മോസ്കോ: കച്ചവടം ഭൂമിയില്‍ മാത്രം പോരല്ലോ, ഇവിടെയാണെങ്കില്‍ മല്‍സരം മുറുകുന്നു ഇനി കച്ചവടമോക്കെ ബഹിരാകാശത്ത് ആക്കിയാലോ ? രാവിലെ ചൊവ്വയെയും വ്യാഴത്തെയും കണിക്കണ്ട് ഉണരാം. അന്തരീക്ഷത്തിലൂടെ മോണിങ് വാക്ക് നടത്താം, ചന്ദ്രനിലൂടെ ഒരു യാത്ര പോകാം ഇങ്ങനെ പരസ്യവും കൊടുക്കാം. ഇത് ഒരു കഥയല്ലെ എന്ന് സംശയ്ക്കാം അല്ലെ, എന്നാല്‍ സംഭവിക്കാന്‍ പോകുന്ന കാര്യങ്ങളാണ്. ഇനി മുതല്‍ പണമുള്ളവന് ബഹിരാകാശത്ത് പോയി ഡിന്നര്‍ കഴിക്കാം. ബഹിരാകാശ വിനോദ സഞ്ചാരത്തിനു പ്രാധാന്യം വര്‍ധിച്ചു വരുന്ന സാഹചര്യത്തില്‍ അന്തരീക്ഷത്തില്‍ ഒരു ഹോട്ടല്‍ നിര്‍മിക്കാനുള്ള തയാറെടുപ്പിലാണു റഷ്യ. 2016 ല്‍ ഏഴ് അതിഥികള്‍ക്കു താമസിക്കാന്‍ സാധിക്കുന്ന തരത്തില്‍ ഹോട്ടല്‍ നിര്‍മിക്കാനാണു പദ്ധതി. ഇവര്‍ക്കു ചന്ദ്രന്‍റെ മറുവശത്തേക്കു യാത്ര ചെയ്യാനുള്ള സംവിധാനവും ഒരുക്കും. 2030 ഓടെ ചൊവ്വയിലേക്കും അതിഥികളെ കൊണ്ടുപോകാനുള്ള ഒരുക്കത്തിലാണു റഷ്യന്‍ കമ്പനി ഓര്‍ബിറ്റല്‍ ടെക്നോളജീസ്. അതിഥികളെ കൊണ്ടു പോകാന്‍ പുതിയ ബഹിരാകാശ പേടകം നിര്‍മിക്കും. അഞ്ചു ദിവസത്തെ താമസത്തിനു ഒരു മില്യണ്‍ ഡോളര്‍ നല്‍കണം. ബഹിരാകാശ കേന്ദ്രത്തെക്കാള്‍ സൗകര്യങ്ങള്‍ ഹോട്ടലില്‍ ഉണ്ടാകും.
- ഫൈസല്‍ ബാവ