ബാങ്ക് എക്കൗണ്ട് സസ്‌പെന്‍ഡ് ചെയ്തു എന്ന സന്ദേശം വന്നിട്ടുണ്ടോ ? തട്ടിപ്പാണ് !

December 11th, 2023

police-warning-fraud-banking-sms-ePathram

കൊച്ചി : നിങ്ങളുടെ ബാങ്ക് എക്കൗണ്ട് സസ്പെൻഡ് ചെയ്തു എന്നും ലിങ്കിൽ ക്ലിക്ക് ചെയ്ത് പാൻ കാർഡ് അപ്ഡേറ്റ് ചെയ്യണം എന്നും മെസ്സേജുകൾ അയക്കുന്ന തട്ടിപ്പ് സംഘങ്ങൾ സജീവമാണ്. ആയതിനാൽ ജാഗ്രത പാലിക്കുവാൻ പോലീസ് മുന്നറിയിപ്പ്.

ഇങ്ങനെയുള്ള മെസ്സേജുകൾ ലഭിച്ചാൽ യാതൊരു കാരണ വശാലും ലിങ്കിൽ ക്ലിക്ക് ചെയ്യുകയോ മെസ്സേജിൽ കാണുന്ന നമ്പറുകളിൽ ബന്ധപ്പെടുകയോ ചെയ്യരുത്. ആധികാരികത ഉറപ്പു വരുത്താൻ നിങ്ങളുടെ എക്കൗണ്ടുള്ള ബ്രാഞ്ചിൽ നേരിട്ട് ബന്ധപ്പെടുക എന്ന് കേരളാ പോലീസ് മുന്നറിയിപ്പ് നൽകി.

തട്ടിപ്പുകാർ അയക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുമ്പോൾ പാൻ കാർഡ് വിവരങ്ങൾ അപ്ഡേറ്റ് ചെയ്യുന്നതിനായി ബാങ്കുമായി ബന്ധപ്പെട്ട വിവരങ്ങൾ ആവശ്യപ്പെടും. നിങ്ങൾ നൽകുന്ന ഒ. ടി. പി. വഴി പണം തട്ടാൻ ഇവർക്ക് സാധിക്കും. ഇത്തരം സാഹചര്യങ്ങളിൽ ഉടൻ തന്നെ 1930 എന്ന നമ്പറിൽ സൈബർ പോലീസ് ഹെൽപ്പ് ലൈനിൽ വിവരം അറിയിക്കുക.

ആദ്യത്തെ ഒരു മണിക്കൂറിനകം തന്നെ വിവരം അറിയിച്ചാൽ പണം തിരിച്ചു പിടിക്കുവാൻ സാദ്ധ്യത ഉണ്ട് എന്നും പോലീസ് അറിയിച്ചു. FB POST 

* ePathram tag  : BANK 

- pma

വായിക്കുക: , , , , , ,

അഭിപ്രായം എഴുതുക »

അറബിക്കടലില്‍ ചക്രവാതച്ചുഴി : വ്യാപകമായി മഴ പെയ്യുവാൻ സാദ്ധ്യത

December 9th, 2023

lightning-rain-thunder-storm-kerala-ePathram
കൊച്ചി : തെക്കു കിഴക്കന്‍ അറബിക്കടലില്‍ രൂപപ്പെട്ട ചക്രവാതച്ചുഴി കാരണം സംസ്ഥാനത്ത് ഒറ്റപ്പെട്ട ഇടങ്ങളില്‍ ശക്തമായ മഴ പെയ്യുവാൻ സാദ്ധ്യത എന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിൻ്റെ മുന്നറിയിപ്പ്. ഒറ്റപ്പെട്ട ഇടങ്ങളില്‍ 24 മണിക്കൂറില്‍ 115.6 മി.മി മുതല്‍ 204.4 മി.മി വരെ മഴ ലഭിച്ചേക്കാവുന്ന അതിശക്തമായ മഴക്കുള്ള സാദ്ധ്യതയാണ്.

