ന്യൂയോര്‍ക്ക് : ഇനി ഇരുപത്തിനാല് ക്യാരറ്റ് സ്വര്‍ണ്ണം ബാക്ടീരിയയില്‍ നിന്നും നിര്‍മ്മിക്കാം. മിഷിഗണ്‍ യൂനിവേഴ്സിറ്റിയില്‍ നടത്തിയ ഗവേഷണത്തില്‍ സ്വര്‍ണ്ണം ഉത്പാദിപ്പിക്കാനാകുന്ന ബാക്റ്റീരിയകളെ കണ്ടെത്തി യതോടെയാണ് ദിനം പ്രതി വില വര്‍ദ്ധനവ് മാത്രം വന്നു കൊണ്ടിരിക്കുന്ന സ്വര്‍ണ്ണം വാര്‍ത്തയില്‍ നിന്നും വ്യത്യസ്തമായ ഈ വാര്‍ത്ത ലോകശ്രദ്ധ നേടിയത് . ക്യൂപ്രിയാവിഡസ് മെറ്റാലിഡ്യൂറന്‍സ് എന്ന് പേരുള്ള ഈ ബാക്ടീരിയക്ക് വിഷാംശങ്ങളെ വലിയ തോതില്‍ ചെറുക്കാനുള്ള കഴിവ് ഉണ്ട്. ഗോള്‍ഡ് ക്ലോറൈഡിലും ദ്രവ സ്വര്‍ണ്ണത്തിലും പെരുകാന്‍ കഴിയുന്നവയാണ് മെറ്റാലിഡ്യൂറന്‍സ് വിഭാഗത്തില്‍പ്പെട്ട ഈ ബാക്റ്റീരിയകള്‍. അതോടെ ഒരാഴ്ചയോളം ഇത്തരം ലോഹങ്ങളില്‍ കഴിയുന്ന സൂക്ഷ്മ ജീവികള്‍ വിഷാംശത്തെ തനി തങ്കമായി മാറ്റിയെടുക്കുന്നു. ബാക്റ്റീരിയയെ ഉപയോഗിച്ചുള്ള ഈ സ്വര്‍ണ്ണം നിര്‍മ്മാണത്തെ മിഷിഗണിലെ ശാസ്ത്രജ്ഞര്‍ വിശേഷിപ്പിക്കുന്നത് മൈക്രോബിയല്‍ ആല്‍ക്കെമി എന്നാണ്.
- ഫൈസല്‍ ബാവ
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: ശാസ്ത്രം