ടെഹ്‌റാന്‍: ടുണീഷ്യയിലേയും ഈജിപ്തിലേയും വിജയങ്ങള്‍ക്കു പിന്നാലെ ഇറാനിലും ജനകീയ പ്രക്ഷോഭത്തിനു കളമൊരുങ്ങുന്നതായുള്ള സൂചനയെത്തുടര്‍ന്ന് ഇറാനിയന്‍ പ്രതിപക്ഷ നേതാവ് മിര്‍ ഹുസൈന്‍ മൂസാവിയെ വീട്ടുതടങ്കലിലാക്കി. മുബാറക്കിനെതിരെ പ്രക്ഷോഭം നയിച്ച വിപ്ലവകാരികള്‍ക്കു അഭിവാദ്യമര്‍പ്പിച്ചുള്ള റാലിയില്‍ പങ്കെടുക്കുന്നതു തടയാനാണ് തന്നെ വീട്ടുതടങ്കലി ലാക്കിയതെന്ന് അദ്ദേഹം ഔദ്യോഗിക വെബ്‌സൈറ്റിലൂടെ അറിയിച്ചു.
മൂസാവിയുടെ വീട്ടിലേക്കുള്ള ഫോണ്‍ ബന്ധങ്ങളും മറ്റും അധികൃതര്‍ വിച്ഛേദിച്ചിരിക്കുകയാണ്. എന്നാല്‍ വിലക്ക് മറി കടന്നും റാലിയില്‍ പങ്കെടുക്കുമെന്ന് മൂസാവി വെബ്‌സൈറ്റില്‍ വ്യക്തമാക്കി. മറ്റൊരു വിമത നേതാവായ മെഹ്ദി കറോബിയ്‌ക്കെതിരെയും പോലീസ് സമാനമായ നടപടികള്‍ സ്വീകരിച്ചിട്ടു ണ്‌ടെന്നാണ് റിപ്പോര്‍ട്ട്. ഇതിനിടെ ടെഹ്‌റാനില്‍ സുരക്ഷാ സേനയുമായി പ്രക്ഷോഭകാരികള്‍ ഏറ്റുമുട്ടിയതായി പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ടു ചെയ്തു. ഇതേത്തുടര്‍ന്ന് പത്തു പേരെ സുരക്ഷാ സേന അറസ്റ്റു ചെയ്തതായും ദൃക്‌സാക്ഷികള്‍ പറഞ്ഞു. 2009ലെ വിവാദമായ പ്രസിഡന്റ് തെരഞ്ഞെടുപ്പിനു ശേഷം ഇറാനില്‍ പൊട്ടിപ്പുറപ്പെട്ട പ്രക്ഷോഭം അധികാരികള്‍ മുളയിലെ നുള്ളിയിരുന്നു.
-
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: ഇറാന്‍, പ്രതിഷേധം, മനുഷ്യാവകാശം