മണ്‍റോവിയ: നൊബേല്‍ സമാധാന സമ്മാന ജേത്രി എലന്‍ ജോണ്‍സണ്‍ സര്‍ലീഫ് ലൈബീരിയന്‍ പ്രസിഡന്‍റായി ചുമതലയേറ്റു. ചീഫ് ജസ്റ്റിസ് ജോണി ലൂയിസ് സത്യവാചകം ചൊല്ലിക്കൊടുത്തു. ദശകങ്ങള്‍ നീണ്ട ആഭ്യന്തര യുദ്ധത്തിന്‍െറ മുറിപ്പാടുകള്‍ അവശേഷിക്കുന്ന ലൈബീരിയയില്‍ സമാധാനത്തിന്‍െറ പ്രതീക്ഷകള്‍ ശക്തിപ്പെടുകയാണെന്ന് സര്‍ലീഫ് വ്യക്തമാക്കി. ഗോത്ര,വര്‍ഗ,ഭാഷാ ഭേദമില്ലാതെ രാജ്യത്തിന്‍െറ അഭിവൃദ്ധിക്കായി ഒറ്റക്കെട്ടാകാന്‍ അവര്‍ ജനങ്ങളെ ആഹ്വാനംചെയ്തു. അധികാരാരോഹണ ചടങ്ങില്‍ യു. എസ് വിദേശകാര്യ സെക്രട്ടറി ഹിലരി ക്ളിന്‍റന്‍ പങ്കെടുത്തു.
- ന്യൂസ് ഡെസ്ക്
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: ക്രമസമാധാനം