കൊളംബിയ: കുട്ടികളെ വേശ്യാവൃത്തിക്ക് ഉപയോഗിക്കുന്ന തിനെതിരെ ലൈംഗിക തൊഴിലാളികള്‍ രംഗത്ത്. കൊളംബിയയിലെ പ്രമുഖ തുറമുഖ നഗരവും ടൂറിസം കേന്ദ്രവുമായ കാര്‍ട്ടെജീനയില്‍ നൂറു കണിക്കിന് ലൈംഗിക തൊഴിലാളികളാണ് തെരുവില്‍ സംഘടിച്ചത്. ഇവര്‍ക്ക് അനുഭാവം പ്രകടിപ്പിച്ചു കൊണ്ട് നിരവധി സംഘടനകള്‍ രംഗത്ത് വന്നു.
കൊളംബിയയില്‍ പ്രതിവര്‍ഷം 35,000 കുട്ടികളെങ്കിലും വേശ്യാ വൃത്തിയിലേക്ക് വലിച്ചിഴക്കപ്പെടുന്നുണ്ട്. ഇതിനു പിന്നില്‍ വന്‍ മാഫിയാ സംഘങ്ങള്‍ ഉണ്ടെന്നും ഇത് നിര്‍ത്തലാക്കണ മെന്നുമാണ് പ്രകടനക്കാര്‍ ആവശ്യപ്പെട്ടത്. രാജ്യത്തിനകത്തു നിന്നും വിദേശത്തു നിന്നും ധാരാളം ടൂറിസ്റ്റുകള്‍ എത്തുന്ന പ്രദേശമാണ് കാട്ടെജീന. കടുത്ത ദാരിദ്ര്യം അനുഭവിക്കുന്നവരാണ് പ്രദേശ വാസികളില്‍ അധികം പേരും. ദാരിദ്ര്യത്തെ ചൂഷണം ചെയ്യുകയാണ് ഇവിടെ പ്രവര്‍ത്തിക്കുന്ന മാഫിയകള്‍.
ഒരു ബാലനെ ലൈംഗികമായി പീഡിപ്പിച്ച് കൊന്നതിന് 72 കാരനായ ഒരു ഇറ്റാലിയന്‍ പൌരന് 15 വര്‍ഷത്തെ തടവു ശിക്ഷ ലഭിച്ചിരുന്നു.
-
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: കുട്ടികള്‍, പീഡനം, മനുഷ്യാവകാശം