പാരീസ് : പ്രശസ്തരുടെ പേരുകള്‍ നല്‍കിയാല്‍ അവര്‍ ജൂത വംശജരാണോ അല്ലയോ എന്ന് പറഞ്ഞു തരുന്ന ഒരു ആപ്പിള്‍ ഐഫോണ്‍ പ്രോഗ്രാമിനെതിരെ ഫ്രാന്‍സിലെ വംശീയതാ വിരുദ്ധ സംഘങ്ങള്‍ രംഗത്തെത്തി. “എ ജൂ ഓര്‍ നോട്ട് എ ജൂ” (A Jew or Not a Jew?) എന്ന ഈ വിവാദ പ്രോഗ്രാം ആപ്പിള്‍ പ്രോഗ്രാമുകള്‍ വില്‍ക്കപ്പെടുന്ന ആപ്പിള്‍ സ്റ്റോര്‍ ഫ്രാന്‍സില്‍ 1.07 ഡോളറിനാണ് വില്‍പ്പനയ്ക്ക് വെച്ചിരിക്കുന്നത്. വ്യക്തികളുടെ അനുവാദമില്ലാതെ അവരുടെ സ്വകാര്യ വിവരങ്ങള്‍ ശേഖരിക്കുന്നതിനെതിരെ ഫ്രാന്‍സില്‍ കര്‍ശനമായ നിയമമുണ്ട്. വ്യക്തികളുടെ വംശം, രാഷ്ട്രീയം, ലൈംഗിക താല്‍പര്യങ്ങള്‍, മത വിശ്വാസം എന്നിവ ശേഖരിക്കുന്നത് ഫ്രാന്‍സിലെ നിയമപ്രകാരം 5 വര്ഷം വരെ തടവ് ശിക്ഷ ലഭിക്കാവുന്ന കുറ്റമാണ്.
നാസി അതിക്രമ കാലത്ത് ഫ്രാന്‍സില്‍ നിന്നും നാസി പട പിടിച്ചു കൊണ്ട് കോണ്‍സെന്‍ട്രേഷന്‍ ക്യാമ്പുകളില്‍ അടച്ച 76,000 ഫ്രഞ്ച് ജൂതന്മാരില്‍ കേവലം മൂവായിരത്തില്‍ താഴെ പേരാണ് ജീവനോടെ തിരികെ എത്തിയത്.
- ജെ.എസ്.
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: തീവ്രവാദം, മനുഷ്യാവകാശം, വിവാദം