മഴക്കെടുതി : നിരവധി മരണം – സംസ്ഥാനത്ത് ജാഗ്രതാ നിര്‍ദ്ദേശം

June 10th, 2018

rain-in-kerala-monsoon-ePathram
തിരുവനന്തപുരം : ശക്തമായ കാറ്റിലും മഴയിലും വിവിധ ജില്ല കളിലായി നിരവധി പേർക്ക് ജീവഹാനി സംഭ വിച്ചു. പതിന ഞ്ചോളം പേര്‍ക്ക് പരിക്കു പറ്റു കയും ചെയ്തു. മഴ ശക്ത മായതോടെ വ്യാപക മായ നാശ നഷ്ട ങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.

ഉരുള്‍ പൊട്ട ലിൽ കൃഷി നാശ വും റോഡു കളും വീടു കളും തകരുകയും ചെയ്തു. സംസ്ഥാനത്ത് ബുധനാഴ്ച വരെ ശക്തമായ മഴ യും കാറ്റും തുടരും എന്നും കാലാ വസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ്.

കേരള – ലക്ഷ ദ്വീപ് തീരത്ത് അറുപത് കിലോ മീറ്റര്‍ വരെ വേഗത യില്‍ കാറ്റു വീശും. കടലില്‍ നാലര മീറ്റര്‍ വരെ ഉയരത്തില്‍ തിര മാല ഉയരു വാന്‍ സാദ്ധ്യത ഉള്ള തിനാല്‍ മത്സ്യ ത്തൊഴി ലാളി കള്‍ ജാഗ്രത പാലി ക്കണം എന്നും മുന്നറിയിപ്പു നല്‍കിയിട്ടുണ്ട്.

ഇടുക്കി ജില്ലയിലെ പ്രൊഫഷണല്‍ കോളേജുകള്‍ ഒഴികെ യുള്ള വിദ്യാഭ്യാസ സ്ഥാപന ങ്ങള്‍ക്ക് തിങ്കളാഴ്ച അവധി ആയിരിക്കും എന്ന് ജില്ലാ കളക്ടര്‍ അറി യിച്ചു. കനത്ത മഴയെ തുടര്‍ന്ന് ഉരുള്‍ പൊട്ടല്‍ ഭീഷണി ഉള്ള തിനാല്‍ ജനങ്ങള്‍ ജാഗ്രത പാലിക്കണം എന്നും മുന്നറി യിപ്പുണ്ട്.

- pma

വായിക്കുക: , ,

അഭിപ്രായം എഴുതുക »

ന്യൂനമർദ്ദം : കേരള ത്തിൽ കനത്ത മഴക്ക് സാദ്ധ്യത

May 14th, 2018

rain-in-kerala-monsoon-ePathram
തിരുവനന്തപുരം : കേരളത്തിൽ ചൊവ്വാഴ്ച വരെ ഇടി മിന്നലോടു കൂടിയ കനത്ത മഴക്കു സാദ്ധ്യത എന്ന് കാലാ വസ്ഥാ നിരീ ക്ഷണ കേന്ദ്രം മുന്നറി യിപ്പ് നൽകി. മത്സ്യ ത്തൊഴി ലാളി കൾ കടലിൽ ഇറങ്ങരുത് എന്നുള്ള ജാഗ്രതാ നിർദ്ദേശവും നൽകി യിട്ടുണ്ട്.

അറബിക്കടലിൽ ലക്ഷ ദ്വീപിനു സമീപവും അറേബ്യൻ ഉപ ദ്വീപിന്റെ പരിസര ഭാഗത്തും വികാസം പ്രാപിച്ച ന്യൂനമർദ്ദം കാരണ മാണ് മഴക്കു കാരണം.

ചൊവ്വാഴ്ച യോടെ ഈ ന്യൂനമർദ്ദം ശക്തി പ്രാപി ച്ചു യെമൻ ഭാഗ ത്തേക്കു നീങ്ങുമെന്നും കാലാവസ്ഥാ നിരീ ക്ഷണ കേന്ദ്രം അറിയിച്ചു. ചൊവ്വാഴ്ച രാത്രി വരെ മത്സ്യ ബന്ധനം ഒഴിവാക്കണമെന്നും ദേശീയ സമുദ്ര ഗവേ ഷണ കേന്ദ്രം നിർദ്ദേശിച്ചു.

- pma

വായിക്കുക: ,

അഭിപ്രായം എഴുതുക »

മഴക്കും കൊടുങ്കാറ്റിനും സാദ്ധ്യത : ആറു ജില്ല കളില്‍ അതീവ ജാഗ്രതാ നിര്‍ദ്ദേശം

May 6th, 2018

rain-in-kerala-monsoon-ePathram
തിരുവനന്തപുരം : സംസ്ഥാനത്ത് ഒറ്റപ്പെട്ട കനത്ത മഴയും കൊടുങ്കാറ്റിനും സാദ്ധ്യത എന്ന് കാലാ വസ്ഥാ നിരീ ക്ഷണ കേന്ദ്ര ത്തിന്‍റെ മുന്നറി യിപ്പ്. വടക്കേ ഇന്ത്യന്‍ സംസ്ഥാന ങ്ങളില്‍ കഴിഞ്ഞ ദിവസം നാശം വിതച്ച പൊടി ക്കാറ്റിന് പിന്നാലെ യാണ് കേരളം ഉള്‍പ്പെടെ പത്തോളം സംസ്ഥാന ങ്ങളില്‍ കനത്ത മഴക്കും കൊടു ങ്കാറ്റി നും സാദ്ധ്യത എന്ന് മുന്നറിയിപ്പ് നല്‍കി യിരിക്കു ന്നത്‌.

തിരു വനന്ത പുരം, കൊല്ലം, പത്തനം തിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം എന്നീ ജില്ല കള്‍ക്ക് അതീവ ജാഗ്രതാ നിര്‍ദ്ദേശ വുമുണ്ട്. ശക്ത മായ കാറ്റിലും മഴ യിലും കടലാക്രമണം ഉണ്ടാകുവാനുള്ള സാദ്ധ്യത ഉള്ള തിനാൽ മത്സ്യ ബന്ധന ത്തിന് പോകുന്നത് വിലക്കി യിട്ടു ണ്ട്.

അടിയന്തിര ദുരിതാശ്വാസ പ്രവര്‍ത്തന ങ്ങള്‍ക്ക് സജ്ജ രായി രിക്കാനും വിവിധ വകുപ്പുകൾക്ക് നിർദ്ദേശവും നൽകിയിട്ടുണ്ട്.

- pma

വായിക്കുക: , ,

അഭിപ്രായം എഴുതുക »

ഇടുക്കിയില്‍ ചെറിയ തോതില്‍ ഭൂചലനം

January 5th, 2012

idukki-dam-epathram

കട്ടപ്പന : ഇടുക്കിയില്‍ ബുധനാഴ്ച ഉച്ചയ്ക്ക് ചെറിയ തോതില്‍ ഭൂചലനം അനുഭവപ്പെട്ടു. 1.8 തീവ്രതയുള്ള ഭൂകമ്പമാണ് ഇവിടെ ഉണ്ടായത്‌. ഭൂകമ്പത്തിന്റെ പ്രഭവ കേന്ദ്രവും മറ്റ് വിശദാംശങ്ങളും പിന്നീട് ലഭ്യമാകും എന്ന് അധികൃതര്‍ അറിയിച്ചു. ഉച്ചയ്ക്ക് 02:39നാണ് ഭൂചലനം അനുഭവപ്പെട്ടത്‌.

- ജെ.എസ്.

വായിക്കുക: ,

അഭിപ്രായം എഴുതുക »

കാലവര്‍ഷ കെടുതി : മരണം 12 ആയി

June 4th, 2011

flood-kerala-epathram

തിരുവനന്തപുരം : മഴ കനത്തതോടെ കാലവര്‍ഷ കെടുതിയില്‍ സംസ്ഥാനത്ത് മരിച്ചവരുടെ എണ്ണം 12 ആയി. ഇന്ന് കോട്ടയത്ത്‌ രണ്ടര വയസ്സുള്ള ഒരു കുട്ടി വെള്ളത്തില്‍ മുങ്ങി മരിക്കുകയായിരുന്നു. പാലക്കാട്‌ ജില്ലയിലെ മണ്ണാര്‍ക്കാട്‌ ഒരാളെ കാണാതായിട്ടുണ്ട്.

സംസ്ഥാനത്ത്‌ ആകമാനം 113 ഗ്രാമങ്ങള്‍ കനത്ത മഴയെ തുടര്‍ന്ന് വെള്ളപ്പൊക്കത്തില്‍ ആയിട്ടുണ്ട്. എട്ടു വീടുകള്‍ പൂര്‍ണ്ണമായി തകര്‍ന്നു. 242 വീടുകള്‍ക്ക് നാശ നഷ്ടം സംഭവിച്ചു. അടൂരിനടുത്ത് ഒരു പാലം തകര്‍ന്നു വീണു.

വീടുകള്‍ക്കുള്ള നാശവും കൃഷി നാശവും കൂടി ചേര്‍ത്ത് സംസ്ഥാനത്ത്‌ 6.2 കോടി രൂപയുടെ നഷ്ടം ഉണ്ടായതായി കണക്കാക്കപ്പെടുന്നു.

- ജെ.എസ്.

