അംഗപരിമിതര്‍ക്ക്‌ ഹെല്‍പ്പ്‌ ഡെസ്‌ക്ക്‌ ബോര്‍ഡ്‌ വെക്കണം : മനുഷ്യാവകാശ കമ്മീഷന്‍

January 7th, 2019

help-dest-activate-in-guruvayoor-temple-for-disabled-ePathram
തൃശൂര്‍ : ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ദര്‍ശന ത്തിന് എത്തുന്ന അംഗ പരിമിതരുടെ സഹായ ത്തി നായി ഹെല്‍പ്പ്‌ ഡെസ്‌ക്‌ രൂപീ കരിച്ച സാഹ ചര്യ ത്തില്‍ പ്രസ്‌തുത വിവരം അവരെ അറി യിക്കു ന്നതി നായി ആവശ്യമായ സ്ഥല ങ്ങളില്‍ ബോര്‍ഡു കള്‍ സ്ഥാപി ക്കണം എന്ന് മനുഷ്യാ വകാശ കമ്മീഷന്‍ അദ്ധ്യക്ഷന്‍ ജസ്റ്റിസ്‌ ആന്റണി ഡൊമിനിക്‌ ഉത്തരവ് ഇറക്കി.

ഗുരു വായൂര്‍ ദേവസ്വം അഡ്‌മിനി സ്‌ട്രേറ്റര്‍ ക്കാണ്‌ കമ്മീഷന്‍ ഉത്തരവ്‌ നല്‍കിയത്‌. തിരു വനന്ത പുരം വള്ള ക്കടവ്‌ സ്വദേശി എസ്‌. ശ്രീകണ്‌ഠന്‍ നായര്‍ നല്‍കിയ പരാതി യിലാണ്‌ ഉത്തരവ്‌.

2017 ഡിസംബര്‍ 9 ന്‌ ഗുരുവായൂര്‍ ക്ഷേത്ര ത്തില്‍ പോയ അംഗ പരിമിത നായ തനിക്ക്‌ ദര്‍ശന ത്തിന്‌ പാസ്സ് ലഭി ച്ചില്ല എന്നും ഉദ്യോഗ സ്ഥര്‍ മോശ മായി പെരു മാറു കയും ചെയ്തു എന്ന് പരാതി യില്‍ പറയുന്നു. അംഗ പരി മിതര്‍ക്ക്‌ വേണ്ടി ഹെല്‍പ്പ്‌ ഡെസ്‌ക്‌ പ്രവര്‍ ത്തിക്കു ന്നു എന്ന ബോര്‍ഡ്‌ എവിടെ യും സ്ഥാപിച്ചിട്ടില്ല എന്നും പരാതിക്കാരന്‍ കമ്മീ ഷനെ അറിയിച്ചു.

 

- pma

വായിക്കുക: , ,

അഭിപ്രായം എഴുതുക »

പുതു വര്‍ഷം പിറന്നു : ആദ്യ ഹര്‍ത്താല്‍ വ്യാഴാഴ്ച

January 2nd, 2019

hartal-idukki-epathram
കൊച്ചി : യുവതികളുടെ ശബരിമല ദര്‍ശന ത്തില്‍ പ്രതി ഷേധിച്ച് ജനുവരി  3 വ്യാഴാഴ്ച സംസ്ഥാന വ്യാപക മായി ഹര്‍ ത്താല്‍ നടത്തു വാന്‍ ശബരി മല കര്‍മ്മ സമിതി ആഹ്വാനം ചെയ്തു.

രാവി ലെ ആറു മണി മുതല്‍ വൈകു ന്നേരം ആറു മണി വരെ യാണ് ഹര്‍ത്താല്‍. ശബരി മല കർമ്മ സമിതി ക്കു വേണ്ടി ഹിന്ദു ഐക്യ വേദി അദ്ധ്യക്ഷ കെ. പി. ശശികല യാണ് ഹർത്താലിന് ആഹ്വാനം ചെയ്തത്.

