ന്യൂയോര്‍ക്ക്: കൊല്ലപ്പെട്ട ലിബിയന്‍ നേതാവ് മുഅമ്മര്‍ ഗദ്ദാഫിയുടെ 50 ഓളം അനുയായികളെ വിമതര്‍ വെടിവെച്ചുകൊന്നതായി മനുഷ്യാവകാശ സംഘടനയായ ഹ്യൂമന്‍ റൈറ്റ്‌സ് വാച്ച് വെളിപ്പെടുത്തല്‍. സിര്‍തെയിലുള്ള മഹാരി ഹോട്ടലിലാണ് ഇവരുടെ മൃതദേഹങ്ങള്‍ കണ്ടെത്തിയത്. ഈ ഹോട്ടല്‍ വിമതരുടെ നിയന്ത്രണത്തില്‍ ആയിരുന്നു. ഇതില്‍ ചിലരുടെ കൈ പിറകില്‍ കെട്ടിയതിനുശേഷം വെടിവെച്ചു കൊന്ന രീതിയിലാണുള്ളത്. ഇത് മനുഷ്യാവകാശ ലംഘനമാണ് എന്ന് മനുഷ്യാവകാശ സംഘടനയായ ഹ്യൂമന്‍ റൈറ്റ്‌സ് വാച്ച് വക്താവ് പറഞ്ഞു ലിബിയയിലെ പുതിയ ഭരണകൂടം എത്രയും പെട്ടെന്ന് ഈ കൂട്ടക്കൊലയെ കുറിച്ച് അന്വേഷിക്കാന്‍ തയ്യാറാവണം. ആരാണ് ഇതിനു ഉത്തരവാദിയെന്നു കണ്ടെത്തണം. നാറ്റോയുടെ പക്കല്‍നിന്നും ലഭിച്ച ആയുധങ്ങള്‍ കൊണ്ട് വിമത സേനാംഗങ്ങള്‍ തങ്ങള്‍ക്കു തോന്നിയ പോലെ അതാത് മേഖലകളുടെ നിയന്ത്രണം ഏറ്റെടുത്തിരിക്കുകയാണ് ഇത് വലിയ അരാജകത്വം സൃഷ്ടിക്കുമെന്ന് രാഷ്ട്രീയ നിരീക്ഷകര്‍ വിലയിരുത്തുന്നു
-
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: ക്രമസമാധാനം, മനുഷ്യാവകാശം, യുദ്ധം