ഇസ്‌ലാമാബാദ്: പാകിസ്താന്‍ പ്രധാനമന്ത്രി യൂസഫ് റാസ ഗീലാനിക്കെതിരെ അധികാരം ദുര്‍വിനിയോഗം ചെയ്തു എന്ന കേസ്. നിലവില്‍ കോടതിയലക്ഷ്യ നടപടി നേരിടുന്ന ഗീലാനിക്ക് ഇതൊരു ഇരട്ട പ്രഹരമാണ്. നിയമവിരുദ്ധ നിയമനവുമായി ബന്ധപ്പെട്ട് ഗീലാനിക്കെതിരെ കേസെടുക്കാന്‍ രാജ്യത്തെ അഴിമതിനിരോധന ഏജന്‍സിയായ ‘നാഷണല്‍ അക്കൗണ്ടബിലിറ്റി ബ്യൂറോ’ (എന്‍. എ. ബി.) ആലോചിക്കുന്നതായി പാക് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. 14 കൊല്ലം വരെ തടവുശിക്ഷ ലഭിക്കാവുന്ന കേസാണിത്. സര്‍ക്കാറുടമസ്ഥതയിലുള്ള പ്രമുഖ എണ്ണ-പ്രകൃതിവാതക സ്ഥാപനമായ ഓയില്‍ ആന്‍ഡ് ഗ്യാസ് ഡെവലപ്‌മെന്റ് കമ്പനിയുടെ ചെയര്‍മാനായി മുമ്പ് ഒരു കേസില്‍ കോടതി ശിക്ഷിച്ചിട്ടുള്ള അദ്‌നന്‍ ഖ്വാജയെ നിയമിച്ചതാണ് ഗീലാനിക്കു വിനയായിരിക്കുന്നത്. ആ നിലയ്ക്ക് അദ്ദേഹത്തെ നിയമിച്ചത് നിയമവിരുദ്ധവുമാണ്. പര്‍വെസ് മുഷറഫിന്റെ ഭരണകാലത്തു ഖ്വാജയും ഗീലാനിയും ഒരുമിച്ചാണു ജയിലില്‍ കഴിഞ്ഞിരുന്നത്. ഖ്വാജയുടേതടക്കം ഗീലാനി നടത്തിയ വിവിധ നിയമനങ്ങളുടെ സാധുത പരിശോധിക്കുമെന്ന് എന്‍. എ. ബി. മേധാവി ഫാസിഹ് ബുഖാരി പറഞ്ഞു.
- ന്യൂസ് ഡെസ്ക്
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: ക്രമസമാധാനം, പാക്കിസ്ഥാന്