ബീജിംഗ്: ലോകത്തെ ഏറ്റവും വലിയ രാഷ്ട്രീയ പാര്‍ട്ടിയായ ചൈനീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി (സിപിസി) പിറവികൊണ്ടിട്ട് 90 വയസ് തികയുന്നു. വാര്‍ഷികത്തോടനുബന്ധിച്ച് വന്‍ ആഘോഷങ്ങളാണ് സിപിസി സംഘടിപ്പിച്ചിരിയ്ക്കുന്നത്. ബെയ്ജിങിലെ ഗ്രേറ്റ് ഹാളില്‍ നടക്കുന്ന ചടങ്ങില്‍ രാജ്യത്തെ മുതിര്‍ന്ന നേതാക്കള്‍ പങ്കെടുക്കും.
1921 ലാണ് മഹാനായ കമ്മ്യൂണിസ്റ്റ് മാവോ സേതൂങ്ങിന്റെ നേതൃത്വത്തില്‍ ശാംഗ് ഹായിയില്‍ വച്ച് പാര്‍ട്ടി രൂപീകരിക്കുന്നത് അന്ന് വെറും 50 അംഗങ്ങള്‍ മാത്രമാണുണ്ടായിരുന്നത്. 1949ല്‍ ചിയാംഗ് കൈഷക്കിന്റെ നേതൃത്വത്തിലുള്ള കുമിന്താങ്ങുകളെ കീഴടക്കി മാവോ അധികാരം പിടച്ചടക്കുമ്പോള്‍ അംഗസംഖ്യ 4.5 ദശലക്ഷമായി ഉയര്‍ന്നു. ഇന്ന് അംഗസംഖ്യ 80 ദശലക്ഷം കവിഞ്ഞിരിക്കുന്നു. ഇതോടെ ചൈനീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ലോകത്തെ ഏറ്റവും വലിയ പാര്‍ട്ടിയെന്ന ബഹുമതിനേടി.
സാമ്പത്തിക സൈനിക ശക്തികളില്‍ അസൂയാവഹമായ മുന്നേറ്റമാണ് ചൈന നടത്തികൊണ്ടിരിക്കുന്നത്. ഈ നില തുടരുകയാണെങ്കില്‍ സമീപ ഭാവിയില്‍ തന്നെ സാമ്പത്തിക സൈനിക ശക്തിയുടെ കാര്യത്തില്‍ അമേരിക്കയെ കടത്തിവെട്ടി ചൈന ലോകത്തെ ഒന്നാം നമ്പര്‍ പദവി ലഭിക്കുമെന്നാണ് വിദഗ്ധര്‍ അഭിപ്രായപ്പെടുന്നത്. കടലിനു കുറുകെയുള്ള ലോകത്തിലെ ഏറ്റവും വലിയ പാലം കഴിഞ്ഞദിവസം ഉദ്ഘാടനം ചെയ്തിരിന്നു. രാജ്യത്തെ ആദ്യ വിമാനവാഹിനി കപ്പല്‍ ട്രയല്‍ നടത്താന്‍ ആരംഭിച്ചതും 5 മണിക്കൂര്‍ കൊണ്ട് 1318 കിലോമീറ്റര്‍ ഓടിയെത്തുന്ന ബെയ്ജിങ്-ഷാങ്ഷായി അതിവേഗ തീവണ്ടി ഓടിത്തുടങ്ങിയതുമെല്ലാം നവതിയാഘോഷത്തിന്റെ ഭാഗമായിട്ടാണ്.
- ഫൈസല്‍ ബാവ
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: ചൈന