വാഷിംഗ്‌ടണ്‍: ഓണ്‍ലൈന്‍ പൈറസിയെ ചെറുക്കുകയെന്ന ലക്ഷ്യത്തോടെ യു. എസ് സെനറ്റ് തയാറാക്കിയ സ്‌റ്റോപ്പ് ഓണ്‍ലൈന്‍ പൈറസി ആക്ട് (എസ്. ഒ. പി. എ), പ്രൊട്ടക്റ്റ് ഇന്റലക്ച്വല്‍ പ്രോപ്രര്‍ട്ടി ആക്ട് (പി. ഐ. പി. എ) എന്നീ ബില്ലുകള്‍ പരിഗണിക്കുന്നത് അമേരിക്ക താല്‍ക്കാലികമായി മാറ്റിവെച്ചു . ഇന്റര്‍നെറ്റില്‍ വ്യാപകമായി ഉയര്‍ന്ന പ്രതിഷേധത്തിന്റെ ഫലമായാണ്
പകര്‍പ്പവകാശലംഘന ബില്ലുകള്‍ പരിഗണിക്കുന്നത് യു. എസ് നീട്ടിവെക്കാന്‍ കാരണം. വിക്കിപീഡിയ, ഗൂഗിള്‍ തുടങ്ങിയവയുടെ നേതൃത്വത്തില്‍ ഇന്റര്‍നെറ്റ് ലോകത്ത് വ്യാപക നടന്ന പ്രതിഷേധം ഉയര്‍ത്തിയിരുന്നു. പുതിയ നിയമം കൊണ്ടുവരുന്നത് ഇന്റര്‍നെറ്റ് സ്വാതന്ത്ര്യത്തിന് വിഘാതമാവും എന്നാണ് പ്രതിഷേധക്കാരുടെ നിലപാട്. വ്യാപകമായ പ്രതിഷേധത്തെ കണ്ടില്ലെന്ന് നടിക്കാനാവില്ല എന്നും അതിനാല്‍ ചൊവ്വാഴ്‌ച ബില്ല് വോട്ടിനിടില്ല എന്നും യു. എസ് നേതാക്കള്‍ അറിയിച്ചു. അമേരിക്കയുടെ ഹൗസ് ഓഫ് റെപ്രസന്റേറ്റീവ് തയ്യാറാക്കുന്ന ചൊവ്വാഴ്ചയാണ് ബില്ല് യു. എസ് കോണ്‍ഗ്രസില്‍ വോട്ടിനിടാനിരുന്നത്. ഇക്കാര്യത്തില്‍ ഒരു സമവായത്തില്‍ എത്തുന്നത് വരെ ബില്ല് പരിഗണിക്കില്ലെന്ന് ഡെമോക്രാറ്റ് നേതാവ് ഹാരി റെയ്ഡ് അറിയിച്ചു.
- ന്യൂസ് ഡെസ്ക്
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: അമേരിക്ക, ഇന്റര്‍നെറ്റ്