വ്യാഴാഴ്ചത്തെ ഒന്നും രണ്ടും വർഷ ഹയർ സെക്കണ്ടറി അർദ്ധ വാർഷിക പരീക്ഷ ജനുവരി നാലാം തീയ്യതി യി ലേക്ക് മാറ്റി വെച്ചു എന്ന് ഹയർ സെക്കണ്ടറി ഡയറക്ടർ അറി യിച്ചു.

എന്നാല്‍ നാളെത്തെ ഹർത്താ ലു മായി സഹ കരി ക്കുക യില്ല എന്ന് വ്യാപാരി വ്യവസായി ഏകോ പന സമിതി അറി യിച്ചു. നിർബ്ബന്ധിച്ച് കടകൾ അടപ്പി ക്കുവാനുള്ള ശ്രമ ത്തെ ചെറുക്കും എന്നും വ്യാപാരികള്‍ പറഞ്ഞു.

- pma

വായിക്കുക: , , , , , ,

അഭിപ്രായം എഴുതുക »

എൻജിനീയറിംഗ് പ്രവേശന പരീക്ഷ യുടെ തിയ്യതി പ്രഖ്യാപിച്ചു

December 27th, 2018

logo-government-of-kerala-ePathram
തിരുവനന്തപുരം : 2019 -20 വര്‍ഷത്തെ കേരള എൻജി നീയ റിംഗ് പ്രവേശന പരീക്ഷ യുടെ തിയ്യതി പ്രഖ്യാ പിച്ചു. 2019 ഏപ്രില്‍ 22 – 23 തിയ്യതി കളില്‍ ആയി രിക്കും പരീക്ഷ കൾ നടക്കുക. ഏപ്രിൽ 22 തിങ്കളാഴ്ച രാവിലെ 10 മണി മുതൽ 12.30 വരെ ഒന്നാം പേപ്പർ (ഫിസിക്സ് & കെമിസ്ട്രി) പരീക്ഷ യും ഏപ്രിൽ 23 ചൊവ്വാഴ്ച രാവിലെ 10 മണി മുതൽ 12.30 വരെ രണ്ടാം പേപ്പർ (മാത്ത മാറ്റി ക്സ്) പരീക്ഷ യും നടക്കും.

entrance-exam-kerala-engineering-ePathram

കേരള ത്തിലെ 14 ജില്ലാ കേന്ദ്ര ങ്ങ ളിലും മുംബൈ, ഡല്‍ഹി, ദുബായ് എന്നീ കേന്ദ്ര ങ്ങളിലും എഞ്ചി നീയ റിംഗ് പ്രവേശന പരീക്ഷ നടത്തു ന്നതായി രിക്കും എന്ന് പ്രവേശന പരീക്ഷാ കമ്മീഷണര്‍ അറിയിച്ചു.

വിവരങ്ങള്‍ക്ക് വെബ് സൈറ്റ് സന്ദര്‍ശിക്കുക

- pma

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

ഇടതു മുന്നണി യില്‍ നാലു പാര്‍ട്ടി കള്‍ കൂടി അംഗ ങ്ങളായി

December 26th, 2018

ldf-election-banner-epathram
തിരുവനന്തപുരം : നാലു രാഷ്ട്രീയ പാര്‍ട്ടികളെ കൂടി ഉള്‍ പ്പെടുത്തി ഇടതു മുന്നണി വിപുലീ കരിച്ചു.

ഇരുപത്തി അഞ്ചു വര്‍ഷ ങ്ങളോളം ഇടതു ജനാധിപത്യ മുന്നണി യോട് സഹകരിച്ചു നില്‍ക്കുന്ന ഇന്ത്യന്‍ നാഷ ണല്‍ ലീഗ് (ഐ. എന്‍. എല്‍.), ആര്‍. ബാല കൃഷ്ണ പിള്ള യുടെ കേരള കോണ്‍ ഗ്രസ്സ് (ബി), എം. പി. വീരേന്ദ്ര കുമാ റിന്റെ ലോക് താന്ത്രിക് ജനതാ ദള്‍, ഫ്രാന്‍സിസ് ജോര്‍ജ്ജ് നേതൃത്വം നല്‍കുന്ന ജനാധി പത്യ കേരള കോണ്‍ഗ്രസ്സ് എന്നിവ യാണ് എല്‍. ഡി. എഫിലെ പുതിയ അംഗ ങ്ങള്‍.

ലോക്സഭാ തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ടാണ് എല്‍. ഡി. എഫ്. വിപുലീ കരി ക്കുവാന്‍ തീരു മാനിച്ചത്.

ഇടതു മുന്നണി യില്‍ ഉള്‍പ്പെടുത്തണം എന്ന് ആവശ്യ പ്പെട്ട് നിര വധി പാര്‍ട്ടി കള്‍ കത്തു നല്‍കി യിരുന്നു എങ്കിലും ഇപ്പോള്‍ നാലു പാര്‍ട്ടി കളെ യാണ് ഉള്‍പ്പെടു ത്തുവാന്‍ തീരു മാനി ച്ചിരി ക്കുന്നത്. കത്തു നല്‍കിയ മറ്റുള്ള പാര്‍ട്ടി കളു മായി സഹക രിച്ച് പ്രവര്‍ ത്തിക്കും. ഇവരെ മുന്നണി യില്‍ ഉള്‍ പ്പെടു ത്തുന്ന കാര്യം പിന്നീട് പരിഗണിക്കും.

- pma

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »

ഗസ്റ്റ് അദ്ധ്യാപക ഇന്റർവ്യൂ ഡിസംബർ 29 ന്

December 25th, 2018

education-epathram
തിരുവനന്തപുരം : യൂണിവേഴ്‌സിറ്റി കോളേജിൽ ജിയോ ളജി വിഭാഗ ത്തിൽ ലീവ് വേക്കൻസി യിൽ ഉണ്ടായ ഒരു ഒഴിവിൽ ഗസ്റ്റ് അദ്ധ്യാപക നിയമന ത്തിന് ഇന്റർവ്യൂ ഡിസംബർ 29 ന് രാവിലെ 11 മണിക്ക് യൂണി വേഴ്‌ സിറ്റി കോളേജിൽ വെച്ച് നടത്തും എന്ന് സര്‍ക്കാര്‍ വാര്‍ത്താ കുറിപ്പ് ഇറക്കി.

കൊല്ലം കോളേജ് വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയക്ട റേ റ്റിൽ പാനൽ രജിസ്‌ട്രേഷൻ നടത്തിയ യോഗ്യ രായ വർ പ്രിൻസി പ്പൽ മുൻപാകെ നേരിട്ട് അസ്സൽ രേഖകൾ സഹിതം എത്തണം.

പി. എൻ. എക്സ്. 5621/18

- pma

വായിക്കുക: , , ,

അഭിപ്രായം എഴുതുക »


« Previous Page« Previous « അനധികൃത അവധി : 36 ഡോക്ടര്‍ മാരെ പിരിച്ചു വിട്ടു
Next »Next Page » ഇടതു മുന്നണി യില്‍ നാലു പാര്‍ട്ടി കള്‍ കൂടി അംഗ ങ്ങളായി »