കോഴിക്കോട്, വയനാട് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. പത്തനംതിട്ട, എറണാകുളം, ഇടുക്കി, പാലക്കാട്, മലപ്പുറം, കണ്ണൂര്‍ എന്നീ ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

- pma

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

ദീപാവലി : പടക്കം പൊട്ടിക്കൽ രാത്രി 8 മണി മുതൽ 10 മണി വരെ

November 8th, 2023

fire-works-diwali-deepawali-ePathram

തിരുവനന്തപുരം : ദീപാവലി ആഘോഷങ്ങള്‍ക്ക് പടക്കം പൊട്ടിക്കുന്നത് രാത്രി എട്ടു മണി മുതൽ പത്തു മണി വരെ എന്നു സർക്കാർ ഉത്തരവു പുറപ്പെടുവിച്ചു.

ക്രിസ്തുമസ്, പുതുവര്‍ഷ ആഘോഷങ്ങൾക്ക് പടക്കം പൊട്ടിക്കുന്നത് രാത്രി 11.55 മുതൽ 12.30 വരെയും സമയ നിയന്ത്രണം പ്രഖ്യാപിച്ചിട്ടുണ്ട്.

അന്തരീക്ഷ മലിനീകരണം നിയന്ത്രിക്കുന്നതിന്‍റെ ഭാഗമായി ഗ്രീൻ ട്രബ്യൂണൽ പുറപ്പെടുവിച്ച വിധിയുടെ അടിസ്ഥാനത്തിലാണ് ഉത്തരവ്. ആഘോഷങ്ങളിൽ പൊട്ടിക്കുവാന്‍ ഹരിത പടക്കങ്ങൾ മാത്രമേ വിൽക്കാൻ പാടുള്ളൂ.

ജില്ലാ മജിസ്ട്രേറ്റുമാർ, ജില്ലാ പൊലീസ് മേധാവിമാർ എന്നിവർ ഇക്കാര്യങ്ങൾ ഉറപ്പാക്കണം എന്നും ഉത്തരവിൽ പറയുന്നു. ദീപാവലി അടക്കമുളള ഉത്സവ നാളുകളിലെ പടക്ക നിയന്ത്രണം രാജ്യത്തെ മുഴുവന്‍ സംസ്ഥാനങ്ങള്‍ക്കും ബാധകം എന്ന് സുപ്രീം കോടതി വിധിയും വന്നിട്ടുണ്ട്.

- pma

വായിക്കുക: , , , , , , ,

അഭിപ്രായം എഴുതുക »

ഇന്‍ഷ്വറന്‍സ് പരിരക്ഷക്ക് 24 മണിക്കൂര്‍ ആശുപത്രിവാസം വേണ്ട

October 20th, 2023

liver-transplantation-in-tvm-medical-collage-hospital-ePathram
കൊച്ചി : കൊച്ചി : റോബോട്ടിക് സര്‍ജറി പോലെയുള്ള ആധുനിക സാങ്കേതിക സൗകര്യങ്ങള്‍ വ്യാപകമായ കാല ഘട്ടത്തില്‍ ഹെല്‍ത്ത് ഇന്‍ഷ്വറന്‍സ് ലഭിക്കുവാന്‍ 24 മണിക്കൂര്‍ ആശുപത്രിവാസം വേണം എന്നുള്ള ഇന്‍ഷ്വറന്‍സ് കമ്പനികളുടെ നിബന്ധന ഉപഭോക്തൃ അവകാശങ്ങളുടെ ലംഘനം എന്ന് എറണാകുളം ജില്ലാ ഉപഭോക്തൃ തര്‍ക്ക പരിഹാര കമ്മീഷന്‍.

എറണാകുളം മരട് സ്വദേശി, തന്‍റെ അമ്മയുടെ കണ്ണിന്‍റെ ശസ്ത്രക്രിയ എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ ചെയ്തിരുന്നു. ആധുനിക സാങ്കേതിക വിദ്യയുടെ സഹായത്തോടെ ഒരു ദിവസം പോലും ആശുപത്രിയില്‍ കിടക്കാതെ തന്നെ സര്‍ജറി നടത്തി ഡിസ്ചാര്‍ജ്ജ് ചെയ്തു.

ചികിത്സക്ക് ചെലവു വന്ന തുക ലഭിക്കുന്നതിനു വേണ്ടി ഇന്‍ഷ്വറന്‍സ് കമ്പനിയെ സമീപിച്ചു. എങ്കിലും 24 മണിക്കൂര്‍ ആശുപത്രി വാസം ഇല്ല എന്നതിനാല്‍ ഔട്ട് പേഷ്യന്‍റ് (ഒ. പി.) ചികിത്സയായി കണക്കില്‍ പ്പെടുത്തിക്കൊണ്ട് ക്ലെയിം അപേക്ഷ ഇന്‍ഷ്വറന്‍സ് കമ്പനി നിരസിച്ചു. തുടര്‍ന്നാണ് പോളിസി ഉടമ എറണാകുളം ജില്ലാ ഉപഭോക്തൃ തര്‍ക്ക പരിഹാര കമ്മീഷനില്‍ ഹര്‍ജി സമര്‍പ്പിച്ചത്.

കിടത്തി ചികിത്സ ആവശ്യമുള്ളതും എന്നാല്‍ ആധുനിക സാങ്കേതിക വിദ്യയുടെ സഹായത്തോടെ കുറഞ്ഞ സമയത്തില്‍ ചികിത്സ അവസാനിക്കുകയും ചെയ്താല്‍ ഇന്‍ഷ്വറന്‍സ് പരിരക്ഷക്ക് അര്‍ഹതയുണ്ട്. കൂടാതെ ചികിത്സക്ക് ഉപയോഗിക്കുന്ന പ്രത്യേക ഇഞ്ചക്ഷന്‍ ഇന്‍ഷ്വറന്‍സ് പരിധിയില്‍ ഉള്‍പ്പെടും എന്നുള്ള ഇന്‍ഷ്വറന്‍സ് റെഗുലേറ്ററി അഥോറിറ്റി (ഐ. ആര്‍. ഡി. എ. ഐ.) യുടെ സര്‍ക്കുലറും കോടതി പരിഗണിച്ചു.

പരാതിക്കാരന്‍റെ ആവശ്യം നില നില്‍ക്കെ തന്നെ മറ്റൊരു പോളിസി ഉടമക്ക് ഇതേ ക്ലെയിം ഇന്‍ഷ്വറന്‍സ് കമ്പനി അനുവദിച്ചു എന്നും കോടതി കണ്ടെത്തി. ഇന്‍ഷ്വറന്‍സ് കമ്പനിയുടെ മേല്‍ നടപടികള്‍ പോളിസി ഉടമക്ക് നല്‍കേണ്ട സേവനത്തിന്‍റെ വീഴ്ചയാണ് എന്ന് ബോധ്യമായതോടെ ക്ലെയിം നിരസിക്കപ്പെട്ട ഉപഭോക്താവിന് നഷ്ട പരിഹാരം 30 ദിവസത്തിനുള്ളില്‍ നല്‍കണം എന്നും ഉത്തരവ് നല്‍കി.

- pma

വായിക്കുക: , , , , , ,

അഭിപ്രായം എഴുതുക »

ഗായിക റംലാ ബീഗം അന്തരിച്ചു

September 27th, 2023

singer-ramla-beegum-passes-away-ePathram
കോഴിക്കോട് : പ്രശസ്ത മാപ്പിളപ്പാട്ട് ഗായികയും ആദ്യകാല കഥാപ്രസംഗ കലാകാരിയുമായ റംലാ ബീഗം (85) അന്തരിച്ചു. കോഴിക്കോട് പാറോപ്പടിയിലെ വീട്ടില്‍ വെച്ചായിരുന്നു അന്ത്യം. കഥാപ്രസംഗ ങ്ങളിലൂടെയും മാപ്പിള പ്പാട്ടുകളിലൂ ടെയും മാപ്പിള കലാ സാഹിത്യത്തെ സമ്പന്നമാക്കിയ കലാകാരിയാണ് റംലാ ബീഗം.

ആലപ്പുഴ സക്കറിയ ബസാറിലെ ഹുസൈന്‍ യൂസഫ് യമാന – മറിയം ബീവി (ഫറോക്ക് പേട്ട) ദമ്പതികളുടെ ഇളയ മകളായി 1946 നവംബര്‍ മൂന്നിന് ജനനം. ഏഴു വയസ്സു മുതൽ അമ്മാവൻ സത്താർ ഖാന്‍റെ കീഴില്‍ ആലപ്പുഴ ആസാദ് മ്യൂസിക് ട്രൂപ്പില്‍ റംല ബീഗം ഹിന്ദി ഗാനങ്ങള്‍ പാടിയിരുന്നു.

കാഥികൻ വി. സാംബ ശിവന്‍റെ തബലിസ്റ്റും ഗായകനുമായിരുന്ന അബ്ദുൽ സലാം മാസ്റ്ററുമായി വിവാഹിതയായ ശേഷം1963 മുതല്‍ കഥാപ്രസംഗ രംഗത്തേക്കും മാപ്പിള പ്പാട്ടിലും സജീവമായി.

എച്ച്‌. എം. വി. റെക്കോഡുകളിലെ പാട്ടുകള്‍ ഹിറ്റുകള്‍ ആയി. അഞ്ഞൂറോളം ഓഡിയോ കെസറ്റുകളിലും ഗള്‍ഫിലും മറ്റു ദേശങ്ങളി ലുമായി ആയിരക്കണക്കിനു വേദികളിലും പാടി. ഇസ്ലാമിക ചരിത്രം പറയുന്ന 20 കഥാ പ്രസംഗങ്ങള്‍ റംലാ ബീഗം അവതരിപ്പിച്ചു.

ബദ്റുല്‍ മുനീര്‍ ഹുസ്നുല്‍ ജമാല്‍ എന്ന കഥാ പ്രസംഗമാണ് ഏറെ ശ്രദ്ധേയം. ഇസ്ലാമിക കഥകള്‍ക്ക് പുറമെ ഓടയില്‍ നിന്ന്, ശാകുന്തളം, നളിനി എന്നീ കൃതികളും കഥാപ്രസംഗ രൂപത്തില്‍ അവതരിപ്പിച്ചിട്ടുണ്ട്.

കേരള സംഗീത നാടക അക്കാഡമി, ഫോക് ലോര്‍ അക്കാഡമി, മാപ്പിള കലാ അക്കാഡമിയുടേയും പുരസ്കാരങ്ങളും കെ. എം. സി. സി. ഉള്‍പ്പെടെ ഗള്‍ഫിലെ നിരവധി സംഘടനകളുടേയും പുരസ്‌കാരങ്ങള്‍ റംലാ ബീഗത്തെ തേടിയെത്തി.

- pma

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

10 of 103910112030»|

« Previous Page« Previous « ആരോഗ്യ മന്ഥൻ 2023 പുരസ്‌കാരം കേരളത്തിന്
Next »Next Page » ഇന്‍ഷ്വറന്‍സ് പരിരക്ഷക്ക് 24 മണിക്കൂര്‍ ആശുപത്രിവാസം വേണ്ട »



  • തൊട്ടാൽ പൊള്ളും മുല്ലപ്പൂ : ഒരു കിലോ മുല്ലപ്പൂവിൻ്റെ വില 4500 രൂപ
  • ഇലക്ട്രിക് പോസ്റ്റുകളിലെ അപകടകരമായ കേബിളുകള്‍ നീക്കം ചെയ്യണം : ഹൈക്കോടതി
  • ഷവർമ : തിയ്യതിയും സമയവും രേഖപ്പെടുത്തണം എന്നുള്ള ഉത്തരവ് കർശ്ശനമായി നടപ്പാക്കണം
  • ഹൈക്കോടതി ജീവനക്കാര്‍ ജോലി സമയത്ത് മൊബൈല്‍ ഫോണ്‍ ഉപയോഗിക്കരുത്
  • കെ. എസ്‌. ഇ. ബി. എല്ലാ സേവനങ്ങളും ഇനി ഓൺ ലൈനിൽ
  • സൗദി അറേബ്യയിൽ നഴ്‌സുമാർക്ക് ജോലി : നോർക്ക റൂട്ട്‌സ് വഴി അപേക്ഷിക്കാം
  • ഹോട്ടലുകളില്‍ നിന്നും പഴകിയ ഭക്ഷണം പിടി കൂടി
  • സൗജന്യ റേഷൻ മസ്റ്ററിംഗിന് മേരാ ഇ-കെ. വൈ. സി. ആപ്ലിക്കേഷൻ
  • 46.7 % പേർക്ക് ജീവിത ശൈലീ രോഗ സാദ്ധ്യത : ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്ജ്.
  • അന്താരാഷ്ട്ര ഡോക്യുമെന്‍ററി ഫെസ്റ്റിവൽ : എൻട്രികൾ ഡിസംബർ 31 വരെ
  • കേരളോത്സവം : ലോഗോ ക്ഷണിക്കുന്നു
  • എഴുന്നെള്ളിപ്പിന് കർശ്ശന നിയന്ത്രണങ്ങളുമായി അമിക്കസ് ക്യൂറി
  • എഴുത്തച്ഛന്‍ പുരസ്‌കാരം എന്‍. എസ്. മാധവന്
  • കേരള പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു : കേരള ജ്യോതി എം. കെ. സാനുവിന്
  • ഒ. വി. വിജയൻ സാഹിത്യ പുരസ്കാരം കുഴൂർ വിത്സന്
  • മൂന്നാമത്തെ കരൾ മാറ്റി വെക്കൽ ശസ്ത്ര ക്രിയയും വിജയം
  • അനധികൃത പരസ്യ ബോര്‍ഡുകളും കൊടി തോരണങ്ങളും നീക്കം ചെയ്യണം : നഗരസഭ
  • ഒറ്റപ്പെട്ട ഇടങ്ങളിൽ ശക്തമായ മഴ തുടരും : ജാഗ്രതാ നിർദ്ദേശം
  • കുഞ്ഞുങ്ങൾക്ക് ചുമ മരുന്ന് നൽകുമ്പോൾ ശ്രദ്ധിക്കുക : അധികൃതരുടെ മുന്നറിയിപ്പ്
  • സംസ്ഥാന സ്‌കൂൾ കായിക മേള, സ്‌കൂൾ ശാസ്ത്രോത്സവം എന്നിവ നവംബറിൽ



  • മരട് ഫ്ലാറ്റുകൾ പൊളിക്കാ...
    ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
    ഗുണ നിലവാരം ഇല്ലാത്ത വെളി...
    വിദ്യാർത്ഥി കൾക്ക് സ്കൂളി...
    പഴങ്ങളില്‍ നിന്നും വീര്യം...
    സമ്മേളന വേദിയില്‍ ശ്രീമതി...
    കൊച്ചി മെട്രോ : അഴിമതിയുട...
    മുല്ലപ്പെരിയാര്‍ : സംയുക്...
    ലൈംഗികപീഢനം: സന്തോഷ് മാധവ...
    മന്ത്രി മോഹനനൊപ്പം വനിതാ ...
    കേരളാ കോണ്‍ഗ്രസ്സ് (ബി) പ...
    പ്ലാച്ചിമട കൊക്കക്കോള കമ്...
    മുല്ലപ്പെരിയാര്‍: വരാനിരി...
    കൊച്ചുബാവ കഥാലോകത്തെ വലിയ...
    ‘നോക്കുകൂലി’ ലോഡിറക്കാത...
    സാമ്പത്തിക അസമത്വം കര്‍ഷക...
    സ്ക്കൂളിലെ ക്യാമറ : വിദ്യ...
    ആര്‍. ബാലകൃഷ്ണ പിള്ളയുടെ ...
    മിതഭാഷിയായി കര്‍മ്മ കുശലത...
    മന്ത്രി ഗണേഷ്‌ കുമാറും മു...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine