അമേരിക്കയുടെ ആഭ്യന്തര രഹസ്യങ്ങൾ വിക്കി ലീക്ക്സിന് ചോർത്തിക്കൊടുത്ത എഡ്വാർഡ് സ്നോഡന് രാഷ്ട്രീയ അഭയം നൽകാൻ ഒട്ടേറെ ലാറ്റിൻ അമേരിക്കൻ രാഷ്ട്രങ്ങൾ സന്നദ്ധത പ്രകടിപ്പിച്ചു. ബോളീവിയൻ പ്രസിഡണ്ട് ഇവോ മൊറാലസ് സ്നോഡനെ ബൊളീവിയ സ്വാഗതം ചെയ്യുന്നതായി അറിയിച്ചതാണ് ഇതിൽ ഏറ്റവും ഒടുവിലത്തേത്. കഴിഞ്ഞ ദിവസം ബൊളീവിയൻ പ്രസിഡണ്ട് സഞ്ചരിച്ച വിമാനം ഇന്ധനം നിറയ്ക്കാനായി യൂറോപ്പിൽ ഇറങ്ങാൻ അനുവദിക്കാത്തതിന്റെ പ്രതിഷേധമായാണ് തന്റെ പ്രഖ്യാപനം എന്ന് പ്രസിഡണ്ട് അറിയിച്ചു. സ്നോഡനെ തന്റെ വിമാനത്തിൽ ഒളിപ്പിച്ചു വെച്ചിട്ടുണ്ട് എന്ന് ആരോപിച്ചാണ് അദ്ദേഹത്തിന്റെ വിമാനം മണിക്കൂറുകളോളം യൂറോപ്പിൽ ഇറങ്ങാൻ അനുവദിക്കാഞ്ഞത്.
നിക്കരാഗ്വയും വെനസ്വേലയും സ്നോഡന് അഭയം നൽകാൻ തയ്യാറാണെന്ന് അറിയിച്ചിട്ടുണ്ട്.
വിമാനം നിലത്തിറക്കാൻ അനുമതി നല്കാഞ്ഞ സംഭവത്തെ ബൊളീവിയൻ പ്രസിഡണ്ട് സാമ്രാജ്യത്വത്തിന്റെ തടങ്കലിലായി എന്നാണ് ബൊളീവിയൻ കൈസ് പ്രസിഡണ്ട് വിശേഷിപ്പിച്ചത്. അന്താരാഷ്ട്ര മര്യാദകളുടേയും ഉടമ്പടികളുടേയും ഈ ലംഘനമാണിത്. ഈ സാമ്രാജ്യത്വ ഹുങ്കിനെതിരെ സാർവ്വദേശീയ തൊഴിലാളി വർഗ്ഗം പ്രതിഷേധിക്കണം എന്ന് അദ്ദേഹം ആഹ്വാനം ചെയ്തു.
- ജെ.എസ്.
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: അമേരിക്ക, പ്രതിഷേധം, ബൊളീവിയ, മനുഷ്യാവകാശം, വെനസ്വേല