മോസ്കോ: അമേരിക്കന്‍ സുരക്ഷാ ഏജന്‍സിയുടെ ചാര പ്രവര്‍ത്തനം പുറത്തു വിട്ട എഡ്വേഡ് സ്നോഡന് അഭയം നൽകരുതെന്ന് റഷ്യയോട് അമേരിക്കൻ പ്രസിഡണ്ട് ബറാക് ഒബാമ ആവശ്യപെട്ടു. സ്നോഡന്‍ അപേക്ഷിക്കുകയാണെങ്കില്‍ വെനിസ്വേല, ബൊളിവീയ, നികരാഗ്വ എന്നീ രാജ്യങ്ങൾ അഭയം നല്‍കാന്‍ നേരത്തേ തയാറായിരുന്നു. ഇതിനെതിരെ അമേരിക്ക മുമ്പേ തന്നെ രംഗത്ത് വരികയും ചെയ്തു.
മോസ്കോയിലെ ഷെരമേത്യേവോ വിമാനത്താവളത്തിലാണ് സ്നോഡന്‍ കഴിയുന്നത്. ജൂണ്‍ 23ന് തന്നെ അമേരിക്ക സ്നോഡന്റെ പാസ്പോര്‍ട്ട് റദ്ദാക്കിയിരുന്നു. ഇന്ത്യയോട് അഭയം ചോദിച്ചിരുന്നു എങ്കിലും ഇന്ത്യ അത് നിരസിച്ചിരുന്നു.
- ഫൈസല്‍ ബാവ
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: അമേരിക്ക, മനുഷ്യാവകാശം, റഷ്യ