ന്യൂയോര്‍ക്ക് : ലോകത്തിലെ ഏറ്റവും സമ്പന്നനായ സാഹിത്യകാരന്‍ എന്ന പദവി അമേരിക്കന്‍ സാഹിത്യകാരന്‍ ജെയിംസ് പാറ്റേഴ്സണ്‍ . അറുപത്തി നാലുകാരനായ പാറ്റേഴ്സണ്‍ കഴിഞ്ഞ വര്‍ഷം മാത്രം 840 ലക്ഷം അമേരിക്കന്‍ ഡോളറാണ് സമ്പാദിച്ചത്. 2010 മെയ് മാസം മുതല്‍ 2011 ഏപ്രില്‍ വരെ ഉള്ള കണക്കുകളെ അടിസ്ഥാനമാക്കി ഫോബ്സ് മാഗസിനാണ് ഇക്കാര്യം പുറത്തു വിട്ടത്. എണ്‍പതോളം പുസ്തകങ്ങള്‍ രചിച്ചിട്ടുള്ള പാറ്റേഴ്സണ്‍ ഈ-ബുക്ക് അടക്കം വ്യത്യസ്ഥമായ വിപണന തന്ത്രങ്ങളാണ് ഉപയോഗിക്കുന്നത്. വായനക്കാരുടെ കൂട്ടത്തില്‍ യുവജനങ്ങളെ പരമാവധി ആകര്‍ഷിക്കുവാനും അദ്ദേഹം ശ്രദ്ധിക്കുന്നു. പാറ്റേഴ്സന്റെ ചില കൃതികള്‍ സിനിമകളാക്കിയിട്ടുണ്ട്. ഡാനിയല്‍ സ്റ്റീല്‍ എന്ന എഴുത്തുകാരിയാണ് സാഹിത്യത്തില്‍ നിന്നുമുള്ള വരുമാനത്തിന്റെ കാര്യത്തില്‍ പാറ്റേഴ്സന്റെ തൊട്ടു പുറകില്‍. 350 ലക്ഷം അമേരിക്കന്‍ ഡോളറാണ് അവരുടെ വരുമാനം. 280 ലക്ഷം ഡോളറുമായി മൂന്നാം സ്ഥാനം സ്റ്റീഫന്‍ കിങ്ങിനാണ്.
- ഫൈസല്‍ ബാവ
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: അമേരിക്ക, സാമ്പത്തികം