സനാ:യെമനിലെ സൈനികാഭ്യാസങ്ങള്‍ പതിവായി നടക്കുന്ന സനായിലെ സബീന്‍ ചത്വരത്തില്‍ സേനാവ്യൂഹത്തിനു നടുവില്‍ സൈനിക വേഷത്തില്‍ വന്ന ചാവേര്‍ യൂണിഫോമിനിടിയില്‍ ഒളിപ്പിച്ച സ്‌ഫോടകവസ്‌തുക്കള്‍ പൊട്ടിത്തെറിച്ചു ചാവേറായപ്പോള്‍ 96 മരണം. മൂന്നൂറിലേറെപ്പേര്‍ക്കു പരുക്ക്. മരിച്ചവരും പരുക്കേറ്റവരും സൈനികരാണ്. മനുഷ്യാവശിഷ്‌ടങ്ങള്‍ ചിന്നിച്ചിതറി കിടക്കുകയാണെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു.
പുതിയ പ്രസിഡന്റ് അബ്‌ദുറബ് മന്‍സൂര്‍ ഹാദി അധികാരമേറ്റ ഉടനെ യെമനിലെ ദക്ഷിണ, കിഴക്കന്‍ പ്രവിശ്യകളില്‍ നിന്ന് അല്‍-ക്വയ്‌ദ ഭീകരരെ തുടച്ചുനീക്കുമെന്ന് പറഞ്ഞിരുന്നു അതിനു ശേഷം യമനില്‍ ഉണ്ടായ ഏറ്റവും ശക്തമായ ആക്രമണമാണിത്. ദക്ഷിണ, ഉത്തര യെമനുകളുടെ ഏകീകരണത്തിന്റെ 22-ാം വാര്‍ഷികത്തോടനുബന്ധിച്ചുള്ള സേനാ അഭ്യാസത്തിന്റെ റിഹേഴ്‌സല്‍ നടക്കുന്നതിനിടെയാണ് സ്ഫോടനം, മുന്‍ പ്രസിഡന്റ് അലി അബ്‌ദുള്ള സലേയുടെ മരുമകന്‍ നയിക്കുന്ന കേന്ദ്ര സുരക്ഷാസേനയിലുള്ളവരാണ് കൊല്ലപെട്ട സൈനികര്‍. പ്രതിരോധമന്ത്രി മുഹമ്മദ് നാസര്‍ അഹമ്മദ് സംഭവ സ്‌ഥലത്തുണ്ടായിരു ന്നെങ്കിലും പരുക്കേല്‍ക്കാതെ രക്ഷപ്പെട്ടു.
- ന്യൂസ് ഡെസ്ക്
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: അമേരിക്ക, ക്രമസമാധാനം, തീവ്രവാദം