ലണ്ടന്‍: വിക്കിലീക്‌സ് സ്ഥാപകന്‍ ജൂലിയന്‍ അസാഞ്ജിനെ വേട്ടയാടല്‍ ബ്രിട്ടന്‍ നിറുത്താതെ തുടരുന്നു. മാനഭംഗ കേസില്‍ ആരോപിതനായ അസാഞ്ജിനെ വിചാരണക്കായി സ്വീഡനു വിട്ടുനല്‍കണമെന്നാണ് ബ്രിട്ടന്റെ ആവശ്യം. എന്നാല്‍ ഇക്വഡോര്‍ എംബസിയില്‍ രാഷ്ട്രീയ അഭയം തേടിയിട്ടുള്ള അസാഞ്ജിനെ ബ്രിട്ടന് കൈമാറാതെയുള്ള ഇക്വഡോറിന്റെ തീരുമാനത്തെ ബ്രിട്ടനും സ്വീഡനും രൂക്ഷമായി വിമര്‍ശിച്ചു രംഗത്ത് വന്നു. അസാഞ്ജിന് അഭയം നല്‍കാനുള്ള തീരുമാനം ഇക്വഡോറുമായുള്ള ബ്രിട്ടന്റെയും സ്വീഡന്റെയും നയതന്ത്രബന്ധത്തെ ബാധിച്ച്ചിരിക്കുകയാണ്. അമേരിക്കന്‍ നയതന്ത്ര രഹസ്യങ്ങള്‍ പുറത്ത് വിട്ടുകൊണ്ടാണ് അസാഞ്ജെ പ്രശസ്തനാകുന്നത്. വിക്കിലീക്‌സ് വെബ്‌സൈറ്റ് 2010-ല്‍ ചോര്‍ത്തി പ്രസിദ്ധീകരിച്ച നയതന്ത്ര രഹസ്യരേഖകള്‍
അമേരിക്കയുള്‍പ്പടെയുള്ള രാജ്യങ്ങളെ ഞെട്ടിച്ചിരുന്നു. അന്ന് മുതല്‍ തുടങ്ങിയ വേട്ടയാടല്‍ ആണ് ഇന്നും തുടരുന്നത്. ജൂണ്‍മാസത്തിലാണ് അസാഞ്ജെ ലണ്ടനിലെ ഇക്വഡോര്‍ എംബസിയില്‍ അഭയം തേടിയത്.
- ഫൈസല്‍ ബാവ
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: അമേരിക്ക, ഇന്റര്‍നെറ്റ്, കുറ്റകൃത്യം