സിംഗപ്പൂർ: ഇന്ത്യൻ കച്ചവടക്കാരുടെ കേന്ദ്രമായ ലിറ്റിൽ ഇന്ത്യയിൽ നടന്ന കലാപത്തിൽ പങ്കെടുത്തതിന് ഒരു ഇന്ത്യാക്കാരനെ കൂടി സിംഗപ്പൂർ കോടതി തടവ് ശിക്ഷയ്ക്ക് വിധിച്ചു. 32 കാരനായ കറുപ്പയ്യ ചന്ദ്രശേഖരൻ 40 വർഷക്കാലത്തിനിടക്ക് രാജ്യം കണ്ട ഏറ്റവും വലിയ കലാപത്തിൽ പങ്കെടുത്ത കുറ്റത്തിന് തടവിലാകുന്ന ഒൻപതാമത്തെ ഇന്ത്യാക്കാരനാണ്.
പോലീസിനു നേരെ ആക്രോശിക്കുകയും സാധനങ്ങൾ വലിച്ചെറിയുകയും ചെയ്തു എന്നതാണ് കറുപ്പയ്യക്ക് എതിരെയുള്ള കേസ്. ഒരു ഇന്ത്യൻ തൊഴിലാളിയെ ഇടിച്ചു കൊലപ്പെടുത്തിയ ഒരു ബസിന് നേരെയുള്ള ആക്രമണമാണ് കലാപത്തിൽ കലാശിച്ചത്.
കലാപത്തിൽ പങ്കെടുത്ത കുറ്റം ചുമത്തപ്പെട്ടിരുന്നെങ്കിൽ കറുപ്പയ്യക്ക് 7 വർഷം തടവും ചൂരൽ കൊണ്ടുള്ള അടിയും ശിക്ഷയായി ലഭിക്കുമായിരുന്നു. എന്നാൽ ഈ കുറ്റം പിന്നീട് നിയമവിരുദ്ധമായി സംഘം ചേർന്നു എന്ന കുറ്റമായി മാറ്റിയതിനാൽ രണ്ടു വർഷം തടവും പിഴയുമായി ശിക്ഷ കുറഞ്ഞു. ശിക്ഷാ കാലാവധി കറുപ്പയ്യയെ അറസ്റ്റ് ചെയ്ത കഴിഞ്ഞ ഡിസംബർ 12 മുതൽ തുടങ്ങുന്നത് കൊണ്ട് അധികം വൈകാതെ തന്നെ ഇയാൾക്ക് ജയിൽ മോചിതനാവാൻ കഴിയും.
- ജെ.എസ്.
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: ഇന്ത്യ, ക്രമസമാധാനം, സിംഗപ്പൂർ