ഫിൻലാൻഡ് : അർട്ടിക്ക് പ്രദേശങ്ങളിൽ ജീവിക്കുന്ന മുസ്ലിം സമുദായാംഗങ്ങൾ അങ്കലാപ്പിലാണ്. ഇവിടെ ചിലപ്പോൾ വെളുപ്പിന് 3 മണിക്ക് സൂര്യൻ ഉദിക്കും. അസ്തമിക്കുന്നതാകട്ടെ രാത്രി പന്ത്രണ്ട് മണി കഴിഞ്ഞും. അതായത് 21 മണിക്കൂർ നോമ്പ് അനുഷ്ഠിക്കേണ്ടി വരും ഇവിടത്തുകാർക്ക്. എന്നാൽ കുറച്ചു നാൾ കൂടി കഴിഞ്ഞാൽ കാര്യം കൂടുതൽ വഷളാകും. പാതിരാ സൂര്യന്റെ നാട്ടിൽ നേരം ഇരുട്ടുകയേയില്ല. അപ്പോൾ പിന്നെ എങ്ങനെ നോമ്പ് അനുഷ്ഠിക്കും?
തൊട്ടടുത്ത മുസ്ലിം രാഷ്ട്രമായ തുർക്കിയിലെ സമയക്രമം സ്വീകരിക്കുകയാണ് പലരും ചെയ്യുന്നത്. എന്നാൽ ചിലർ മെക്കയിലെ സമയക്രമമാണ് പാലിക്കുന്നത്. എന്നാൽ അതാത് സ്ഥലത്തെ സമയക്രമം തന്നെയാണ് ശരി എന്ന് ഒരു പക്ഷം ശഠിക്കുന്നു. എന്നാൽ ഇവിടങ്ങളിലെ തണുത്ത കാലാവസ്ഥ കാര്യങ്ങൾ സുഗമമാക്കുന്നു എന്ന് പലർക്കും അഭിപ്രായമുണ്ട്. എത്ര നേരം കഴിഞ്ഞാലും ദാഹിക്കില്ല എന്നത് നോമ്പെടുക്കുന്നവർക്ക് ഒരു അനുഗ്രഹമാണ്.
- ജെ.എസ്.