ട്രിപ്പോളി: ലിബിയ ഭരണാധികാരി കേണല്‍ മുഅമ്മര്‍ ഗദ്ദാഫി അദ്ദേഹത്തിന്റെ ജന്മനഗരമായ സിര്‍ത്തിന്റെ പ്രാന്തപ്രദേശത്ത് അഭയം തേടിയതായി വിമത സംഘടനയായ ദേശീയ പരിവര്‍ത്തിത സമിതിയുടെ നേതാവ് അനിസ് ഷെറീഫ് പറഞ്ഞു. സിര്‍ത്തില്‍ നിന്ന് ഏതാനും കിലോമീറ്ററുകള്‍ തെക്ക് മാറി ഇപ്പോള്‍ ഗദ്ദാഫിയുണ്ടെന്നും എന്നാല്‍ അദ്ദേഹം സ്ഥിരമായി ഒളിത്താവളം മാറ്റിക്കൊണ്ടിരിക്കുകയാണെന്നും ഷെറീഫ് പറഞ്ഞു.
ഗദ്ദാഫി അനുകൂല സൈന്യത്തിന് ഇപ്പോഴും നിയന്ത്രണമുള്ള നഗരങ്ങളിലൊന്നായ സാഭയിലേക്ക് രക്ഷപ്പെടാന്‍ പഴുതു തേടുകയാണ് ഗദ്ദാഫിയെന്നു വിമതര്‍ പറയുന്നു. ഗദ്ദാഫി അനുകൂല സേനകള്‍ ഇനിയും നിയന്ത്രണം വിട്ടൊഴിയാത്ത നഗരങ്ങളില്‍ നിന്നും ഈ മാസം പത്തിനകം വിട്ടൊഴിയണമെന്ന് കഴിഞ്ഞദിവസം വിമതസേന ആവശ്യപ്പെട്ടിരിക്കുന്നു.
ഇതിനിടെ ലിബിയയിലെ സൈനിക നടപടി ഉടന്‍ അവസാനിപ്പിക്കുമെന്നു നാറ്റോ സെക്രട്ടറി ജനറല്‍ ആന്‍ഡേഴ്സ് ഫോഗ് താസ്മുസന്‍. ലിബിയയിലെ നാറ്റോ ദൗത്യം പൂര്‍ത്തിയായില്ലെങ്കിലും ലക്ഷ്യത്തിലെത്തിയിട്ടുണ്ട്. ലിബിയയിലെ ജനങ്ങളുടെ ഭാവി അവരുടെ കൈയിലാണ്. നാറ്റോ സേനയുടെ പിന്മാറ്റം സംബന്ധിച്ചു കൃത്യമായ ദിവസം പറയാന്‍ കഴിയില്ല. എങ്കിലും ഉടന്‍ ഉണ്ടാകുമെന്നാണു കരുതുന്നതെന്ന് അദ്ദേഹം പറഞ്ഞു.
- ലിജി അരുണ്‍
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: ക്രമസമാധാനം, യുദ്ധം