മുംബൈ: തുര്‍ക്കി കമ്പനിയുടെ ഉടമസ്ഥതയിലുള്ള എണ്ണക്കപ്പൽ പടിഞ്ഞാറന്‍ ആഫ്രിക്കന്‍ രാജ്യമായ കാബോനില്‍ വച്ച് കടല്‍ കൊള്ളക്കാര്‍ റാഞ്ചി. കപ്പലിൽ 24 ഇന്ത്യന്‍ ജീവനക്കാരുണ്ട്. എം. വി. കോട്ടണ്‍ എന്ന ടാങ്കര്‍ ആണ് റാഞ്ചിയത്. തിങ്കളാഴ്ച രണ്ടു മണിയോടെ ജെന്റിൽ തുറമുഖത്തിന്റെ 15 മൈല്‍ അകലെ വെച്ച് കൊള്ളക്കാർ കപ്പലിലേക്ക് ഇരച്ചു കയറുകയായിരുന്നു എന്നും, ജീവനക്കാരെ ബന്ദികളാക്കി കപ്പൽ ഇപ്പോൾ അവരുടെ കസ്റ്റഡിയിലാണെന്ന് പറഞ്ഞുവെന്നും കപ്പലിലെ ക്രൂ മാനേജര്‍ അറിയിച്ചു. എന്നാൽ ഇപ്പോൾ കപ്പൽ എവിടെയാണെന്നോ മോചന ദ്രവ്യം ആവശ്യപെട്ടു കൊണ്ടുള്ള അറിയിപ്പോ ഇതു വരെ ലഭിച്ചിട്ടില്ലെന്ന് കമ്പനി അധികൃതര്‍ അറിയിച്ചു.
- ജെ.എസ്.
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: കുറ്റകൃത്യം