ലണ്ടൻ : വളർത്തു പൂച്ചകളിലൂടെ കൊവിഡ് വൈറസ് പകരുവാന്‍ സാദ്ധ്യത എന്നു ബ്രിട്ടീഷ് വെറ്റിനറി അസ്സോ സ്സിയേ ഷനിലെ മൃഗ ശാസ്ത്രജ്ഞ രുടെ മുന്നറിയിപ്പ്.
പൂച്ചകളുടെ രോമങ്ങ ളിൽ വൈറസ് നില നില്‍ക്കും എന്നതിനാല്‍ ഇവയെ സ്പർശിക്കുന്നതി ലൂടെ വൈറസ് കൈമാറ്റം ചെയ്യപ്പെടുകയും മനുഷ്യരി ലേക്ക് പകരു വാന്‍ എളുപ്പം ആവും എന്നും ബ്രിട്ടീഷ് വെറ്റിനറി അസ്സോസ്സി യേഷ നിലെ (ബി. വി. എ) മൃഗ ശാസ്ത്രജ്ഞര്‍ വ്യക്തമാക്കി.
ടേബിൾ, ഡോർനോബ് പോലുള്ള ഇടങ്ങളിൽ വൈറസ് സാന്നിദ്ധ്യം ഉണ്ടെങ്കിൽ പൂച്ചകളിലേ ക്ക് എത്തുകയും മറ്റു ജീവ ജാല ങ്ങളിലേക്ക് അവ പകരുകയും ചെയ്യും. വളർത്തു മൃഗങ്ങളില്‍ നിന്നും ഉടമ കൾക്ക് രോഗം പകർന്നു എന്ന് ഇതുവരെ കണ്ടെത്തിയിട്ടില്ല. എന്നാൽ, മനുഷ്യനിൽ നിന്ന് വളർത്തു മൃഗ ങ്ങൾക്ക് രോഗം പകര്‍ന്നു എന്ന് തെളിഞ്ഞി ട്ടുണ്ട്. അതോടൊപ്പം വളർത്തു പൂച്ച കളിൽ കൊവിഡ് വൈറസ് ബാധിച്ചു എന്നും ക്ലിനിക്കൽ പരിശോധന യിൽ വ്യക്തമായി ട്ടുണ്ട്.
ഈ സാഹചര്യത്തിൽ കൊവിഡ് ബാധിതരും രോഗ ലക്ഷണങ്ങൾ ഉള്ളവരും ക്വാറന്റൈ നില്‍ കഴിയുന്ന വരും വളര്‍ത്തു പൂച്ച കളുമായി അകലം പാലിക്കു കയും അവയെ പുറത്തു വിടാതെ വീട്ടിൽ തന്നെ സൂക്ഷിക്കുകയും വേണം എന്നും മുന്നറിയിപ്പില്‍ പറയുന്നു.
- Covid-19 : U K updates
- Corona Virus World Updates
- pma
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: ബ്രിട്ടന്, മൃഗങ്ങള്‍, വൈദ്യശാസ്ത്രം