ട്രിപ്പോളി: ലിബിയയിലെ വിവിധ നഗരങ്ങളില്‍ വിമതസേന മുന്നേറ്റം തുടരുകയാണ് . തലസ്ഥാന നഗരമായ ട്രിപ്പോളിയാണു വിമതര്‍ ലക്ഷ്യമിടുന്നത് . വിമതര്‍ ഏതാണ്ട് കേണല്‍ മുവമ്മര്‍ ഗദ്ദാഫിയുടെ അധികാരകേന്ദ്രമായ ട്രിപ്പോളിയിലേയ്‌ക്കു എത്തികഴിഞ്ഞു എന്നാണ് റിപ്പോര്‍ട്ട്. ഇപ്പോഴും കനത്ത പോരാട്ടം തുടരുകയാണ്. പോരാട്ടത്തിനൊടുവില്‍ ട്രിപ്പോളിയ്‌ക്കു 160 കിലോമീറ്റര്‍ അകലെയുള്ള സില്‍ടാന്‍ നഗരത്തിന്റെ നിയന്ത്രണം പൂര്‍ണ്ണമായും പിടിച്ചെടുത്തതായി വിമതര്‍ അറിയിച്ചു. തലസ്ഥാനനഗരിയില്‍ നിന്നു 30 കിലോമീറ്റര്‍ ദൂരെയുള്ള സാവിയ നഗരത്തിന്റെ നിയന്ത്രണവും കഴിഞ്ഞ ദിവസം വിമതര്‍ പിടിച്ചെടുത്തിരുന്നു. ഇതോടെ ഗദ്ദാഫി സേനയെ തുരത്തിയതായി വിമതര്‍ അവകാശപ്പെട്ടു. വെള്ളിയാഴ്‌ച രാത്രിയോടെ ഗദ്ദാഫി സേനയുടെ അവസാന യൂണിറ്റും നഗരത്തില്‍നിന്നു പാലായനം ചെയ്‌തതായാണ് റിപ്പോര്‍ട്ട്. ഗദ്ദാഫിസേനയുമായുണ്‌ടായ ഏറ്റുമുട്ടലില്‍ 31 വിമതര്‍ കൊല്ലപ്പെട്ടതായും 120 പേര്‍ക്കു പരിക്കേറ്റതായും വിമത സേന വക്താവ് അറിയിച്ചു. തന്ത്രപ്രധാനമായ നഗരങ്ങളുടെ നിയന്ത്രണം പിടിച്ചെടുത്തതോടെ വിമതസേനയുടെ ട്രിപ്പോളിയിലേയ്‌ക്കുള്ള നീക്കം വേഗത്തിലാകും. ഗദ്ദാഫി ഇനിയും ചെറുത്തുനില്‍ക്കുന്നതു വെറുതെയാണ് എന്ന് വിദേശമാധ്യമങ്ങള്‍ റിപ്പോര്‍ട്ടു ചെയ്യുന്നു .
-
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: ക്രമസമാധാനം, തീവ്രവാദം, യുദ്ധം