  • എം. ടി. വാസു ദേവന്‍ നായര്‍ ഓര്‍മ്മയായി
  • അമ്മത്തൊട്ടിലില്‍ ഒരു പെൺ കുഞ്ഞ്
  • തൊട്ടാൽ പൊള്ളും മുല്ലപ്പൂ : ഒരു കിലോ മുല്ലപ്പൂവിൻ്റെ വില 4500 രൂപ
  • ഇലക്ട്രിക് പോസ്റ്റുകളിലെ അപകടകരമായ കേബിളുകള്‍ നീക്കം ചെയ്യണം : ഹൈക്കോടതി
  • ഷവർമ : തിയ്യതിയും സമയവും രേഖപ്പെടുത്തണം എന്നുള്ള ഉത്തരവ് കർശ്ശനമായി നടപ്പാക്കണം
  • ഹൈക്കോടതി ജീവനക്കാര്‍ ജോലി സമയത്ത് മൊബൈല്‍ ഫോണ്‍ ഉപയോഗിക്കരുത്
  • കെ. എസ്‌. ഇ. ബി. എല്ലാ സേവനങ്ങളും ഇനി ഓൺ ലൈനിൽ
  • സൗദി അറേബ്യയിൽ നഴ്‌സുമാർക്ക് ജോലി : നോർക്ക റൂട്ട്‌സ് വഴി അപേക്ഷിക്കാം
  • ഹോട്ടലുകളില്‍ നിന്നും പഴകിയ ഭക്ഷണം പിടി കൂടി
  • സൗജന്യ റേഷൻ മസ്റ്ററിംഗിന് മേരാ ഇ-കെ. വൈ. സി. ആപ്ലിക്കേഷൻ
  • 46.7 % പേർക്ക് ജീവിത ശൈലീ രോഗ സാദ്ധ്യത : ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്ജ്.
  • അന്താരാഷ്ട്ര ഡോക്യുമെന്‍ററി ഫെസ്റ്റിവൽ : എൻട്രികൾ ഡിസംബർ 31 വരെ
  • കേരളോത്സവം : ലോഗോ ക്ഷണിക്കുന്നു
  • എഴുന്നെള്ളിപ്പിന് കർശ്ശന നിയന്ത്രണങ്ങളുമായി അമിക്കസ് ക്യൂറി
  • എഴുത്തച്ഛന്‍ പുരസ്‌കാരം എന്‍. എസ്. മാധവന്
  • കേരള പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു : കേരള ജ്യോതി എം. കെ. സാനുവിന്
  • ഒ. വി. വിജയൻ സാഹിത്യ പുരസ്കാരം കുഴൂർ വിത്സന്
  • മൂന്നാമത്തെ കരൾ മാറ്റി വെക്കൽ ശസ്ത്ര ക്രിയയും വിജയം
  • അനധികൃത പരസ്യ ബോര്‍ഡുകളും കൊടി തോരണങ്ങളും നീക്കം ചെയ്യണം : നഗരസഭ
  • ഒറ്റപ്പെട്ട ഇടങ്ങളിൽ ശക്തമായ മഴ തുടരും : ജാഗ്രതാ നിർദ്ദേശം



  • മരട് ഫ്ലാറ്റുകൾ പൊളിക്കാ...
    ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
    ഗുണ നിലവാരം ഇല്ലാത്ത വെളി...
    വിദ്യാർത്ഥി കൾക്ക് സ്കൂളി...
    പഴങ്ങളില്‍ നിന്നും വീര്യം...
    സമ്മേളന വേദിയില്‍ ശ്രീമതി...
    കൊച്ചി മെട്രോ : അഴിമതിയുട...
    മുല്ലപ്പെരിയാര്‍ : സംയുക്...
    ലൈംഗികപീഢനം: സന്തോഷ് മാധവ...
    മന്ത്രി മോഹനനൊപ്പം വനിതാ ...
    കേരളാ കോണ്‍ഗ്രസ്സ് (ബി) പ...
    പ്ലാച്ചിമട കൊക്കക്കോള കമ്...
    മുല്ലപ്പെരിയാര്‍: വരാനിരി...
    കൊച്ചുബാവ കഥാലോകത്തെ വലിയ...
    ‘നോക്കുകൂലി’ ലോഡിറക്കാത...
    സാമ്പത്തിക അസമത്വം കര്‍ഷക...
    സ്ക്കൂളിലെ ക്യാമറ : വിദ്യ...
    ആര്‍. ബാലകൃഷ്ണ പിള്ളയുടെ ...
    മിതഭാഷിയായി കര്‍മ്മ കുശലത...
    മന്ത്രി ഗണേഷ്‌ കുമാറും മു...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine