ലോക ജന സംഖ്യയില്‍ 18 കോടി പേര്‍ക്ക് പ്രമേഹം ഉണ്ട് എന്നാണ് ലോക ആരോഗ്യ സംഘടനയുടെ കണക്ക്. ഇത് അടുത്ത 20 വര്‍ഷത്തിനുള്ളില്‍ ഇരട്ടിയാകും എന്നും കണക്കാക്കപ്പെടുന്നു. യു.എ.ഇ. യില്‍ നാലു പേരില്‍ ഒരാള്‍ക്ക് പ്രമേഹം ഉണ്ട് എന്ന് ഇമ്പീരിയല്‍ കോളജ് ലണ്ടന്‍ ഡയബിറ്റിസ് സെന്റര്‍ നടത്തിയ പഠനങ്ങള്‍ പറയുന്നു. നവംബര്‍ 14ന് ലോക പ്രമേഹ ദിനമായി ആചരിക്കു ന്നതിന്റെ ഭാഗമായി അബുദാബിയിലെ യാസ് ദ്വീപില്‍ നവമ്പര്‍ 20ന് Walk UAE 2009 എന്ന പേരില്‍ പ്രമേഹ ബോധ വല്‍ക്കരണ നടത്തം സംഘടിപ്പിക്കുന്നു.
ദിവസേന 30 മിനിറ്റ് നടക്കുന്നത് പ്രമേഹ രോഗം വരുന്നത് തടയുകയും രോഗം ഉള്ളവര്‍ക്ക് അത് നിയന്ത്രിച്ചു നിര്‍ത്താന്‍ സഹായകരം ആവും എന്നതിന്റെ അടിസ്ഥാന ത്തിലാണ് പ്രമേഹ ബോധവ ല്‍ക്കരണം നടത്തം സംഘടിപ്പി ക്കുന്നത്. എന്നാല്‍ പ്രമേഹ നിയന്ത്രണത്തിനും ചികിത്സയ്ക്കും ആധുനിക വൈദ്യ ശാസ്ത്രത്തിന്റെ പക്കല്‍ ഉള്ള അറിവ് പരിമിതമാണ്. പ്രമേഹം ചികിത്സിച്ചു ഭേദമാക്കാന്‍ വൈദ്യ ശാസ്ത്രത്തിനു കഴിയില്ലെങ്കിലും കൃത്രിമമായി ഇന്‍സുലിന്‍ ശരീരത്തില്‍ കുത്തി വെച്ചു ഇതിനെ നിയന്ത്രിക്കുകയാണ് ചെയ്തു പോരുന്നത്.
എന്നാല്‍ ഭാരതത്തിന്റെ അമൂല്യമായ പരമ്പരാഗത വിജ്ഞാന സമ്പത്തില്‍ നിന്നും ഋഷി പാരമ്പര്യത്തില്‍ നിന്നും ഉരുത്തിരിഞ്ഞു വന്ന യോഗ പ്രാണായാമ രീതികളിലൂടെ പ്രമേഹം പൂര്‍ണ്ണമായി ഇല്ലാതാ ക്കുവാനുള്ള പുതിയ പ്രതീക്ഷയുമായി ഒരു സംഘം ഇന്ത്യയില്‍ നിന്നും യു.എ.ഇ. യില്‍ എത്തി ചേര്‍ന്നത് ഈ ആഴ്‌ച്ച തന്നെ എന്നത് യു.എ.ഇ. നിവാസികള്‍ക്ക് ആരോഗ്യ പൂര്‍ണ്ണമായ ജീവിതത്തിനുള്ള ഒരു പുത്തന്‍ പ്രതീക്ഷയാണ് നല്‍കുന്നത്.
പ്രമേഹം പൂര്‍ണ്ണമായി ഇല്ലാതാക്കുന്ന കായ കല്‍പ്പ ക്രിയ
സംവിധാനം ചെയ്ത ഗുരുജി ഋഷി പ്രഭാകര്‍
ഋഷി വര്യനായ ഗുരുജി ഋഷി പ്രഭാകര്‍ ആണ് ബാംഗ്‌ളൂരില്‍ നിന്നും എത്തിയ ഈ സംഘത്തെ നയിക്കുന്നത്. ഒട്ടാവ സര്‍വ്വകലാ ശാലയില്‍ നിന്നും എയറോ നോട്ടിക്കല്‍ എഞ്ചിനി യറിങ്ങില്‍ മാസ്റ്റേഴ്‌സ് ബിരുദവും, കാനഡയിലെ ഒന്‍ട്ടാറിയോ സര്‍വ്വകലാ ശാലയില്‍ നിന്നും എം. ബി. എ. ബിരുദവും നേടിയ ഇദ്ദേഹം, ഒരു എഞ്ചിനിയറും, ശാസ്ത്രജ്ഞനുമായി സേവനം അനുഷ്ഠിക്കുന്ന തിനിടയിലാണ് യോഗ ചര്യയില്‍ ആകൃഷ്ടനായി യോഗ ചികിത്സാ വിധികളില്‍ ഗവേഷണം തുടങ്ങിയത്. പതിറ്റാണ്ടുകള്‍ നീണ്ടു നിന്ന ആ സപര്യ ഇന്നും തുടരുന്നു.
പരിശീലന ക്യാമ്പില്‍ നിന്നുള്ള ദൃശ്യം
യോഗ പ്രാണായാമങ്ങളില്‍ അധിഷ്ഠിതമായ വ്യായാമ മുറകളും, ഭക്ഷണ രീതിയും ക്രമപ്പെടുത്തി, അദ്ദേഹം സംവിധാനം ചെയ്ത സിദ്ധ സമാധി യോഗ പ്രസ്ഥാനം ഇന്ന് ലോകം എമ്പാടുമുള്ള അസംഖ്യം പേരെ ആരോഗ്യ പൂര്‍ണ്ണമായ ഒരു ജീവിതം നയിക്കുന്നതിന് സഹായിക്കുന്നു. തിരക്കേറിയ ജീവിത സാഹചര്യങ്ങളില്‍ പാലിക്കുവാന്‍ സാധ്യമായ രീതിയില്‍ ചിട്ടപ്പെടുത്തി എന്നതാണ്, ഈ പദ്ധതി ഇത്രയേറെ ജനപ്രിയം ആകുവാന്‍ സഹായിച്ചത്.
മനസ്സിന് ഉല്ലാസവും, സന്തോഷവും, ശാന്തതയും നല്‍കുന്ന പരിശീലനം
സ്വയം ഒരു എഞ്ചിനിയറും, ശാസ്ത്രജ്ഞനും, മാനേജ്മെന്റ് വിദഗ്ദ്ധനും എല്ലാം ആയിരുന്ന ഗുരുജിക്ക്, ഇന്നത്തെ ലോകത്തിന്റെ ചടുല സ്വഭാവത്തിന് യോജിച്ച രീതിയില്‍, യോഗ വിദ്യകള്‍ സംവിധാനം ചെയ്യുവാനും, അത് ഒരു ജീവിത രീതിയായി, ലോക നന്മയ്ക്കായി പ്രദാനം ചെയ്യുവാനും കഴിഞ്ഞു എന്നത് രോഗത്താലും, മാനസിക സമ്മര്‍ദ്ദങ്ങളാലും കഷ്ടപ്പെടു ന്നവര്‍ക്ക് അനുഗ്രഹമായി.
ആരോഗ്യ ദായകമായ ഭക്ഷണ ക്രമം
ബാംഗ്‌ളൂരില്‍ സ്ഥാപിച്ച ഗുരുകുലത്തോട് അനുബന്ധിച്ച് ഒരു അര്‍ബുദ ഗവേഷണ കേന്ദ്രവും, അര്‍ബുദ പുനരധിവാസ കേന്ദ്രവും പ്രവര്‍ത്തിക്കുന്നു. 90 ശതമാനം അര്‍ബുദങ്ങളും പൂര്‍ണ്ണമായി ചികിത്സിച്ചു ഭേദമാക്കാം എന്നാണ് ഇവിടെ നടത്തിയ ഗവേഷണങ്ങള്‍ തെളിയിക്കുന്നത് എന്ന് ഗുരുജി അറിയിച്ചു.
നവംബര്‍ 10 മുതല്‍ 15 വരെ ദുബായില്‍ വെച്ചു നടന്ന യോഗ പരിശീലന ക്യാമ്പില്‍ “കായ കല്‍പ്പ ക്രിയ” എന്ന പുതിയ പദ്ധതി ഗുരുജി പരിചയപ്പെടുത്തി. പ്രമേഹം, രക്ത സമ്മര്‍ദ്ദം, വാതം, ആസ്ത്‌മ എന്നിങ്ങനെയുള്ള രോഗങ്ങള്‍ പൂര്‍ണ്ണമായി മാറ്റാന്‍ ഈ ക്രിയക്ക് കഴിയും എന്ന് ഗുരുജി പറഞ്ഞു. ഹൃദയ സംബന്ധിയായ രോഗങ്ങളും ഈ പദ്ധതി പരിശീലിക്കുന്നത് വഴി ഇല്ലാതാക്കാന്‍ കഴിയും. 90 ശതമാനം അര്‍ബുദവും ഇതിലൂടെ സൌഖ്യം പ്രാപിക്കും.
പ്രാണന്റെ അളവ് കുറയുന്നതാണ് ശരീരം രോഗ ഗ്രസ്തമാകുവാനുള്ള കാരണം. ശരീരത്തിലെ പ്രാണന്റെ അളവ് വര്‍ദ്ധിപ്പിക്കുകയാണ് യോഗ പ്രാണായാമങ്ങള്‍ കൊണ്ട് സാധിക്കുന്നത് എന്നതിനാല്‍, ഏത് രോഗാവസ്ഥ യേയും മാറ്റുവാനും ശരീരത്തെ അരോഗാവ സ്ഥയിലേക്ക് തിരികെ കൊണ്ടു വരുവാനും കഴിയും.
ഇപ്പോള്‍ യു.എ.ഇ. യില്‍ സന്ദര്‍ശനം നടത്തുന്ന ഗുരുജി ഋഷി പ്രഭാകര്‍, നവംബര്‍ 21 വരെ യു.എ.ഇ. യില്‍ ഉണ്ടായിരിക്കും. ദുബായിലെ സത്‌വ യിലെ സിദ്ധ സമാധി യോഗ കേന്ദ്രത്തില്‍ (ഫോണ്‍ : 04 3446618) ബന്ധപ്പെട്ടാല്‍ ഗുരുജിയെ കാണുവാനും കൂടുതല്‍ വിവരങ്ങള്‍ അറിയുവാനും സാധിക്കും.
- ജെ.എസ്.
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: ആരോഗ്യം