സന: സര്‍ക്കാരിനെതിരെ കലാപം നടത്തുന്നവരും സൈന്യവും തമ്മില്‍ ഏറ്റുമുട്ടല്‍ രൂക്ഷമായ യമനില്‍ 30 സൈനികരും 14 തീവ്രവാദികളും കൊല്ലപ്പെട്ടു. സര്‍ക്കാര്‍ വിരുദ്ധ കലാപകാരികളുടെകളുടെ നിയന്ത്രണത്തിലുള്ള തെക്കന്‍ നഗരമായ സിന്‍ജിബാര്‍ നഗരത്തിലെ അല്‍ വാദാ സ്‌റ്റേഡിയത്തിന് സമീപമാണ് സൈന്യവും കലാപകാരികളും ഏറ്റുമുട്ടിയത്. ഏറ്റുമുട്ടല്‍ നടന്നതിന് തൊട്ടുപിന്നാലെ വ്യോമസേനാ വിമാനങ്ങള്‍ സിന്‍ജിബാറില്‍ സൈന്യം ബസ്സിനുനേരെ നടത്തിയ വ്യോമാക്രമണത്തില്‍ നാല് സാധാരണക്കാര്‍ മരിച്ചു. 12 പേര്‍ക്ക് ഗുരുതരമായ പരിക്കേറ്റു.
സിന്‍ജിബാര്‍ നഗരത്തിന്റെ നിയന്ത്രണം ഏറ്റെടുത്ത കലാപകാരികളെ തുരത്താന്‍ സൈന്യം മാസങ്ങളായി പരിശ്രമം നടത്തുകയാണ്. പ്രസിഡന്റ് അലി അബ്ദുള്ള സാലിഹിനെതിരായ പ്രക്ഷോഭം ശക്തമായ യമനില്‍ പല നഗരങ്ങളുടെയും നിയന്ത്രണം അല്‍ ഖ്വൊയ്ദ ബന്ധമുള്ള തീവ്രവാദികള്‍ ഏറ്റെടുത്തിരിക്കുകയാണെന്നാണ് പത്ര റിപ്പോര്‍ട്ടുകള്‍ പറയുന്നത്.
-
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: തീവ്രവാദം, ദേശീയ സുരക്ഷ