ട്രിപ്പോളി: വെടി നിര്‍ത്തല്‍ നടപ്പാക്കണമെന്ന ഐക്യ രാഷ്ട്ര സഭയുടെ നിര്‍ദേശം ഗദ്ദാഫി തള്ളിയതിനെ തുടര്‍ന്ന് ലിബിയയില്‍ സഖ്യ സേനയുടെ ആക്രമണം ശക്തമായി. അമേരിക്ക, ബ്രിട്ടന്‍, ഫ്രാന്‍സ് എന്നീ രാജ്യങ്ങളുടെ നേതൃത്വത്തിലാണ് ആക്രമണം നടക്കുന്നത്. ഓപ്പറേഷന്‍ ഒഡീസ്സിഡോണ്‍ എന്ന് പേരിട്ട ആക്രമണത്തില്‍ കാനഡ, ഇറ്റലി എന്നീ രാജ്യങ്ങളും പങ്കാളികളാണ്. ഗദ്ദാഫിയുടെ ട്രിപ്പോളിയിലെ ആസ്ഥാന മന്ദിരത്തിനു നേരെ മിസൈല്‍ ആക്രമണമുണ്ടായി. ഗദ്ദാഫി അതിഥികളെ സ്വീകരിക്കുന്ന മന്ദിരം ആക്രമണത്തില്‍ നിലം പൊത്തി.
എന്നാല്‍ അതിനു പിന്നാലെ ഗദ്ദാഫിയുടെ കൊട്ടാരം സംരക്ഷിക്കാന്‍ അദ്ദേഹത്തിന്റ അനുയായികളുടെ നേതൃത്വത്തില്‍ മനുഷ്യച്ചങ്ങല തീര്‍ത്തു. ഗദ്ദാഫിയുടെ അനുയായികളായ 100 കണക്കിന് സ്‌ത്രീകളും കുട്ടികളും സൈനികരും ചേര്‍ന്നാണ് മനുഷ്യ കവചം തീര്‍ത്തിരിക്കുന്നത്. തങ്ങളെ വധിച്ചു മാത്രമേ പാശ്ചാത്യ ശക്തികള്‍ക്ക് ഗദ്ദാഫിയെ തൊടാന്‍ സാധിക്കൂ എന്ന നിലപാടില്‍ അവര്‍ ഉറച്ചു നിന്നു. സഖ്യ സേന നടത്തുന്ന ഈ ആക്രമണത്തില്‍ 64 പേര്‍ മരിക്കുകയും 150 പേര്‍ക്കെങ്കിലും പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്. ആക്രമണങ്ങളെ ഇന്ത്യ, റഷ്യ, ചൈന എന്നി രാജ്യങ്ങള്‍ ശക്തമായി അപലപിച്ചു.
- ലിജി അരുണ്‍
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: മനുഷ്യാവകാശം, യുദ്ധം