ട്രിപ്പോളി: പോരാട്ടം രൂക്ഷമായ ലിബിയയില്‍ ഗദ്ദാഫി സേന വിമതര്‍ക്കു നേരെ സ്കഡ് മിസൈല്‍ പ്രയോഗിച്ചതായി റിപ്പോര്‍ട്ട്. ബ്രേഗയെ ലക്ഷ്യമാക്കിയാണ് മിസൈല്‍ തൊടുത്തു ആക്രമണം നടത്തിയത്. ആക്രമണത്തില്‍ ആര്‍ക്കും പരുക്കേറ്റതായി റിപ്പോര്‍ട്ടില്ല. ട്രിപ്പോളിക്കു ചുറ്റുമുള്ള പ്രദേശത്തിന്റെ നിയന്ത്രണം ഗദ്ദാഫി സേനയില്‍ നിന്നും വിമതര്‍ പിടിച്ചെടുത്തു. ഇതോടെ ഗദ്ദാഫി ഒറ്റപ്പെട്ടിരിക്കുന്നതായാണു റിപ്പോര്‍ട്ട്. കഴിഞ്ഞ ദിവസം സാവിയയിലും വിമതര്‍ പിടിച്ചെടുത്തിരുന്നു ഇന്നലെ ഇവിടെ ഗദ്ദാഫി സൈന്യം ശക്തമായ ഷെല്ലാക്രമണം നടത്തി. ഓഗസ്റ്റ് അവസാനത്തോടെ ലിബിയയുടെ നിയന്ത്രണം പൂര്‍ണമായും പിടിച്ചെടുക്കാന്‍ കഴിയുമെന്നാണു വിമത പറയുന്നു. ആറു മാസം മുമ്പ് ലിബിയയില്‍ ആരംഭിച്ച പ്രക്ഷോഭം 40 വര്‍ഷത്തെ ഗദ്ദാഫി ഭരണകൂടത്തെ ഇല്ലാതാക്കുമെന്ന് തന്നെ യാണ് വിമതര്‍ പറയുന്നത്
- ഫൈസല്‍ ബാവ
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: ക്രമസമാധാനം, യുദ്ധം