വാഷിങ്ടണ്‍: സൗരയൂഥത്തിന് പുറത്ത് ഭൂമിയെപ്പോലെ വാസയോഗ്യമായ മറ്റൊരു ഗ്രഹം അന്താരാഷ്ട്ര ശാസ്ത്രസംഘം കണ്ടത്തെി. ജി. ജെ. 667 സി. സി എന്ന് പേരിട്ടിരിക്കുന്ന ഗ്രഹം ഭൂമിയില്‍നിന്ന് 22 പ്രകാശവര്‍ഷം അകലെയാണ് സ്ഥിതിചെയ്യുന്നത്. ഭൂമിയേക്കാള്‍ നാലര ഇരട്ടി ഭാരമുള്ളതിനാല്‍ സൂപ്പര്‍ എര്‍ത്ത് എന്നാണ് ശാസ്ത്രസമൂഹം ഇതിനെ വിശേഷിപ്പിച്ചത്. ജി. ജെ 667 സി എന്ന നക്ഷത്രക്കുള്ളനടങ്ങുന്ന ത്രിനക്ഷത്രസമൂഹത്തിനരികിലാണ് സൂപ്പര്‍ എര്‍ത്തിന്‍െറ സ്ഥാനം. ജിജെ 667 സിയെ ചുറ്റിക്കൊണ്ടിരിക്കുന്ന സൂപ്പര്‍ എര്‍ത്തിന്‍െറ ഭ്രമണ സമയം 28 ദിവസമാണ്. വാഷിങ്ടണ്‍ ഡി. സിയിലെ കാര്‍ണീജ് ഇന്‍സ്റ്റിറ്റ്യൂഷന്‍ ഫോര്‍ സയന്‍സ് എന്ന ശാസ്ത്രഗവേഷണസംഘടനയുടെ നേതൃത്വത്തില്‍ നടന്ന നിരീക്ഷണങ്ങള്‍ക്കൊടുവിലാണ് സൂപ്പര്‍ എര്‍ത്തിനെ കണ്ടത്തെിയത്. ജലത്തിന്‍െറ സാന്നിധ്യമുള്ള ഈ ഗ്രഹത്തില്‍ ജീവനുണ്ടാവുമെന്നാണ് ഗവേഷണത്തിന് നേതൃത്വം നല്‍കിയവരുടെ പ്രതീക്ഷ. കൂടുതല്‍ തണുപ്പോ കൂടുതല്‍ ചൂടോ ഇല്ലാത്തതാണ് ഗ്രഹത്തിലെ താപനില.
- ലിജി അരുണ്‍