashew-nut-fruit-mango-ePathram
തിരുവനന്തപുരം : കേരള കാര്‍ഷിക സര്‍വ്വ കലാ ശാല സമര്‍പ്പിച്ച റിപ്പോർട്ടി ന്റെ അടി സ്ഥാനത്തില്‍ പഴങ്ങ ളില്‍ നിന്നും വീര്യം കുറഞ്ഞ മദ്യം ഉത്പാദിപ്പി ക്കുവാന്‍ അനുമതി നല്‍കും. ബുധനാഴ്ച ചേര്‍ന്ന മന്ത്രി സഭാ യോഗ മാണ് തീരുമാനം എടുത്തത്.

കശുമാങ്ങ, വാഴപ്പഴം, ചക്ക മുതലായവ യിൽ നിന്നും മറ്റു കാര്‍ഷിക ഉത്പന്ന ങ്ങളില്‍ നിന്നും വീര്യം കുറഞ്ഞ മദ്യം, വൈന്‍ തുടങ്ങിയ പാനീയങ്ങള്‍ ഉല്‍ പാദി പ്പിക്കു ന്നതിന്ന് അബ്കാരി നിയമ ങ്ങൾക്ക് അനുസൃതമായി ലൈസൻസ് നൽകും. ഇതിനായി ചട്ടങ്ങളിൽ ഭേദഗതി വരുത്തും.

നിയമ സഭാ സബ്ജ ക്ട് കമ്മിറ്റി യുടെ നിർദ്ദേശ ത്തിന്റെ അടിസ്ഥാന ത്തി ലാണു കാര്‍ഷിക സര്‍വ്വ കലാശാല, സംസ്ഥാന സര്‍ക്കാറിനു റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്.

- pma

വായിക്കുക: , ,

അഭിപ്രായം എഴുതുക »

മഴക്കെടുതി : കൊച്ചി കോർപ്പറേഷന് എതിരെ രൂക്ഷ വിമര്‍ശവുമായി ഹൈക്കോടതി

October 23rd, 2019

high-court-of-kerala-ePathram-
കൊച്ചി : മഴക്കെടുതി യില്‍ കൊച്ചി നഗര വും ജനങ്ങളും അനുഭവി ക്കുന്ന ദുരിത ങ്ങളെ ശ്രദ്ധയില്‍ പ്പെടുത്തി കൊച്ചി കോർപ്പ റേഷന് ഹൈ ക്കോടതി യുടെ രൂക്ഷ വിമർശനം.

കോർപ്പ റേഷന്‍റെ പ്രവർ ത്തനം സുതാര്യമല്ല. കോർപ്പ റേഷൻ പിരിച്ചു വിടാന്‍ സർക്കാർ അധികാരം ഉപ യോഗി ക്കണം. പൊതു ജനം അത്ര മേല്‍ ദുരിത ത്തി ലാണ്.

ചെറിയ മഴ പെയ്താല്‍ പോലും കൊച്ചി യിൽ വെള്ള ക്കെട്ട് ഉണ്ടാവുന്നു. കനാലുകൾ മാലിന്യം നിറഞ്ഞ അവസ്ഥ യിലാണ്. ഇതു കൊണ്ടാണ് വെള്ളം ഒഴുകി പ്പോകാതെ നഗര ത്തില്‍ വെള്ളക്കെട്ട് ഉയരു ന്നതിനും ജന ജീവിതം ദുസ്സഹമാക്കുകയും ചെയ്യുന്നത്.

ഓരോ വർഷവും ചെളിയും മാലിന്യങ്ങളും നീക്കാൻ കോടികളാണ് ചെലവഴിക്കുന്നത്. എന്നാൽ കൃത്യമായി ഇവ ഉപയോഗ പ്പെടു ത്താതെ നിഷ്ക്രിയമായ അവസ്ഥ യിലാണ് എന്നീ കാര്യങ്ങളില്‍ രൂക്ഷമായ വിമർശനം ഉന്നയിച്ച കോടതി, വിഷയ ത്തിൽ അഡ്വക്കറ്റ് ജനറൽ വിശദീ കരണം നൽകണം എന്നും നിർദ്ദേശിച്ചു.

- pma

വായിക്കുക: , , , , , ,

അഭിപ്രായം എഴുതുക »


« Previous Page« Previous « ഹൈബി ഈഡന്റെ ഭാര്യയുടെ പോസ്റ്റ് വിവാദത്തില്‍; ഖേദം രേഖപ്പെടുത്തി അന്ന ഈഡന്‍
Next »Next Page » എ. പി. അബ്ദുള്ള ക്കുട്ടി ബി. ജെ. പി. യുടെ സംസ്ഥാന ഉപാദ്ധ്യക്ഷന്‍ »



  • യാത്രക്കാർ പതിവിലും നേരത്തെ എത്തണം : വിമാന ത്താവളത്തിൽ കൂടുതൽ സുരക്ഷ
  • കർക്കിടകം പെയ്തിറങ്ങി : ദുരിത ജീവിതം തുടരുന്നു
  • ജൂബിലി മിഷൻ ആശുപത്രി നഴ്സസ് സമരം ഒത്തു തീർന്നു
  • വെര്‍ച്വല്‍ ക്യൂ ദര്‍ശന സൗകര്യം ആരംഭിച്ചു
  • ആരോഗ്യ വകുപ്പിലെ ക്രയ വിക്രയങ്ങളിൽ സമഗ്രമായ അന്വേഷണം നടത്തും : മന്ത്രി കെ. മുരളീധരൻ
  • ആഘോഷങ്ങളിലും മത ചടങ്ങുകളിലും യൂണി ഫോമിൽ പങ്കെടുക്കരുത് : ഡി. ജി. പി.
  • വിഴിഞ്ഞം അദാനി ഓഹരി കൈമാറ്റം: സർക്കാർ പരിശോധിക്കുമെന്ന് മുഖ്യമന്ത്രി
  • എഫ്‌സിആർഎക്കെതിരെ കേരളം
  • കോഴിക്കോട് നിപ
  • നവജാത ശിശുക്കള്‍ക്കും ആധാര്‍ കാര്‍ഡ്
  • സംസ്ഥാന ഡാറ്റയും സൈബർ സുരക്ഷയും ശക്തിപ്പെടുത്തും : മന്ത്രി പി. കെ. കുഞ്ഞാലിക്കുട്ടി
  • സ്വകാര്യ ദൃശ്യങ്ങള്‍ പകര്‍ത്തി സമൂഹ മാധ്യമങ്ങളില്‍ പ്രചരിപ്പിച്ചാൽ കർശ്ശന നിയമ നടപടി സ്വീകരിക്കും
  • ഓർമ്മച്ചെപ്പ് കൂട്ടായ്മ പഠന ഉപകരണങ്ങൾ സമ്മാനിച്ചു
  • നയപ്രഖ്യാപനം വെള്ളിയാഴ്ച
  • തിരുവഞ്ചൂർ ഇനി സ്പീക്കർ
  • മന്ത്രിസഭയിൽ പുതുമുഖങ്ങൾ
  • ജൂൺ 15 മുതൽ സ്ത്രീകൾക്ക് സൗജന്യ യാത്ര – വയോജന വകുപ്പ് രൂപീകരിക്കും
  • വി. ഡി. സതീശന്‍ മന്ത്രി സഭ സത്യ പ്രതിജ്ഞ ചെയ്ത് അധികാരമേറ്റു
  • ഒ. എൻ. വി. സാഹിത്യ പുരസ്കാരം എം. മുകന്ദന്
  • എസ്. എസ്. എൽ. സി. 99. 07 വിജയ ശതമാനം



  • മരട് ഫ്ലാറ്റുകൾ പൊളിക്കാ...
    ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
    ഗുണ നിലവാരം ഇല്ലാത്ത വെളി...
    വിദ്യാർത്ഥി കൾക്ക് സ്കൂളി...
    പഴങ്ങളില്‍ നിന്നും വീര്യം...
    സമ്മേളന വേദിയില്‍ ശ്രീമതി...
    കൊച്ചി മെട്രോ : അഴിമതിയുട...
    മുല്ലപ്പെരിയാര്‍ : സംയുക്...
    ലൈംഗികപീഢനം: സന്തോഷ് മാധവ...
    മന്ത്രി മോഹനനൊപ്പം വനിതാ ...
    കേരളാ കോണ്‍ഗ്രസ്സ് (ബി) പ...
    പ്ലാച്ചിമട കൊക്കക്കോള കമ്...
    മുല്ലപ്പെരിയാര്‍: വരാനിരി...
    കൊച്ചുബാവ കഥാലോകത്തെ വലിയ...
    ‘നോക്കുകൂലി’ ലോഡിറക്കാത...
    സാമ്പത്തിക അസമത്വം കര്‍ഷക...
    സ്ക്കൂളിലെ ക്യാമറ : വിദ്യ...
    ആര്‍. ബാലകൃഷ്ണ പിള്ളയുടെ ...
    മിതഭാഷിയായി കര്‍മ്മ കുശലത...
    മന്ത്രി ഗണേഷ്‌ കുമാറും മു...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine