ഇസ്‌ലാമാബാദ്: പാകിസ്താനിലെ ബലൂചിസ്താന്‍ പ്രവിശ്യയില്‍ ഞായറാഴ്ച ഒരു കല്‍ക്കരി ഖനിയിലുണ്ടായ സ്‌ഫോടനത്തില്‍ മരിച്ചവരുടെ എണ്ണം 52 ആയി. ഇതില്‍ 27 പേരുടെ ശരീരം മാത്രമേ പുറത്തെടുക്കുവാന്‍ സാധിച്ചിട്ടുള്ളൂ. ബാക്കിയുള്ള മൃതദേഹങ്ങള്‍ ഇപ്പോഴും ഖനിയില്‍ കുടുങ്ങി കിടക്കുകയാണ്. ഇവയ്ക്ക് വേണ്ടിയുള്ള തിരച്ചില്‍ തുടരുന്നു. പ്രവിശ്യാ തലസ്ഥാനമായ ക്വറ്റയില്‍ നിന്നു 35 കിലോമീറ്റര്‍ അകലെ സൊറാംഗി മേഖലയിലെ ഖനിയിലാണ് അപകടം നടന്നത്. മിഥേന്‍ വാതകം കുമിഞ്ഞു കൂടി സ്‌ഫോടനം ഉണ്ടായതാണ് അപകട കാരണം. 12 തൊഴിലാളികളെ ഞായറാഴ്ച രക്ഷപ്പെടുത്തുകയുണ്ടായി. പുറത്തെടുക്കുമ്പോള്‍ ഇവര്‍ അബോധാവസ്ഥയില്‍ ആയിരുന്നു. 2 ദിവസമായി വായു സഞ്ചാരം ഇല്ലാത്ത ഖനിയില്‍ കഴിഞ്ഞ ബാക്കി തൊഴിലാളികളെ ജീവനോടെ രക്ഷപ്പെടുത്താന്‍ സാധിച്ചില്ല.
സ്‌ഫോടനം നടക്കുമ്പോള്‍ അമ്പതിലേറെ തൊഴിലാളികള്‍ ഖനിയിലുണ്ടായിരുന്നു. സര്‍ക്കാറിന്റെ നിയന്ത്രണത്തിലുള്ളതാണ് സൊറോങിലെ ഈ സ്‌ഫോടനമുണ്ടായ ഖനി. ഉയര്‍ന്ന അപകട സാധ്യതയും മോശപ്പെട്ട സുരക്ഷാ സംവിധാനങ്ങളും മിഥേന്‍ വാതകം കാരണം ഈ ഖനി അടച്ചു പൂട്ടുവാന്‍ സര്‍ക്കാര്‍ ഉത്തരവ് ഉണ്ടായിരുന്നെങ്ങിലും ഇവ ചെവി ക്കൊള്ളാതെയാണ് ഖനി നടത്തിപ്പ് കമ്പനിയായ പാക്കിസ്ഥാന്‍ ധാതു വികസന കോര്‍പറേഷന്‍ ഈ ഖനി പ്രവര്‍ത്തിപ്പിച്ചിരുന്നത്.
- ലിജി അരുണ്‍
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: അപകടം, ദുരന്തം, പാക്കിസ്ഥാന്‍