ട്രിപോളി: ഗദ്ദാഫിയുടെ അന്ത്യത്തോടെ ആഭ്യന്തര യുദ്ധം കുറഞ്ഞ ലിബിയയിലെ സിര്‍ത് പട്ടണത്തില്‍ ഇന്ധനടാങ്ക് പൊട്ടിത്തെറിച്ച് നൂറിലേറെപ്പേര്‍ കൊല്ലപ്പെട്ടു. അമ്പതിലേറെ പേര്‍ക്കു പരുക്കേറ്റു. തിങ്കളാഴ്‌ച രാത്രിയാണു സംഭവം. ജനങ്ങള്‍ പരിഭ്രാന്തരായി കെട്ടിടങ്ങളില്‍ നിന്നും ഇറങ്ങിയോടി ഇന്ധനം നിറയ്‌ക്കുന്നതിനായി ആളുകള്‍ വാഹനങ്ങളുമായി ടാങ്കിനടുത്ത് കാത്തുനില്‍ക്കുമ്പോഴായിരുന്നു ദുരന്തമുണ്ടായത്. മാനംമുട്ടെ ഉയര്‍ന്ന അഗ്നിനാളങ്ങള്‍ നിയന്ത്രണവിധേയമാക്കാന്‍ 24 മണിക്കൂറിനുശേഷവും അധികൃതര്‍ക്കു കഴിഞ്ഞില്ല. സമീപത്തെ വൈദ്യുതി ജനറേറ്ററിലുണ്ടായ തീപ്പൊരിയാണ് സ്‌ഫോടനത്തിനു കാരണമെന്നു സംശയം. എന്നാല്‍ അട്ടിമറി സാധ്യതയും തള്ളികലയാനകില്ല വിമത സേന വെടിവെച്ചുകൊന്ന മുന്‍ ഭരണാധികാരി മുവമ്മര്‍ ഗദ്ദാഫിയുടെ ജന്മസ്‌ഥലമാണു സിര്‍ത്. ഗദ്ദാഫിയെ പിടികൂടുന്നതിനായി നാറ്റോ സേന നടത്തിയ വ്യോമാക്രമണത്തില്‍ പട്ടണത്തിലെ മിക്ക കെട്ടിടങ്ങളും തകര്‍ന്ന നിലയിലാണ്. നാറ്റോ ആക്രമണം ശക്‌തമായാതോടെ മുമ്പു 1.2 ലക്ഷത്തോളം വരുന്ന പട്ടണവാസികളില്‍ ഭൂരിപക്ഷം പേരും പലായനം ചെയ്‌തിരുന്നു. അവശേഷിക്കുന്ന സ്വത്തും മറ്റു സമ്പാദ്യങ്ങളും തേടി അവര്‍ തിരിച്ചുവന്നുകൊണ്ടിരിക്കെയാണ് ഇന്ധന ടാങ്കര്‍ സ്‌ഫോടനം ഉണ്ടായത്.
-