വായിക്കുക: ,

അഭിപ്രായം എഴുതുക »

9 of 108910

« Previous Page« Previous « ഫ്ലാറ്റ് തട്ടിപ്പ്; ആപ്പിള്‍ പ്രോപ്പര്‍ട്ടീസ് ഉടമകള്‍ക്ക് ജാമ്യമില്ല
Next »Next Page » പ്രണയത്തിന്റെ പേരില്‍ പഞ്ചായത്ത് പ്രസിഡണ്ട് പദവി രാജിവെക്കില്ല; മിനിമോള്‍ »



  • മാധ്യമങ്ങളിലെ ലിംഗ സമത്വം : ആഭ്യന്തര പരാതി പരിഹാര സമിതി കളുടെ പ്രവർത്തനം കാര്യക്ഷമമല്ല
  • നിർഭയ മാധ്യമ പ്രവർത്തനം അന്യമാകുന്നു : അനിത പ്രതാപ്
  • വനിതാ മാധ്യമ പ്രവർത്തകർക്ക് ഒത്തു ചേരാൻ പൊതു ഇടം വേണം
  • പരിസ്ഥിതി പ്രവർത്തകൻ കല്ലൂർ ബാലൻ അന്തരിച്ചു
  • സൗജന്യ പി. എസ്. സി. പരിശീലനം
  • ഭിന്ന ശേഷി വ്യക്തിത്വങ്ങൾക്ക് യുവ പ്രതിഭാ പുരസ്‌കാരം : അപേക്ഷകൾ ക്ഷണിച്ചു
  • വിലയില്‍ വന്‍ കുതിപ്പ് : സ്വർണ്ണത്തിനു സർവ്വ കാല റെക്കോർഡ്
  • രാജേന്ദ്ര വിശ്വനാഥ് ആർലേക്കർ ചുമതലയേറ്റു
  • അപരിചിതമായ ലിങ്കുകളിൽ ക്ലിക്ക് ചെയ്യരുത് : സൈബർ തട്ടിപ്പ് മുന്നറിയിപ്പുമായി പോലീസ്
  • എം. ടി. വാസു ദേവന്‍ നായര്‍ ഓര്‍മ്മയായി
  • അമ്മത്തൊട്ടിലില്‍ ഒരു പെൺ കുഞ്ഞ്
  • തൊട്ടാൽ പൊള്ളും മുല്ലപ്പൂ : ഒരു കിലോ മുല്ലപ്പൂവിൻ്റെ വില 4500 രൂപ
  • ഇലക്ട്രിക് പോസ്റ്റുകളിലെ അപകടകരമായ കേബിളുകള്‍ നീക്കം ചെയ്യണം : ഹൈക്കോടതി
  • ഷവർമ : തിയ്യതിയും സമയവും രേഖപ്പെടുത്തണം എന്നുള്ള ഉത്തരവ് കർശ്ശനമായി നടപ്പാക്കണം
  • ഹൈക്കോടതി ജീവനക്കാര്‍ ജോലി സമയത്ത് മൊബൈല്‍ ഫോണ്‍ ഉപയോഗിക്കരുത്
  • കെ. എസ്‌. ഇ. ബി. എല്ലാ സേവനങ്ങളും ഇനി ഓൺ ലൈനിൽ
  • സൗദി അറേബ്യയിൽ നഴ്‌സുമാർക്ക് ജോലി : നോർക്ക റൂട്ട്‌സ് വഴി അപേക്ഷിക്കാം
  • ഹോട്ടലുകളില്‍ നിന്നും പഴകിയ ഭക്ഷണം പിടി കൂടി
  • സൗജന്യ റേഷൻ മസ്റ്ററിംഗിന് മേരാ ഇ-കെ. വൈ. സി. ആപ്ലിക്കേഷൻ
  • 46.7 % പേർക്ക് ജീവിത ശൈലീ രോഗ സാദ്ധ്യത : ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്ജ്.



  • മരട് ഫ്ലാറ്റുകൾ പൊളിക്കാ...
    ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
    ഗുണ നിലവാരം ഇല്ലാത്ത വെളി...
    വിദ്യാർത്ഥി കൾക്ക് സ്കൂളി...
    പഴങ്ങളില്‍ നിന്നും വീര്യം...
    സമ്മേളന വേദിയില്‍ ശ്രീമതി...
    കൊച്ചി മെട്രോ : അഴിമതിയുട...
    മുല്ലപ്പെരിയാര്‍ : സംയുക്...
    ലൈംഗികപീഢനം: സന്തോഷ് മാധവ...
    മന്ത്രി മോഹനനൊപ്പം വനിതാ ...
    കേരളാ കോണ്‍ഗ്രസ്സ് (ബി) പ...
    പ്ലാച്ചിമട കൊക്കക്കോള കമ്...
    മുല്ലപ്പെരിയാര്‍: വരാനിരി...
    കൊച്ചുബാവ കഥാലോകത്തെ വലിയ...
    ‘നോക്കുകൂലി’ ലോഡിറക്കാത...
    സാമ്പത്തിക അസമത്വം കര്‍ഷക...
    സ്ക്കൂളിലെ ക്യാമറ : വിദ്യ...
    ആര്‍. ബാലകൃഷ്ണ പിള്ളയുടെ ...
    മിതഭാഷിയായി കര്‍മ്മ കുശലത...
    മന്ത്രി ഗണേഷ്‌ കുമാറും മു...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine