ന്യൂഡല്‍ഹി : കിര്‍ഗിസ്ഥാനില്‍ നടന്ന വംശീയ കലാപത്തില്‍ നൂറിലേറെ പേര്‍ മരിച്ചു. ഒട്ടേറെ ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ ഉള്ള ഓഷ്, ജലാലാബാദ് പ്രദേശത്താണ് കലാപം. ഇവിടത്തെ കിര്‍ഗിസ് ഉസ്ബെക് വംശങ്ങള്‍ തമ്മിലാണ് പോരാട്ടം നടക്കുന്നത്. ഒരു ചൂതാട്ട കേന്ദ്രത്തില്‍ തുടങ്ങിയ കശപിശയാണ് വന്‍ കലാപമായി മാറിയത് എന്ന് സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകളുണ്ട്. ഇരു വിഭാഗങ്ങളിലെയും മുതിര്‍ന്നവര്‍ തമ്മില്‍ ചര്‍ച്ചകള്‍ നടക്കുന്നുണ്ട്.
ഇന്ത്യന്‍ എംബസിയുടെ സഹായത്തോടെ 78 വിദ്യാര്‍ഥികളെയും ഒരു ഇന്ത്യന്‍ അദ്ധ്യാപകനെയും ഇവിടെ നിന്നും രക്ഷപ്പെടുത്തി കിര്‍ഗിസ്ഥാന്‍ തലസ്ഥാനമായ ബിഷ്കെകില്‍ എത്തിച്ചിട്ടുണ്ട്. രണ്ടു വിദ്യാര്‍ത്ഥികള്‍ ഇപ്പോഴും ഓഷില്‍ കുടുങ്ങി കിടക്കുകയാണ് എന്ന് ഇവര്‍ പറയുന്നു. എന്നാല്‍ കലാപ ബാധിത പ്രദേശത്തു നിന്നും എല്ലാ ഇന്ത്യാക്കാരെയും ഒഴിപ്പിച്ചതായാണ് ഇന്ത്യന്‍ എംബസിയും വിദേശ കാര്യ വകുപ്പും അവകാശപ്പെടുന്നത്.
കലാപത്തില്‍ 114 പേര്‍ കൊല്ലപ്പെട്ടതായും 80,000 ത്തിലധികം ഉസ്ബെക്കുകള്‍ പ്രാണരക്ഷാര്‍ത്ഥം പലായനം ചെയ്തതായും റിപ്പോര്‍ട്ടുകളുണ്ട്.
- ജെ.എസ്.
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: കിര്‍ഗിസ്ഥാന്‍, ക്രമസമാധാനം, പോലീസ്