ന്യൂ യോര്‍ക്ക്: എച്ച്.ഐ.വി ഉള്‍പ്പെടെ വൈറസുകള്‍ മൂലമുണ്ടാകുന്ന എല്ലാ രോഗങ്ങളും ഇല്ലാതാക്കാന്‍ ശേഷിയുള്ള അത്ഭുത മരുന്ന് കണ്ടുപിടിച്ചതായി യു.എസ് ഗവേഷകര്‍ അവകാശപ്പെട്ടുകൊണ്ട് രംഗത്ത് വന്നു. ഡ്രാക്കോ എന്ന പേരില്‍ അറിയപ്പെടുന്ന മരുന്ന് രോഗം ബാധിച്ച കോശങ്ങളില്‍ കയറി അവയെ നശിപ്പിക്കുമെന്നും, ഈ മരുന്ന് ഉപയോഗിക്കുകയാണെങ്കില്‍ രോഗ ലക്ഷണങ്ങള്‍ പോലും പ്രത്യക്ഷപ്പെടുകയില്ല എന്നുമാണ് അവകാശവാദം. എന്നാല്‍ ഈ മരുന്നിന്റെ പ്രവര്‍ത്തനം തീര്‍ത്തും സുരക്ഷിതമാണെന്ന് ഉറപ്പു വരുത്തുന്നതിന് പരീക്ഷണം നടത്താന്‍ കുറഞ്ഞത് പത്ത് വര്‍ഷം വരുമെന്ന് വിദഗ്ധര്‍ പറയുന്നു. യു.എസിലെ മാസച്യുസിറ്റ്‌സ് ഇന്‍സ്റ്റിറ്റിയൂട്ടിലെ ശാസ്ത്രജ്ഞരാണ് മരുന്ന് വികസിപ്പിച്ചെടുത്തത്. പെന്‍സുലിന്റെ കണ്ടുപിടുത്തത്തിനു ശേഷം വൈദ്യശാസ്ത്ര രംഗത്തുണ്ടായ ഏറ്റവും വലിയ കണ്ടുപിടുത്തമെന്ന് വിശേഷിപ്പിക്കാവുന്ന ഡ്രാക്കോയെ വിശേഷിപ്പിക്കാം. രോഗബാധിതരായ സെല്ലുകളെ സ്വയം നശിക്കുന്നതിനു പ്രേരിപ്പിക്കുകയാണ് ഡ്രാക്കോ ചെയ്യുന്നത്. അതേസമയം ആരോഗ്യമുള്ള കോശങ്ങള്‍ മാറ്റമില്ലാതെ നിലനില്‍ക്കുന്നു. പരീക്ഷണം വിജയിച്ചാല്‍ ജലദോഷം, പോളിയോ, ഡെങ്കി, പേവിഷബാധ തുടങ്ങി വൈറസ് മൂലമുണ്ടാകുന്ന രോഗങ്ങള്‍ക്കെല്ലാം ഡ്രാക്കോ പരിഹാരമാകുമെന്നു കരുതുന്നു .
-
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: അമേരിക്ക, ആരോഗ്യം, വൈദ്യശാസ്ത്രം
നല്ല് കര്യം തന്നെ !